»   » ഉലകനായകന്‍ കമല്‍ഹാസന് പ്രിയപ്പെട്ട സിനിമകളുടെ എണ്ണം 70! അതില്‍ എട്ടെണ്ണം മലയാളത്തിലെ ഈ സിനിമകള്‍!!

ഉലകനായകന്‍ കമല്‍ഹാസന് പ്രിയപ്പെട്ട സിനിമകളുടെ എണ്ണം 70! അതില്‍ എട്ടെണ്ണം മലയാളത്തിലെ ഈ സിനിമകള്‍!!

By: Teresa John
Subscribe to Filmibeat Malayalam

തനിക്ക് അഭിനയിക്കാനുള്ള കഴിവുണ്ടെന്ന് പൂര്‍ണമായും തെളിയിച്ചത് കൊണ്ടാണ് നടന്‍ കമല്‍ഹാസനെ ഉലകനായകന്‍ എന്ന് വിളിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരമായി വളര്‍ന്ന കമല്‍ഹാസന്‍ അടുത്തിടെ ദിവസങ്ങൡ പലതരത്തിലുള്ള വിവാദങ്ങളില്‍ കുടുങ്ങിയിരുന്നെങ്കിലും വ്യക്തമായ കാഴ്ചപ്പാട് തുറന്ന് പറഞ്ഞ് കൊണ്ടാണ് മുന്നോട്ട് പോവുന്നത്.

സിനിമയ്ക്ക് പുറത്ത് നിന്നും വിവാഹം കഴിച്ച ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാമോ?

തമിഴ്, ഹിന്ദി, മലയാളം, കന്നഡ, തെലുങ്കു എന്നിങ്ങനെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലുള്ള സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. അതിനിടെ സ്വന്തം സിനിമയടക്കം തനിക്ക് പ്രിയപ്പെട്ട 70 സിനിമകളെ കുറിച്ച് താരം തുറന്ന് പറഞ്ഞിരിക്കുകയാണ്. അതില്‍ എട്ട് മലയാള സിനിമകളും കമല്‍ഹാസന് പ്രിയപ്പെട്ടവയായിരുന്നു.

ചെമ്മീന്‍

തകഴി ശിവശങ്കരപിള്ളയുടെ ചെമ്മീന്‍ എന്ന നോവലിനെ ആസ്പദമാക്കി 1965 ല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത സിനിമയാണ് ചെമ്മീന്‍. സത്യന്‍, ഷീല, മധു എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. കമല്‍ഹാസന് ഇഷ്ടപ്പെട്ട മലയാള സിനിമകളുടെ പട്ടികയില്‍ ആദ്യമുള്ളത് ചെമ്മീനാണ്.

അനുഭവങ്ങള്‍ പാളിച്ചകള്‍

സത്യന്‍, ഷീല, പ്രേം നസീര്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമയാണ് അനുഭവങ്ങള്‍ പാളിച്ചകള്‍. 1971 ല്‍ റിലീസ് ചെയ്ത ചിത്രം കെ എസ് സേതുമാധാവനായിരുന്നു സംവിധാനം ചെയ്തിരുന്നത്.

സ്വപ്‌നാടനം


കെ.ജി. ജോര്‍ജ്ജ് സംവിധാനം ചെയ്ത് 1975ല്‍ പുറത്തിറങ്ങിയ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണ് സ്വപ്നാടനം. റാണി ചന്ദ്ര, ഡോ: മോഹന്‍ദാസ്, എം.ജി. സോമന്‍, മല്ലിക, പി.കെ. വേണുക്കുട്ടന്‍ നായര്‍ എന്നിവരായിരുന്നു സിനിമയില്‍ അഭിനയിച്ചിരുന്നത്.

കൊടിയേറ്റം

നടന്‍ ഭരത് ഗോപിക്ക് മികച്ച നടനുള്ള ദേശീയ, പുരസ്‌കാരവും അടൂര്‍ ഗോപാലകൃഷ്ണന് മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടികൊടുത്ത സിനിമയാണ് കൊടിയേറ്റം. അടൂര്‍ ഗോപാലകൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് സിനിമ 1997 ലായിരുന്നു പുറത്തിറങ്ങിയത്.

ഈ നാട്


മമ്മുട്ടി ഐ വി ശശി കൂട്ടുകെട്ടില്‍ പിറന്ന സിനിമയാണ് ഈ നാട്. പൊളിറ്റിക്കല്‍ സിനിമയായ ഈ നാട് 1982 ലായിരുന്നു തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നത്.

നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍

മോഹന്‍ലാലിന്റെ ഹിറ്റ് സിനിമകളിലൊന്നാണ്
നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍. പി. പത്മരാജന്‍ തിരക്കഥയയെഴുതി സംവിധാനം ചെയ്ത ചിത്രം 1986 ലായിരുന്നു പുറത്തിറക്കിയിരുന്നത്.

തനിയാവര്‍ത്തനം

സിബി മലയില്‍ സംവിധാനം ചെയ്ത മമ്മുട്ടി ചിത്രമാണ് തനിയാവര്‍ത്തനം. 1987 ല്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് വേണ്ടിയായിരുന്നു ലോഹിതദാസ് ആദ്യമായി തിരക്കഥയെഴുതിയിരുന്നത്.

അനുഭവങ്ങള്‍ പാളിച്ചകള്‍

സത്യന്‍, ഷീല, പ്രേം നസീര്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമയാണ് അനുഭവങ്ങള്‍ പാളിച്ചകള്‍. 1971 ല്‍ റിലീസ് ചെയ്ത ചിത്രം കെ എസ് സേതുമാധാവനായിരുന്നു സംവിധാനം ചെയ്തിരുന്നത്.

English summary
These Are Kamal Haasan's All Time Favourite Malayalam Films!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam