twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൊറോണ കാലത്ത് പ്രേക്ഷകർ തിരയുന്ന ചിത്രങ്ങൾ!

    |

    കൊറോണ വൈറസിന്റെ വ്യാപനം ലോകമെമ്പാടും ആശങ്ക സൃഷ്ടിക്കുന്നുണ്ട് . ജനജീവിതം താറുമാറായ കാഴ്ചയാണ് കാണുന്നത്. വീട് വിട്ട് പുറത്താറങ്ങാൻ പോലും ജനങ്ങൾ മടിക്കുകയാണ്. സ്വയം ഹോം ക്വാറന്റൈനിലേയ്ക്ക് പോകുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. എല്ലാ മേഖലേയും പോലെ സിനിമ വ്യാവസായത്തേയും കൊറോണ വൈറസ് പിടിച്ചുലച്ചിട്ടുണ്ട്. സിനിമ- സീരിയൽ ചിത്രീകരണങ്ങൾ നിർത്തി വയ്ക്കുകയും ലോകമെമ്പാടുമുള്ള തിയേറ്ററുകൾ അടച്ചിടുകയും ചെയ്തിട്ടുണ്ട്.

    കൊറോണ വൈറസ് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുമ്പോൾ ജനങ്ങളുടെ മനസ്സിലേയ്ക്ക് ചില ചിത്രങ്ങളും അതിലെ സംഭവങ്ങളും ഓർമ വരും. ഇപ്പോൾ പ്രേക്ഷകർ തിരയുന്നത് അത്തരത്തിലുള്ള ചിത്രങ്ങളാണ്.

    കൻറ്റേജൻ

    ഇപ്പോൾ ലോകജനത നേരിടുന്ന പ്രധാന വ്യാധിയായ കൊറോണയുമായി ഏറെ സാമ്യമുള്ള ചിത്രമാണിത്. ഒരു പുതിയ വൈറസ് ജനങ്ങളിൽ ആരോഗ്യ പ്രശ്നമുണ്ടാക്കുമ്പോൾ ലോകത്തെ രാഷ്ട്രീയ, ആരോഗ്യ, സാമൂഹിക സംവിധാനങ്ങൾ അതിനെ എങ്ങനെ നേരിടുമെന്നാണ് ചിത്രം പറയുന്നത്. എന്നാൽ ഈ സിനിമയും ഇപ്പോഴത്തെ സാഹചര്യവുമായി ചെറിയ സാമ്യതയുണ്ടെങ്കിലും സിനിമയിലേതു പോലെ ഭയപ്പെടേണ്ട സാഹചര്യമില്ല . കാരണം അതിൽ പറയുന്ന പല കാര്യങ്ങളും സംഭവങ്ങളും ഭാവനയിൽ ഉണ്ടായ സംഭവങ്ങൾ മാത്രമാണ്.

    ദശാവതാരം

    മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച കമൽഹാസൻ ചിത്രമാണ് ദശാവതാരം. 2008ൽ പുറത്തിറങ്ങിയ ചിത്രത്തിൽ10 ഗെറ്റപ്പിലാണ് കമൽഹാസൻ പ്രത്യക്ഷപ്പെടുന്നത്. അസിൻ, മല്ലിക ഷെറാവത്, ജയപ്രദ, നെപ്പോളിയൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.തമിഴ് തെലുങ്ക് ഭാഷയിൽ പുറത്തിയറങ്ങിയ ചിത്രത്തിന്റേയും പ്രമേയം വൈറസ് തന്നെയാണ്. യുഎസിൽ നിന്നുള്ള ഒരു ശാസ്ത്രജ്ഞനെ ചുറ്റിപ്പറ്റിയാണ് ചിത്രം ആരംഭിക്കുന്നത്. നമ്മുടെ നാടിനെ തകർക്കാൻ ശേഷിയുളള ഒരു വൈറസ് ഇന്ത്യയിലെത്തുകയും അതിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനായി നടത്തുന്ന പോരാട്ടമാണ് ചിത്രത്തിൽ . ചിത്രത്തിൽ വൈറസിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനായി എത്തുന്ന ശാസ്ത്രഞ്ജനായിട്ടാണ് കമൽ ചിത്രത്തിലെത്തുന്നത്. അപകടകാരികളായ വൈറസുകളെ കുറിച്ച് സംസാരിച്ച ആദ്യത്തെ തമിഴ് സിനിമയായിരുന്നു ദശാവതാരം

    ഏഴാം അറിവ്

    നിലവിലെ സാഹചര്യവുമായി ഏറെ സാമ്യതയുളള മറ്റൊരു ചിത്രമാണ സൂര്യ , ശ്രുതി ഹാസസൻ എന്നിവർ പ്രധാന കഥാപാത്രമായി എത്തിയ ചിത്രമായ എഴാം അറിവ്. കൊറോണ വൈറസിന്റെ ഉൾഭവം പോലെ ഈ ചിത്രത്തിലെ വൈറസും ചൈനയിൽ നിന്ന് ഉൾഭവിക്കുന്നതാണ്. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബുദ്ധ സന്യാസിയായ ബോധിധർമ്മൻ ഈ അപൂർവ്വ രോഗത്തിൽ നിന്ന് രോഗികളെ സുഖപ്പെടുത്തുന്നു. പീന്നീട് നൂറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യയിൽ ഈ സമാനമായ രോഗാവസ്ഥയുണ്ടാകുന്നു. പിന്നീട് ബോധി ധർമ്മന്റെ പിൻമുറക്കാരനായ വ്യക്തിയിലൂടെ ഈ രോഗം ചെറുക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

      സാസാരം ആരോഗ്യത്തിന് ഹാനീകരം

    2014 ദുൽഖർ സൽമാൻ നസ്രിയ എന്നിവർ പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രമാണിത്. ഇതിന്റെ തമിഴ് പതിപ്പും പുറത്തിറങ്ങിയിരുന്നു. വൈറസിന്റെ വ്യാപനത്തെ തുടർന്ന് ഒരു നാട്ടിലെ ആളുകളുടെ സംസാര ശേഷി നഷ്ടപ്പെടുന്നു. വളരെ ഗുരുതരമായ പ്രമേയമായിരുന്നെങ്കിലും വളരെ നിസ്സാരമായിട്ടായിരുന്നു ഇതിനെ കൈകാര്യം ചെയ്തത്. ഒരു നാട് മുഴുവനും നിശബ്ദയിലേയ്ക്ക് പോകുമ്പോൾ എന്തുസംഭവിക്കും എന്നതിനെക്കുറിച്ചാണ് ചിത്രം ചർച്ച ചെയ്യുന്നത്.

     വൈറസ്

    2019 ൽ ഏറ്റവും കൂടുതൽ ചർച്ചയായ സിനിമയായിരുന്നു ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമായ വൈറസ്. . 2018 - ൽ കേരളത്തിൽ ഉണ്ടായ നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തിലായിരുന്നു ചിത്ര പുറത്തിറങ്ങിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു സിനിമയ്ക്ക ലഭിച്്ചത്.

    Read more about: coronavirus movie
    English summary
    These Indian movies on viruses are better
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X