twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിഗ് ബ്രദറിന്റെ ഓഡിയോ ലോഞ്ചില്‍ മോഹന്‍ലാലിന്റെ വക ഒരു സര്‍പ്രൈസുണ്ട്!!

    |

    ബിഗ് ബ്രദറിന്റെ റിലീസിന് വേണ്ടി നാളുകളെണ്ണി കാത്തിരിയ്ക്കുകയാണ് മോഹന്‍ലാല്‍ ഫാന്‍സ്. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്ന് (ഡിസംബര്‍ 26) വൈകിട്ട് ദര്‍ബാര്‍ ഹാളില്‍ വച്ച് നടക്കുകയാണ്. ആ ചടങ്ങില്‍ മോഹന്‍ലാലിന്റെ ഒരു സര്‍പ്രൈസ് ഉണ്ടാവും.

    മറ്റൊന്നുമല്ല, ബിഗ് ബ്രദറിന്റെ ഓഡിയോ ലോഞ്ചില്‍ മോഹന്‍ലാല്‍ ഒരു പാട്ട് പാടുന്നുണ്ട്. ഇക്കാര്യം തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത് ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ദീപക് ദേവന്‍ തന്നെയാണ്. പാട്ട് റിഹേഴ്‌സല്‍ ചെയ്യുന്ന വീഡിയോയ്‌ക്കൊപ്പമാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. 2018 ലാണ് സിദ്ദിക് ബിഗ് ബ്രദര്‍ എന്ന ചിത്രത്തെ കുറിച്ച് സൂചന നല്‍കിയത്. രണ്ട് വര്‍ഷം കൊണ്ട് സിനിമ പൂര്‍ത്തിയാക്കി. 2020 ജനുവരിയില്‍ സിനിമ റിലീസ് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.

    <strong>ദിലീപിനൊപ്പം ലിറ്റില്‍ സാന്റയായി മകള്‍ മഹാലക്ഷ്മി! ചിത്രം പങ്കുവെച്ച് കാവ്യ</strong>ദിലീപിനൊപ്പം ലിറ്റില്‍ സാന്റയായി മകള്‍ മഹാലക്ഷ്മി! ചിത്രം പങ്കുവെച്ച് കാവ്യ

    mohanlalbigbrother

    ലാലിനൊപ്പം അര്‍ബാസ് ഖാന്‍, അനൂപ് മേനോന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ചെമ്പന്‍ വിനോദ്, ഹണി റോസ്, ടിനി ടോം, സിദ്ദിഖ് തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. ജിത്തു ദാമോധറാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിയ്ക്കുന്നത്.

    English summary
    There will be a surprise by Mohanlal in Big Brother audio launch
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X