വിവാഹത്തോടെ ചിലരൊക്കെ സിനിമ വിട്ടു! പരസ്യത്തിലും തിളങ്ങിയ താരദമ്പതികളെ കാണൂ!

ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്നവരാണ് പിന്നീട് ജീവിതത്തിലും ഒരുമിച്ചത്. പ്രണയിച്ച് വിവാഹിതരായ താരദമ്പതികളില്‍ ചിലരൊക്കെ വഴി പിറിഞ്ഞുവെങ്കിലും മറ്റുള്ളവര്‍ മാതൃകാ ദാമ്പ്യതം നയിച്ചുവരികയാണ്. പങ്കാളി സിനിമയില്‍ നിന്നുള്ളയാളായിട്ട് കൂടി പലരും അഭിനയം പാടേ ഉപേക്ഷിച്ചിരുന്നു. കുടുംബ കാര്യം നോക്കി സന്തോഷത്തോടെ കഴിയാനാണ് പലരും താല്‍പര്യപ്പെട്ടത്. ഇവരുടെ ഭര്‍ത്താക്കന്‍മാരാണ് പലപ്പോഴും പെട്ടുപോവാറുള്ളത്. തിരിച്ചുവരവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളെല്ലാം ഇവരുടെ നേരെയാണല്ലോ വരുന്നത്. അഭിനയിക്കുന്നതില്‍ വിരോധമില്ലെന്നും അവരാണ് തീരുമാനമെടുക്കേണ്ടതെന്നുമാണ് പലരും പറയാറുള്ളത്.

പ്രേക്ഷകര്‍ ആഗ്രഹിച്ച തരത്തിലുള്ള തിരിച്ചുവരവുമായി ചിലരെത്തിയിരുന്നു. സിനിമയില്‍ ഒരുമിച്ചെത്തിയില്ലെങ്കിലും പരസ്യത്തിലൂടെ ചിലര്‍ ഒരുമിച്ചെത്തിയിരുന്നു. സിനിമാലോകത്ത് ഇന്നും സജീവമായ താരദമ്പതികളും പരസ്യത്തിനായി ഒരുമിക്കാറുണ്ട്. താരങ്ങളുടെ സ്വീകാര്യത തന്നെയാണ് പരസ്യത്തിന്റെയും മുഖ്യ ആകര്‍ഷണം. ബോളിവുഡിലും തമിഴിലും മലയാളത്തിലുമുള്ള താരദമ്പതികളില്‍ ചിലരൊക്കെ പരസ്യത്തിലും ഒരുമിച്ചിരുന്നു. ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കൂ.

 കജോള്‍- അജയ് ദേവ്ഗണ്‍

കജോള്‍- അജയ് ദേവ്ഗണ്‍

ബോളിവുഡിലെ മാതൃകാ താരദമ്പതികളായ അജയ് ദേവ്ഗണും കജോളും പരസ്യ ചിത്രത്തിനായും ഒരുമിച്ചെത്തിയിരുന്നു. സോപ്പിന്റെ പരസ്യത്തിലായിരുന്നു ഈ താരദമ്പതികള്‍ ഒരുമിച്ചെത്തിയത്. ജീവിതത്തില്‍ മാത്രമല്ല ഓണ്‍സ്‌ക്രീനിലും മികച്ച കെമിസ്ട്രിയായിരുന്നു ഇവര്‍ പുറത്തെടുത്തത്. നിമിഷനേരം കൊണ്ടായിരുന്നു ഈ പരസ്യം തരംഗമായി മാറിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങളുടെ പ്രിയ താരജോഡിയെ ഒരുമിച്ച് സ്‌ക്രീനില്‍ കണ്ടതിന്റെ ത്രില്ലിലായിരുന്നു ആരാധകര്‍.

കരീന കപൂര്‍ സെയ്ഫ് അലി ഖാന്‍

കരീന കപൂര്‍ സെയ്ഫ് അലി ഖാന്‍

കരീനയുടെയും സെയ്ഫിന്റെയും പ്രണയകഥയെക്കുറിച്ച് പ്രേക്ഷകര്‍ക്കെല്ലാം അറിയാവുന്നതാണ്. വിവാഹ ശേഷവും ഈ താരം സിനിമയില്‍ സജീവമായിരുന്നു. മകന്റെ ജനനത്തോടനുബന്ധിച്ചായിരുന്നു ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നിന്നത്. മാധ്യമങ്ങള്‍ ഏറെ ആഘോഷിച്ച താരവിവാഹം കൂടിയായിരുന്നു ഇവരുടേത്. പരസ്യത്തിലൂടെ ഒരുമിച്ചെത്തിയും ഈ ദമ്പതികള്‍ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.

സൂര്യയും ജ്യോതികയും

സൂര്യയും ജ്യോതികയും

തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരദമ്പതികളാണ് സൂര്യയും ജ്യോതികയും. വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നിന്ന ജ്യോതിക അടുത്തിടെയാണ് സിനിമയിലേക്ക് തിരിച്ചെത്തിയത്. വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളെയാണ് താരത്തിന് രണ്ടാം വരവില്‍ ലഭിച്ചത്. ഭാര്യയുടെ സിനിമാജീവിതത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി ഒപ്പമുണ്ട് സൂര്യ. മേക്കോവറിലൂടെയും ഇടയ്ക്ക് ജ്യോതിക ഞെട്ടിച്ചിരുന്നു. വിവാഹ ശേഷം സിനിമയ്ക്കായി ഒരുമിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പരസ്യത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

ബിജു മേനോന്‍-സംയുക്ത

ബിജു മേനോന്‍-സംയുക്ത

മലയാളത്തിന്‍രെ പ്രിയപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്തയും. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും അകന്നുനിന്ന സംസംയുക്ത വര്‍മ്മ ഇടയ്ക്ക് പരസ്യ ചിത്രത്തിലൂടെ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ബിജു മേനോനൊപ്പമുള്ള പരസ്യ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതോടെയാണ് താരം തിരികെ സിനിമയിലേക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ അതേക്കുറിച്ച് കൃത്യമായ മറുപടി തരാതെ ഒഴിഞ്ഞു മാറുകയായിരുന്നു ഈ താരം. മികച്ച കഥാപാത്രത്തെ ലഭിച്ചാല്‍ തിരികയെത്തുമെന്നാണ് താരം പറയുന്നത്. എന്നെങ്കിലും ആ തിരിച്ചുവരവ് സംഭവിക്കുമോയെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ഇന്ദ്രജിത്ത്-പൂര്‍ണ്ണിമ

ഇന്ദ്രജിത്ത്-പൂര്‍ണ്ണിമ

സിനിമയില്‍ ഒരുമിച്ചെത്തിയില്ലെങ്കിലും പരസ്യത്തിന് വേണ്ടി ഈ താരദമ്പതികള്‍ ഇടയ്ക്ക് ഒന്നിക്കാറുണ്ട്. മാതാപിതാക്കള്‍ക്ക് പിന്നാലെ സിനിമയില്‍ അരങ്ങേറിയ ഇന്ദ്രജിത്തിന് മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. തുടക്കത്തില്‍ തേടിയെത്തിയത് വില്ലന്‍ വേഷമായിരുന്നുവെങ്കിലും പിന്നീട് താരം ഏത് തരത്തിലുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ പ്രാപ്തനാണെന്ന് തെളിയിച്ചിരുന്നു. സിനിമയ്ക്കപ്പുറത്ത് മറ്റ് കാര്യങ്ങളിലും സജീവമായ ഇടപെടലുകള്‍ നടത്താറുണ്ട് ഈ താരദമ്പതികള്‍.

പ്രിയാമണി- മുസ്തഫ

പ്രിയാമണി- മുസ്തഫ

പ്രണയിച്ച് വിവാഹിതരായവരാണ് പ്രിയാമണിയും മുസ്തഫയും. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണെങ്കിലും മുസ്തഫയെ ക്യാമറയ്ക്ക് മുന്നില്‍ നമ്മള്‍ ്ധികം കണ്ടിട്ടില്ല. എന്നാല്‍ പ്രിയാമണിയുടെ പുതിയ പരസ്യത്തില്‍ ഇദ്ദേഹവും ഒപ്പമുണ്ട്. ഇതാദ്യമായാണ് ഇരുവരും ഒരുമിച്ചൊരു പരസ്യം ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ പരസ്യം വൈറലായി മാറിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X