മഞ്ജു വാര്യരും മമ്മൂട്ടിയും മോഹന്‍ലാലും പത്രപ്രവര്‍ത്തകരായപ്പോള്‍ സംഭവിച്ചത്? കാണൂ!

ഫോര്‍ത്ത് എസ്‌റ്റേറ്റെന്നറിയപ്പെടുന്ന മാധ്യമങ്ങള്‍ക്ക് സിനിമയിലും ശക്തമായ പ്രധാന്യമുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ ഒരിക്കല്‍പ്പോലും മൈക്കെടുക്കാത്ത, വാര്‍ത്ത വായിച്ചിട്ടില്ലാത്ത താരങ്ങള്‍ പോലും സിനിമയില്‍ പത്രപ്രവര്‍ത്തകരായി നിറഞ്ഞാടിയിട്ടുണ്ട്. അത്തരത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ വേഷം അവതരിപ്പിക്കാന്‍ മിക്ക താരങ്ങള്‍ക്കും അവസരം ലഭിച്ചിട്ടുമുണ്ട്. സിനിമയിലായാലും ജീവിതത്തിലായാലും മാധ്യമങ്ങളെ മാറ്റി നിര്‍ത്തിയുള്ളൊരു ലോകത്തെക്കുറിച്ച് ചിന്തിക്കാനേ വയ്യ.

മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, തുടങ്ങി മിക്ക താരങ്ങളും പത്രപ്രവര്‍ത്തകരുടെ വേഷത്തില്‍ എത്തിയിട്ടുമുണ്ട്. മഞ്ജു വാര്യരുടെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ പത്രത്തിലെ അത്യഗ്രന്‍ പ്രകടനം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. തിരശ്ശീലയില്‍ താരങ്ങള്‍ നടത്തുന്ന പ്രകടനം പോലെ അത്ര എളുപ്പമുള്ളതല്ല പത്രപ്രവര്‍ത്തകരുടെ ജീവിതമെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും വെള്ളിത്തിരയില്‍ ജേണലിസ്റ്റായി താരങ്ങള്‍ എത്തുമ്പോള്‍ നിറഞ്ഞ കൈയ്യടിയാണ് ലഭിക്കാറുള്ളത്. അത്തരത്തില്‍ താരങ്ങള്‍ പത്രപ്രവര്‍ത്തകരുടെ വേഷത്തിലെത്തിയ സിനിമകളെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

മഞ്ജു വാര്യരുടെ അത്യുഗ്രന്‍ പ്രകടനവുമായി പത്രം

മഞ്ജു വാര്യരുടെ അത്യുഗ്രന്‍ പ്രകടനവുമായി പത്രം

ജോഷിയും രണ്‍ജി പണിക്കറും ഒരുമിച്ചപ്പോഴൊക്കെ ഹിറ്റ് സിനിമ പിറന്നിട്ടുണ്ട്. നന്ദഗോപാല്‍ എന്ന പത്രപ്രവര്‍ത്തകനായി സുരേഷ് ഗോപി എത്തിയപ്പോള്‍ വനിതാമാധ്യമപ്രവര്‍ത്തകയായ ദേവികയുടെ വേഷത്തിലായിരുന്നു ലേഡി സൂപ്പര്‍ സ്റ്റാര്‍ എത്തിയത്. പത്രമോഫീസിലെ ദൈനംദിന കാര്യങ്ങളെക്കുറിച്ചും അതിനുള്ളില്‍ നടക്കുന്ന കാര്യവുമൊക്കെയായിരുന്നു സിനിമ പറഞ്ഞത്. പത്രപ്രവര്‍ത്തനത്തെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് ഒരുവിഭാഗം ആള്‍ക്കാര്‍ ഈ ചിത്രത്തെ ബഹിഷ്‌ക്കരിച്ചിരുന്നു. മഞ്ജു വാര്യരുടെയും സുരേഷ് ഗോപിയുടെയും എന്‍എഫ് വര്‍ഗീസിന്റെയും മാസ്മരിക പ്രകടനമായിരുന്നു ഈ സിനിമയുടെ പ്രധാന ഹൈലൈറ്റ്‌സ്.

മമ്മൂട്ടിയുടെ കരിയര്‍ ബ്രേക്ക് ചിത്രമായ ന്യൂഡല്‍ഹി

മമ്മൂട്ടിയുടെ കരിയര്‍ ബ്രേക്ക് ചിത്രമായ ന്യൂഡല്‍ഹി

മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് ന്യൂഡല്‍ഹി. ജി കൃഷ്ണമൂര്‍ത്തിയെന്ന ജികെയായാണ് മമ്മൂട്ടി എത്തിയത്. ബോക്‌സോഫീസിലെ എക്കാലത്തെയും മികച്ച വിജയം കൂടിയായിരുന്നു ഈ സിനിമയ്ക്ക് ലഭിച്ചത്. ജികെയിലൂടെ ചുരുളഴിഞ്ഞ കഥയായിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടത്.

രഞ്ജിത് ശങ്കര്‍ ചിത്രമായ പാസഞ്ചര്‍

രഞ്ജിത് ശങ്കര്‍ ചിത്രമായ പാസഞ്ചര്‍

എന്തിലും പുതുമയും വ്യത്യസ്തതയും കണ്ടെത്തുന്ന പത്രപ്രവര്‍ത്തകര്‍ക്ക് സുപ്രധാനമായ ഒരു വിവരം ലഭിച്ചാലോ, അതാണ് രഞ്ജിത്ത് ശങ്കറിന്റെ പാസഞ്ചര്‍ പറഞ്ഞത്. 2009ലായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. പതിവ് രീതികളില്‍ നിന്നും വ്യതിചലിച്ച ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. അനുരാധയെന്ന ജേണലിസ്റ്റായി മംമ്ത എത്തിയപ്പോള്‍ നന്ദന്‍ മേനോനെന്ന വക്കീലായി ദിലീപും എത്തി.

മോഹന്‍ലാലിന്റെ റണ്‍ ബേബി റണ്‍

മോഹന്‍ലാലിന്റെ റണ്‍ ബേബി റണ്‍

മോഹന്‍ലാലും അമല പോളും നായികനായകന്‍മാരായെത്തിയ സിനിമയായിരുന്നു റണ്‍ ബേബി റണ്‍. വേണു എന്ന ക്യാമറാമാനായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ രേണുകയെന്ന മാധ്യമപ്രവര്‍ത്തകയായി അമല പോള്‍ എത്തി. ചാനല്‍ ജീവിതത്തെക്കുറിച്ച് പ്രതിപാദിച്ച ചിത്രമായിരുന്നു ഇത്. ബിജു മേനോനും സുപ്രധാന വേഷത്തിലെത്തിയിരുന്നു.

ദിലീപിന്റെ കല്‍ക്കട്ട ന്യൂസ്

ദിലീപിന്റെ കല്‍ക്കട്ട ന്യൂസ്

ബ്ലസിയുടെ ചിത്രങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളിലൊന്നാണ് കല്‍ക്കട്ട ന്യൂസ്. അജിത് തോമസ് എന്ന അന്വേഷണ പത്രപ്രവര്‍ത്തകനായാണ് ദിലീപ് എത്തിയത്. കൊല്‍ക്കത്തയിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമ ചിത്രീകരിച്ചത്. ചിത്രത്തില്‍ വ്യത്യസ്ത ലുക്കിലാണ് ദിലീപ് പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രത്തിലെ മറ്റൊരു പ്രധാന പ്രത്യേകത കേള്‍ക്കാന്‍ ഇമ്പമുള്ള ഗാനങ്ങളായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X