»   » ദ്വയാര്‍ത്ഥത്തില്‍ കിന്നാര പാട്ടുകള്‍ ഒരുക്കിയ കാലമുണ്ടായിരുന്നു! ആരും ശ്രദ്ധിക്കാത്ത പാട്ടുകള്‍ ഇതാ

ദ്വയാര്‍ത്ഥത്തില്‍ കിന്നാര പാട്ടുകള്‍ ഒരുക്കിയ കാലമുണ്ടായിരുന്നു! ആരും ശ്രദ്ധിക്കാത്ത പാട്ടുകള്‍ ഇതാ

Posted By:
Subscribe to Filmibeat Malayalam

യുവജനക്ഷേമ കമ്മീഷന്‍ ചെയര്‍മാനായ ചിന്താ ജെറോം മലയാള സിനിമയിലെ പാട്ടുകളുടെ അര്‍ത്ഥത്തെ കുറിച്ച് വിവരിച്ചത് ചര്‍ച്ചയായിരുന്നു. ട്രോളുകളും കളിയാക്കലുകളുമായി അത് മാറിയിരുന്നെങ്കിലും ആരും അറിയാതെ പോയ ചില കാര്യങ്ങളുണ്ട്. കാവ്യ വര്‍ണനയിലൂടെ പലതിനെയും ഉപമിച്ചിരുന്ന കാലമുണ്ടായിരുന്നു.

ആര്‍ക്കും ഒറ്റയടിക്ക് മനസിലാക്കാന്‍ പറ്റില്ലെങ്കിലും ഒന്ന് ഇരുന്ന് ചിന്തിച്ചാല്‍ മനസിലാവും കവി ഉദ്ദേശിച്ചതെന്താണെന്ന്. അത്തരത്തില്‍ മലയാള സിനിമയില്‍ സ്ത്രീ സൗന്ദര്യത്തെ ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെ ഉപയോഗിച്ചിരുന്ന കിന്നാര പാട്ടുകളുണ്ടായിരുന്നു.

തിക്കുറുശ്ശിയുടെ പാട്ട്

സുഖം സുഖകരം എന്ന ചിത്രത്തിന് വേണ്ടി തിക്കുറുശ്ശിയുടെ ഒരു പാട്ടുണ്ടായിരുന്നു.
'പുഞ്ചിരിച്ചാല്‍ പുറത്ത് കണ്മത് മുത്തോ മുല്ല മൊട്ടോ..
സഞ്ചരിച്ചാല്‍ കുലുങ്ങിടുന്നത് പന്തോ ചെമ്പവിള ചെപ്പോ...'
എന്ന വരികളില്‍ ഒളിഞ്ഞിരിക്കുന്ന വര്‍ണന ആരും പെട്ടെന്ന് ശ്രദ്ധിച്ചിട്ടുണ്ടാവില്ല.

ബലൂണ്‍ എന്ന സിനിമയ്ക്ക് വേണ്ടി

തിക്കുറുശ്ശി തന്നെ ബലൂണ്‍ എന്ന സിനിയ്ക്ക് വേണ്ടി ഒരുക്കിയ പാട്ടിലെ ചില വരി ഇങ്ങനെയായിരുന്നു.
'ചെഞ്ചോരി വയ്മലരില്‍ ചെന്തോണ്ടിച്ചുണ്ടുകളില്‍ പുഞ്ചിരിപ്പാലമൃതം ഒഴുകുമ്പോള്‍
ശ്യംഗാരപ്പദം പാടി മെയ്യാകെ കൈ തലോടി,
തങ്കമേ നിന്നെ... തങ്കമെ നിന്നെ തങ്കകുടമേ നിന്നെ,
പറയൂല്ല.. ബാക്കി പറയൂല്ല.. 'എന്നുള്ള വരികളെന്താണെ് ഉദ്ദേശിച്ചതെന്ന് നന്നായി വായിച്ചാല്‍ മനസിലാവും.

പി ഭാസ്‌കരന്‍ അലിബാബയ്ക്ക് എഴുതിയത്..

അലിബാബയ്ക്ക് വേണ്ടി മഹാകവി പി ഭാസ്‌കരന്‍ എഴുതിയ സുവര്‍ണ രേഖ നദിയില്‍ പറയുന്നതിങ്ങനെയാണ്.
' നീല മലയില്‍ വിളഞ്ഞു നില്‍ക്കും
നീര്‍ മാതാളത്തിന്‍ പഴങ്ങള്‍ പോലെ മാറില്‍ തുള്ളും
മധുഫലങ്ങള്‍ പരവശനാക്കി പാദുഷയെ' എന്നാണ്. ഇതില്‍ കവികളെ കൊതിപ്പിക്കുന്നത് സ്ത്രീ മാറിടമാണെന്ന് വ്യക്തമാണ്.

പരുന്തില്‍ എഴുതിയത്

പി ഭാസ്‌കരന്‍ തന്നെ പരുന്തിന് വേണ്ടി എഴുതിയ വരികള്‍ ഇങ്ങനെയാണ്.

' പൂമുലകള്‍ മൂടിടും മഞ്ഞലയാല്‍ മുലക്കച്ച
രാക്കിളിയും കൂട്ടരുമായ് വായ്ക്കുരവ പൊടിപൂരം.' ഇതെല്ലാം ആര്‍ക്കും എളുപ്പത്തില്‍ മനസിലാക്കാന്‍ പറ്റുന്നതാണെന്നാണ് തിക്കുറിശ്ശിയുടെ പാട്ടുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.

ശരറാന്തല്‍ തിരിതാഴും

പൂവച്ചാല്‍ ഖാദറിന്റെ ശരറാന്തല്‍ തിരിതാഴും മുകിലിന്‍ കൊമ്പില്‍ എന്ന് തുടങ്ങുന്ന പാട്ട് ഇന്നും എല്ലാവരും പാടി നടക്കുന്നവയാണ്. അതില്‍ ഇങ്ങനെ പറയുന്നുണ്ട് 'മകരമാസ കുളിരില്‍ അവളുടെ നിറഞ്ഞ മാറിന്‍ ചൂടില്‍, മയങ്ങുവാന്‍ ഒരു മോഹം മാത്രം ഉണര്‍ന്ന് നില്‍ക്കുന്നു' ആരും അധികം ശ്രദ്ധിച്ചിരുന്നില്ലെങ്കിലും പാട്ടിലെ വരികള്‍ സൂചിപ്പിക്കുന്നത് മറ്റ് പലതുമാണ്.

മീശമാധവനിലെ പാട്ട്

ദിലീപ് കാവ്യ മാധവന്‍ കൂട്ടുകെട്ടിലെത്തിയ മീശമാധവനിലെ പാട്ട് എല്ലാവരും പാടി നടക്കുന്നതാണ്. എന്നാല്‍ ഈ വരികൡ പറയുന്നത് ഒന്ന് ശ്രദ്ധിച്ച് കേട്ടാല്‍ ഇങ്ങനെയിരിക്കും.. ' നിന്റെ മാറിലെ മായ ചന്ദന പെട്ടെനിക്കല്ലേ' എന്ന വരികളില്‍ ഒളിപ്പിച്ചിരിക്കുന്നത് പലതുമാണ്.

English summary
These are the films made of double meaning songs!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam