»   » എന്താണ് സംഭവിയ്ക്കുന്നത്, മലയാളത്തിന് സൂപ്പര്‍ താരങ്ങളെയും യുവതാരങ്ങളെയും നഷ്ടപ്പെടുന്നു ??

എന്താണ് സംഭവിയ്ക്കുന്നത്, മലയാളത്തിന് സൂപ്പര്‍ താരങ്ങളെയും യുവതാരങ്ങളെയും നഷ്ടപ്പെടുന്നു ??

Posted By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയ്ക്ക് ഇത് കഷ്ടകാലമാണ്. നടിയെ ആക്രമിച്ച സംഭവവും അതേ തുടര്‍ന്ന് നടന്‍ ദിലീപ് അറസ്റ്റിലായതും മലയാള സിനിമയെ കാര്യമായി ബാധിച്ചിട്ടുണ്ട്. റിലീസ് ചെയ്ത ചിത്രങ്ങള്‍ക്കൊന്നും പ്രേക്ഷകരില്ല. സിനിമയ്ക്ക് വേണ്ട രീതിയലുള്ള പബ്ലിസിറ്റിയും ലഭിയ്ക്കുന്നില്ല. ഇനി ഓണമാണ് മലയാള സിനിമയുടെ പ്രതീക്ഷ.

ഇത്രകാലമായിട്ടും ഒരു സിനിമയില്‍ പോലും കാവ്യയുടെ നായകനായി അഭിനയിക്കാത്ത പ്രമുഖ നടന്‍, എന്താ കാര്യം ?

ഈ പ്രതിസന്ധി ഘട്ടത്തില്‍ മലയാളത്തിലെ യുവതാരങ്ങളും സൂപ്പര്‍ താരങ്ങളുമൊക്കെ അന്യഭാഷാ ചിത്രങ്ങളില്‍ തിരക്കിലാണ്. തമിഴിലാണ് കൂടുതല്‍ ശ്രദ്ധ കൊടുത്തിരിയ്ക്കുന്നത്. മലാളത്തിലെ യുവതാരങ്ങള്‍ക്ക് തമിഴിലുള്ള ജനപ്രീതി തന്നെയാണ് പെട്ടന്നുള്ള ഈ കൂടുമാറ്റത്തിന് കാരണം.. നോക്കാം, ആരൊക്കെയാണ് തമിഴ് ചുവട് മാറ്റത്തിന് ഒരുങ്ങുന്നത് എന്ന്.

ദുല്‍ഖര്‍ സല്‍മാന്‍

വായി മൂടി പേസുവോം എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ തമിഴ് സിനിമാ ലോകത്ത് എത്തിയത്. ഓ കാതല്‍ കണ്മണി എന്ന ചിത്രത്തിലൂടെ തമിഴകത്ത് വലിയൊരു ആരാധകരെ കൂട്ടാന്‍ ദുല്‍ഖറിന് സാധിച്ചു. ഇപ്പോള്‍ മൂന്ന് തമിഴ് ചിത്രങ്ങളാണ് ദുല്‍ഖറിന് തമിഴിലുള്ളത്. തമിഴിലും മലയാളത്തിലുമായി ബിജോയ് നമ്പ്യാര്‍ ഒരുക്കുന്ന സോളോ ആണ് ഒന്ന്. റ കാര്‍ത്തിക്, ദേസിങ്ക പെരിസാമി എന്നീ സംവിധായകരുടെ ചിത്രത്തിലും ദുല്‍ഖര്‍ കരാറൊപ്പുവച്ചിട്ടുണ്ട്.

നിവിന്‍ പോളി

നേരം എന്ന ദ്വിഭാഷ ചിത്രത്തിലൂടെയായിരുന്നു നിവിന്റെ തമിഴ് അരങ്ങറ്റം. പക്ഷെ നിവിന് ആരാധകരെ നേടിക്കൊടുത്തത് പ്രേമം എന്ന മലയാള സിനിമയാണ്. അതോടെ തമിഴകം നിവിനെ സ്വന്തമാക്കി കഴിഞ്ഞിരുന്നു. ഇപ്പോഴിതാ ഗൗതം രാമചന്ദ്രന്‍ ഒരുക്കുന്ന റിച്ചി എന്ന ചിത്രത്തിലൂടെ പൂര്‍ണമായും തമിഴകത്തും ശ്രദ്ധ കൊടുക്കുകയാണ് നിവിന്‍. പ്രഭു രാധാകൃഷ്ണന്റെ സംവിധാനത്തില്‍ 24 എഎം സ്റ്റുഡിയോ നിര്‍മിയ്ക്കുന്ന പുതിയ ചിത്രത്തിലും നിവിന്‍ കരാറൊപ്പുവച്ചു.

ഇന്ദ്രജിത്ത്

ശ്രാവണ്‍, എന്‍ മന വാനില്‍ എന്നീ തമിഴ് ചിത്രങ്ങളില്‍ നേരത്തെ ഇന്ദ്രജിത്ത് അഭിനയിച്ചിരുന്നു. എന്നാല്‍ തമിഴകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ഇന്ദ്രജിത്തിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന നരഗാസുരം എന്ന ചിത്രത്തിലൂടെ തമിഴകത്ത് ഒരു സ്ഥാനം കണ്ടെത്താന്‍ തന്നെയാണ് ഇന്ദ്രജിത്തിന്റെ തീരുമാനം. ഇന്ദ്രജിത്തിനൊപ്പം അരവിന്ദ് സ്വാമിയും ശ്രിയ ശരണും സുന്ദീപ് കിഷനും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു.

ടൊവിനോ തോമസ്

മലയാളത്തിലെ യങ് സെന്‍സേഷണല്‍ ആക്ടറാണ് ഇപ്പോള്‍ ടൊവിനോ തോമസ്. മലയാളത്തില്‍ ഒരു സ്ഥാനം കണ്ടെത്തി കഴിഞ്ഞതോടെ ഇതാ തമിഴിലേക്ക് ചുവട് മാറ്റുകയാണ് ടൊവിനോ. അഭി ആന്റ് അനു എന്ന പ്രണയ ചിത്രത്തിലൂടെയാണ് ടൊവിനോ തോമസിന്റെ തമിഴ് അരങ്ങേറ്റം. പിയ ബാജ്‌പേയ് ആണ് നായിക. ബി ആര്‍ വിജയലക്ഷ്മി സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലും തമിഴിലുമായി സെപ്റ്റംബറില്‍ റിലീസ് ചെയ്യും

ഫഹദ് ഫാസില്‍

മോഹന്‍ രാജ സംവിധാനം ചെയ്യുന്ന വേലൈക്കാരന്‍ എന്ന ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് ഫഹദ് ഫാസില്‍. നയന്‍താരയും ശിവകാര്‍ത്തികേയനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ വില്ലനായിട്ടാണ് ഫഹദ് അഭിനയിക്കുന്നത് എന്ന പ്രത്യേകതയുണ്ട്. വിജയ് സേതുപതിയ്ക്കും സമാന്തയ്ക്കുമൊപ്പം തിങ്കരാജ കുമരരാജ സംവിധാനം ചെയ്യുന്ന അനീതി കഥൈകള്‍ എന്ന ചിത്രത്തിലും ഫഹദ് കരാറൊപ്പുവച്ചിട്ടുണ്ട്.

മമ്മൂട്ടി

യുവതാരങ്ങള്‍ മാത്രമല്ല സൂപ്പര്‍ താരങ്ങളും തമിഴ് സിനിമയിലേക്ക് ചുവട് മാറ്റുകയാണ്. ദേശീയ പുരസ്‌കാര ജേതാവായ റാം സംവിധാനം ചെയ്യുന്ന പേരന്‍പ് എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് മമ്മൂട്ടി പൂര്‍ത്തിയാക്കി കഴിഞ്ഞു. ഈ വര്‍ഷം തന്നെ ചിത്രം തിയേറ്ററിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി ഒരു തമിഴ് ചിത്രം ചെയ്യുന്നത്.

മോഹന്‍ലാല്‍

മമ്മൂട്ടിയ്ക്ക് മാത്രമല്ല, മോഹന്‍ലാലും തമിഴിലേക്ക് മടങ്ങിയിത്തുന്നു. കമല്‍ ഹസനും മോഹന്‍ലാലും വീണ്ടും ഒന്നിയ്ക്കുന്നു എന്നും, ഈ ചിത്രം തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി ഒരുക്കുന്നു എന്നും വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയത് ദിവസങ്ങള്‍ക്ക് മുന്‍പാണ്. കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

English summary
Gone are those days when Malayalam actors and their popularity were confined to the Malayalam speaking regions alone. With the passage of time, Malayalam movies and its actors have found a foothold in other language film industries as well.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam