അച്ഛന്റെ ഓർമ്മകൾ പങ്കുവച്ചതിന് സോഷ്യൽ മീഡിയയിൽ പരിഹാസം; മറുപടിയുമായി സുപ്രിയ

മലയാള സിനിമയിലെ താരങ്ങളും സെലിബ്രിറ്റികളും തങ്ങളുടെ ആരാധകരുമായി ആശയവിനിമയം നടത്താൻ സമൂഹ മാധ്യമങ്ങൾ നല്ലരീതിയിൽ ഉപയോഗിക്കുന്നവരാണ്. സിനിമ പ്രമോഷൻ മുതൽ ജീവിതത്തിലെ വ്യക്തിപരമായ കാര്യങ്ങൾ വരെ അവർ തങ്ങളുടെ ആരാധകരുമായി പങ്കിടാറുണ്ട്.

സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കിടുമ്പോൾ പലപ്പോഴും താരങ്ങൾക്ക് അത്ര രസകരമല്ലാത്ത കമന്റുകൾ ആരാധകരിൽ നിന്നും ലഭിക്കാറുണ്ട്. ഇത്തരം കമന്റുകൾക്ക് കഴിവതും പ്രതികരിക്കാൻ ശ്രമിക്കാത്ത താരങ്ങൾ, ഒരു പരിധിവിട്ട് കമന്റുകൾ വരുമ്പോൾ പ്രതികരിക്കാറാണ് പതിവ്.

ഇപ്പോഴിതാ ഇത്തരത്തിൽ ഒരു പ്രതികരണവുമായി വന്നിരിക്കുന്നത് മുൻ പത്രപ്രവർത്തകയും നിർമ്മാതാവും പൃഥ്വിരാജ് സുകുമാരന്റെ ഭാര്യയുമായ സുപ്രിയ മേനോൻ. പൃഥ്വിരാജിനെപ്പോലെ തന്നെയായി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടയാളാണ് സുപ്രിയ മേനോനും.

പിതാവിനെ ഓർമ്മിപ്പിക്കുന്ന ചിന്തകളും ചിത്രങ്ങളും കുറിപ്പുകളുമൊക്കെ സുപ്രിയ പങ്കുവെക്കാറുണ്ട്.

ഫോട്ടോഷെയറിംഗ് ആപ്ലിക്കേഷനായ ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമാണ് സുപ്രിയ. തന്റെ വരാനിരിക്കുന്ന നിർമ്മാണ സംരംഭങ്ങളെകുറിച്ചുള്ള അപ്‌ഡേറ്റുകൾ മുതൽ തന്റെ ജീവിതത്തിലെ അനുഭവങ്ങളും ഓർമകളും വരെ സുപ്രിയ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്യാറുണ്ട്.

കഴിഞ്ഞ വർഷം നവംബറിലാണ് സുപ്രിയയുടെ പിതാവ് വിജയ് കുമാർ മേനോൻ ക്യാൻസർ ബാധിതനായി മരണമടഞ്ഞത്. തുടർന്ന് പലപ്പോഴായി സുപ്രിയ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ അച്ഛനുമായുള്ള ഓർമ്മകൾ പങ്കിടാറുണ്ട്.

പൃഥ്വിരാജ് ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ബ്രോ ഡാഡി എന്ന ചിത്രം പൃഥ്വി സമർപ്പിച്ചതും സുപ്രിയയുടെ പിതാവിനായിരുന്നു.

അപ്രതീക്ഷിതമായ മരണമായിരുന്നതിനാൽ സുപ്രിയ എപ്പോഴും തന്റെ പിതാവിനെപ്പറ്റി വൈകാരികമായ പോസ്റ്റുകൾ ഇൻസ്റ്റാഗ്രാമിൽ പങ്കിടാറുണ്ട്. പിതാവിനെ ഓർമ്മിപ്പിക്കുന്ന ചിന്തകളും ചിത്രങ്ങളും കുറിപ്പുകളുമൊക്കെ സുപ്രിയ പങ്കുവെക്കാറുണ്ട്.

പോസ്റ്റുകൾ ഇഷ്‌ടപ്പെടുന്നില്ലെങ്കിൽ അൺഫോളോ ചെയ്താൽ മതി

എന്നാൽ ഈ കുറിപ്പുകളെ പരിഹസിച്ചു കൊണ്ട് ഒരു വിഭാഗം സോഷ്യൽ മീഡിയയിൽ എത്തുകയും എന്തുകൊണ്ടാണ് താരം ഒരു പൊതു പ്ലാറ്റ്‌ഫോമിൽ തന്റെ അച്ഛനെക്കുറിച്ച് എപ്പോഴും പോസ്റ്റ് ചെയ്യുന്നതെന്നും ഇൻസ്റ്റാഗ്രാമിൽ എന്താണ് പോസ്റ്റ് ചെയ്യുന്നതെന്ന് നിങ്ങളുടെ അച്ഛൻ കാണാൻ പോകുന്നില്ല എന്നുമൊക്കെയുള്ള പ്രതികരണങ്ങൾ എത്തി. ഇപ്പോൾ ഇവയ്‌ക്കെല്ലാമുള്ള മറുപടി നൽകുകയാണ് സുപ്രിയ മേനോൻ.

'എന്റെ അച്ഛൻ മരിച്ചതിന് ശേഷം സ്വന്തം മാതാപിതാക്കളെയോ പ്രിയപ്പെട്ടവരെയോ നഷ്‌ടപ്പെട്ട നിങ്ങളിൽ പലരും ഈ സങ്കടത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. നിങ്ങളുടെ ആ പങ്കുവയ്ക്കൽ എന്നെ ആശ്വാസപ്പെടുത്തിയിട്ടുമുണ്ട്. അവ പങ്കിട്ടതിന് വളരെയധികം നന്ദി.

ഇതുവരെ അത്തരം നഷ്ടം അനുഭവിക്കാത്തവരുണ്ടെങ്കിൽ, നിങ്ങൾ ഭാഗ്യവാനാണ്! സന്തോഷകരമായ കഥകൾ മാത്രം പോസ്റ്റ് ചെയ്യാൻ ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ഒരു റോബോട്ട് അല്ല. സന്തോഷവും സങ്കടവും ഒരുപോലെ തന്നെ നിലനിൽക്കുന്നതാണ്.

എല്ലായ്‌പ്പോഴും ഉള്ളത് പോലെ നിങ്ങൾക്ക് ഈ പോസ്റ്റുകൾ ഇഷ്‌ടപ്പെടുന്നില്ലെങ്കിൽ, മോശമായ അഭിപ്രായങ്ങൾ കമന്റായി പറയുന്നതിന് പകരം എന്നെ അൺഫോളോ ചെയ്താൽ മതി. കാര്യം സിംപിളാണ്.' സുപ്രിയ പോസ്റ്റിൽ കുറിച്ചു.

Recommended Video

എന്റെ ഹൃദയത്തിന്റെ വലിയ ഭാഗം നഷ്ടപ്പെട്ടു..അച്ഛൻ പോയ വിഷമത്തിൽ സുപ്രിയ
ചെക്കില്‍ ഒപ്പിടുന്നത് മാത്രമേ തന്റെ ജോലിയായി ഉള്ളു

പത്രപ്രവർത്തനത്തിൽ നിന്നും സിനിമ നിർമാതാവായ മാറിയ സുപ്രിയയാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ കാര്യങ്ങളെല്ലാം നോക്കുന്നത്.

ചെക്കില്‍ ഒപ്പിടുന്നത് മാത്രമേ തന്റെ ജോലിയായി ഉള്ളുവെന്ന് മുന്‍പ് പൃഥ്വി പറഞ്ഞിട്ടുണ്ട്. സിനിമയുടെ കഥ കേള്‍ക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ സജീവമാണ് സുപ്രിയ. ഭര്‍ത്താവ് സംവിധായകന്റെ ആംഗിളില്‍ ചിന്തിക്കുമ്പോള്‍ നിര്‍മ്മാതാവിന്റെ ആശങ്കയാണ് താന്‍ പങ്കിടാറുള്ളതെന്ന് സുപ്രിയ പറഞ്ഞിട്ടുണ്ട്.

അതേസമയം, സുപ്രിയ ഏറ്റവും ഒടുവിൽ നിർമ്മിച്ച് പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച 'ജന ഗണ മന' നിറഞ്ഞ പ്രേക്ഷകപിന്തുണയോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിർമ്മിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെയും മാജിക് ഫ്രെയിംസിന്‍റെയും ബാനറുകളിലാണ് നിര്‍മാണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, ആണ്. സഹ നിര്‍മ്മാണം ജസ്റ്റിന്‍ സ്റ്റീഫന്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X