»   » കഷ്ടപ്പെട്ടത് വെറുതെ, മലയാളത്തിലേക്ക് റീമേക്ക് ചെയ്ത് പരാജയപ്പെട്ട ആറ് പ്രാദേശിക ചിത്രങ്ങള്‍

കഷ്ടപ്പെട്ടത് വെറുതെ, മലയാളത്തിലേക്ക് റീമേക്ക് ചെയ്ത് പരാജയപ്പെട്ട ആറ് പ്രാദേശിക ചിത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ നിന്ന് ഒട്ടേറെ ചിത്രങ്ങള്‍ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് റീമേക്ക് ചെയ്ത് വന്‍ വിജയ മാറിയ ചരിത്രമാണുള്ളത്. ജീത്തു ജോസഫിന്റെ ദൃശ്യം അതിനൊരു ഉദാഹരണം. എന്നാല്‍ ഇന്ത്യയിലെ മറ്റ് പ്രാദേശിക ഭാഷകളില്‍ നിന്ന് മലയാളത്തിലേക്ക് റീമേക്ക് ചെയ്യാന്‍ സിനിമാക്കാര്‍ പൊതുവെ താത്പര്യ കുറവ് കാണിക്കാറുണ്ട്.

പ്രദേശിക ഭാഷകളില്‍ നിന്ന് മലയാളത്തിലേക്ക് റീമേക്ക് ചെയ്ത് പല സംവിധായകരും പരീക്ഷണം നടത്തിയതാണ്. എന്നാല്‍ ഇത്തരത്തിലൊരു പരീക്ഷണം മലയാള സിനിമയില്‍ വിജയിക്കാറില്ല. അതുക്കൊണ്ടാണ് പല സംവിധായകരും അന്യഭാഷ ചിത്രങ്ങളെ മലയാളത്തിലേക്ക് കൊണ്ടു വരാനും മടി കാണിക്കുന്നത്.

മലയാളികള്‍ പൊതുവെ പ്രാദേശിക ഭാഷ ചിത്രങ്ങളും ഒരുപോലെ ആസ്വദിക്കുന്നവരാണ്. അതിനാല്‍ മലയാളികള്‍ റീമേക്ക് ചിത്രങ്ങള്‍ കാണാന്‍ ഇടിച്ചു കയറാറില്ല. എന്നാല്‍ പ്രാദേശിക ഭാഷാ ചിത്രങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ഇംഗ്ലീഷ്, കൊറിയന്‍ ചിത്രങ്ങള്‍ മലയാളത്തിലേക്ക് റീമേക്ക് ചെയ്ത് വിജയം നേടിയിട്ടുണ്ട്. കാണു.. പ്രാദേശിക ഭാഷയില്‍ നിന്ന് റീമേക്ക് ചെയ്ത് പരാജയപ്പെട്ട ചിത്രങ്ങള്‍...

കഷ്ടപ്പെട്ടത് വെറുതെ, മലയാളത്തിലേക്ക് റീമേക്ക് ചെയ്ത് പരാജയപ്പെട്ട ആറ് പ്രാദേശിക ചിത്രങ്ങള്‍

സമുദ്രക്കനി സംവിധാനം ചെയ്ത തമിഴ് ചിത്രം നാടോടികള്‍ എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു ഇത് നമ്മുടെ കഥ. രാജേഷ് കണ്ണങ്കര സംവിധാനം ചെയ്ത ചിത്രെ ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.

കഷ്ടപ്പെട്ടത് വെറുതെ, മലയാളത്തിലേക്ക് റീമേക്ക് ചെയ്ത് പരാജയപ്പെട്ട ആറ് പ്രാദേശിക ചിത്രങ്ങള്‍

ജയറാം, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഹിന്ദി ചിത്രമായ നോ എന്‍ഡ്രി എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു. ചിത്രം പരാജയമായിരുന്നു.

കഷ്ടപ്പെട്ടത് വെറുതെ, മലയാളത്തിലേക്ക് റീമേക്ക് ചെയ്ത് പരാജയപ്പെട്ട ആറ് പ്രാദേശിക ചിത്രങ്ങള്‍

പ്രാദേശിക ഭാഷയില്‍ നിന്ന് മലയാളത്തിലേക്ക് റീമേക്ക് ചെയ്ത് പരാജയപ്പെട്ട മറ്റൊരു ചിത്രമാണ് ഏപ്രില്‍ ഫൂള്‍. വിജി തമ്പി സംവിധാനം ചെയ്ത ചിത്രത്തില്‍ ജഗതീഷാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ബേജാ ഫ്രൈ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കായിരുന്നു ചിത്രം.

കഷ്ടപ്പെട്ടത് വെറുതെ, മലയാളത്തിലേക്ക് റീമേക്ക് ചെയ്ത് പരാജയപ്പെട്ട ആറ് പ്രാദേശിക ചിത്രങ്ങള്‍

ജോണി ഗദ്ദാര്‍ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കാണ് സിബി മലയില്‍ സംവിധാനം ചെയ്ത ഉന്നം. ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.

കഷ്ടപ്പെട്ടത് വെറുതെ, മലയാളത്തിലേക്ക് റീമേക്ക് ചെയ്ത് പരാജയപ്പെട്ട ആറ് പ്രാദേശിക ചിത്രങ്ങള്‍

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഹിന്ദി ചിത്രം മലമാല്‍ വീക്കിലി എന്ന ചിത്രത്തിന്റെ റീമേക്കാണ് ആമയും മുയലും. പ്രിയദര്‍ശന്‍ തന്നെയായിരുന്നു മലയാളത്തിലും ചെയ്തത്. ചിത്രം പരാജയമായിരുന്നു.

കഷ്ടപ്പെട്ടത് വെറുതെ, മലയാളത്തിലേക്ക് റീമേക്ക് ചെയ്ത് പരാജയപ്പെട്ട ആറ് പ്രാദേശിക ചിത്രങ്ങള്‍

തെലുങ്കില്‍ എസ് എസ് രാജമൗലി സംവിധാനം ചെയ്ത ഇവന്‍ മര്യാദ രാമന്ന എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു ദിലീപ് ചിത്രം ഇവന്‍ മര്യാദ രാമന്‍. ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു.

English summary
These Malayalam Films Are Remakes Of Other Regional Language Films.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam