മകളെ മടിയിലിരുത്തി കാഴ്ചകള്‍ കാണുന്ന സൂപ്പര്‍താരം! മകള്‍ക്കൊപ്പമുള്ള റഹ്മാന്റെ ചിത്രം വൈറലാവുന്നു
മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്തവിധം തരംഗമുണ്ടാക്കി താരങ്ങളില്‍ ഒരാളാണ് റഹ്മാന്‍. ഒരു കാലത്ത് റഹ്മാന്‍ ഇല്ലാത്ത സിനിമകളില്ലെന്ന് വേണം പറയാന്‍. ഇപ്പോള്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ റഹ്മാന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട്. എന്നാല്‍ താരത്തിന്റെ സിനിമാ വിശേഷങ്ങളെക്കാളും കുടുംബത്തിലെ കാര്യം അറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
കൊറോണ കാരണം ലോക്ഡൗണ്‍ വന്നതോടെ കുടുംബത്തിനൊപ്പമായിരുന്നു റഹ്മാന്‍. നേരത്തെ ഭാര്യയ്ക്കൊപ്പം ചേര്‍ന്ന് അലക്കിയ വസ്ത്രങ്ങളെല്ലാം വിരിച്ചിടുന്ന താരത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ലോക്ഡൗണ്‍ സമത്ത് പുതിയ പലതും നമ്മള്‍ പഠിക്കുകയാണെന്ന് പറഞ്ഞ് കൊണ്ടാണ് ഈ ചിത്രങ്ങളൊക്കെയായി താരമെത്തിയത്.

റഹ്മാന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന സഹായികളെ ലോക്ഡൗണ്‍ വന്നതോടെ അവരുടെ വീട്ടിലേക്ക് പറഞ്ഞ് വിട്ടിരിക്കുകയാണ്. അത് കൊണ്ട് വീട്ടിലെ ജോലികള്‍ റഹ്മാനും ഭാര്യയും മക്കളും ചേര്‍ന്ന് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. എല്ലാ ജോലികളും ഞങ്ങള്‍ ഒരുമിച്ചാണ് ചെയ്യുന്നത്. പാചകത്തിലായാലും മറ്റ് ജോലികളായാലും ഭാര്യയെ സഹായിക്കുന്നു. മക്കള്‍ 2 പേര്‍ക്കും അടുക്കളയില്‍ കയറാന്‍ മടിയാണ്. അതുകൊണ്ടാണ് ഇത്തിരി കടുപ്പിച്ചാണെങ്കിലും അടുക്കള ജോലി കുട്ടികളെ നിര്‍ബന്ധമായും പരിശീലിപ്പിക്കുന്നു. എന്നൊക്കെ താരം നേരത്തെ പറഞ്ഞിരുന്നു.
ഇപ്പോഴിതാ മകള്‍ക്കൊപ്പമുള്ള പുത്തന്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. വീടിന്റെ ടെറസിന് മുകളില്‍ നിന്നും കാഴ്ചകള്‍ കണ്ടിരിക്കുന്ന അച്ഛന്റെയും മകളുടെയും ചിത്രമാണ് താരം പങ്കുവെച്ചത്. അച്ഛന്റെ മടിയില്‍ ഇരിക്കുന്ന മകള്‍ ക്യാമറയിലേക്കാണ് നോക്കുന്നതെങ്കിലും റഹ്മാന്‍ വിദൂരത്ത് എവിടെയോ കാഴ്ച കണ്ടിരിക്കുകയാണ്. 'ഒരു തികഞ്ഞ രക്ഷകര്‍ത്താവ് എന്നൊന്നും പറയാന്‍ പറ്റില്ല. അതിനാല്‍ ഒരു യഥാര്‍ഥ വ്യക്തിയായിരിക്കുക' എന്നുമായിരുന്നു ചിത്രത്തിന് റഹ്മാന്‍ ക്യാപ്ഷനിട്ടിരിക്കുന്നത്.
Recommended Video

കാണാമറയത്ത് എന്ന സിനിമയിലെ ' ഒരു മധുര കിനാവിന്‍ ലഹരിയിലെങ്ങോ കുടമുല്ല പൂ വിരിഞ്ഞു' എന്ന പാട്ടിലൂടെയാണ് റഹ്മാന്‍ മലയാളി പെണ്‍കുട്ടികളുടെ മനസ് കീഴടക്കുന്നത്. അന്ന് ഏറ്റവുമധികം ആരാധികമാരുണ്ടായിരുന്ന യുവനടനായിരുന്നു റഹ്മാന്‍. മെഹറുന്നീസയാണ് റഹ്മാന്റെ ഭാര്യ. സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്റെ ഭാര്യയുടെ സഹോദരിയാണ് മെഹറുന്നീസ.
ഇരുവര്‍ക്കും രണ്ട് പെണ്‍കുട്ടികളാണുള്ളത്. നേരത്തെയും മക്കള്‍ക്കൊപ്പമുള്ള റഹ്മാന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. റഹ്മാനെ അതേ ഛായയിലുള്ള അല്ലെങ്കില്‍ ഫോട്ടോസ്റ്റാറ്റ് തന്നെയാണ് ഈ മകളെന്നാണ് അന്ന് എല്ലാവരും പറഞ്ഞിരുന്നത്. ഇപ്പോഴും താരത്തിന്റെ ഓരോ വിശേഷങ്ങള്‍ അറിയാനും കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications