»   » സിനിമയില്‍ ഒരു അപ്പൂപ്പനുമില്ല, കാസ്റ്റിങ് കൗച്ചും, കളിയാക്കലും ഒക്കെ നേരിട്ട് ഐശ്വര്യ നേടിയ വിജയം!!

സിനിമയില്‍ ഒരു അപ്പൂപ്പനുമില്ല, കാസ്റ്റിങ് കൗച്ചും, കളിയാക്കലും ഒക്കെ നേരിട്ട് ഐശ്വര്യ നേടിയ വിജയം!!

Posted By:
Subscribe to Filmibeat Malayalam
കാസ്റ്റിംഗ് കൗച്ചും കളിയാക്കലും ഉണ്ടായിട്ടും സിനിമയിൽ ഐശ്യര്യ നേടിയ വിജയം | filmibeat Malayalam

ഇന്ന്, ജനുവരി പത്തിന് ഐശ്വര്യ രാജേഷിന്റെ പിറന്നാളാണ്. വെറുമൊരു തമിഴ് നടി എന്ന് പറഞ്ഞ് ഐശ്വര്യയെ മാറ്റി നിര്‍ത്താന്‍ കഴിയില്ല. ഇന്ത്യ അറിയപ്പെടുന്ന നടിയായി ഐശ്വര്യ രാജേഷ് മാറിക്കവിഞ്ഞു.

സിനിമയില്‍ ഒരു പാരമ്പര്യവും ഐശ്വര്യ രാജേഷിനില്ല. കറുപ്പ് നിറത്തെ കളിയാക്കിയും അപമാനിച്ചും പലരും ഐശ്വര്യയെ തഴയാന്‍ ശ്രമിച്ചുവെങ്കിലും അതില്‍ നിന്നെല്ലാം മുന്നേറി. കാസ്റ്റിങ് കൗച്ചിലൊന്നും വീഴാതെ ഇന്ന് ബോളിവുഡ് ലോകം വരെ കീഴടക്കിയ ഐശ്വര്യയുടെ യാത്രയിലൂടെ ഈ പിറന്നാള്‍ ദിനത്തിലൊന്ന് സഞ്ചരിക്കാം..

എനിക്ക് പുരസ്‌കാരം നല്‍കുന്നത് നിര്‍ത്തൂ എന്ന് ആവശ്യപ്പെട്ട ആ ഗാനഗന്ധര്‍വ്വന്‍!!

ചെന്നൈക്കാരി

1990 ജനുവരി 10 ന് ചെന്നൈയിലാണ് ഐശ്വര്യ രാജേഷിന്റെ ജനനം.... പഠിച്ചതും വളര്‍ന്നതുമെല്ലാം ചെന്നൈയില്‍ തന്നെ.

സിനിമയിലേക്ക്

2011 ലാണ് ഐശ്വര്യയുടെ തലവര മാറ്റിയെഴുതിയ ആ സിനിമ സംഭവിച്ചത്. അവര്‍കളും ഇവര്‍കളും എന്ന ചിത്രത്തിലൂടെ ഐശ്വര്യ വെള്ളിത്തിരയിലെത്തി.

ആട്ടക്കത്തി

ആദ്യ ചിത്രത്തില്‍ അത്ര തിളങ്ങാന്‍ സാധിച്ചില്ല. തൊട്ടടുത്ത വര്‍ഷം ഐശ്വര്യയ്ക്ക് ആട്ടക്കത്തി എന്ന ചിത്രം കിട്ടി. അതിശയിപ്പിക്കുന്ന അഭിനയ പ്രകടനമായിരുന്നു ചിത്രത്തില്‍ ഐശ്വര്യയുടേത്. മികച്ച അഭിപ്രായങ്ങള്‍ അഭിനയത്തിന് ലഭിച്ചു.

കാക്കാമൂട്ടൈ

2015 ലാണ് ഐശ്വര്യ രാജേഷ് കാക്കാമുട്ടൈ എന്ന ചിത്രത്തില്‍ അഭിനയിച്ചത്. ഏതൊരു നായികകയും ഭയക്കുന്ന വേഷം.. ചേരിയിലെ രണ്ട് കുട്ടികളുടെ അമ്മ വേഷം വളരെ മികച്ച രീതിയില്‍ അവതരിപ്പിയ്ക്കുകയും സംസ്ഥാന പുരസ്‌കാരം നേടിയെടുക്കുകയും ചെയ്തു.

ധര്‍മദുരൈ

അപ്പോഴേക്കും ഐശ്വര്യ തമിഴകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2016 ല്‍ ഐശ്വര്യ ധര്‍മദുരൈ എന്ന ചിത്രത്തില്‍ അഭിനയിച്ച് നിരൂപകപ്രശംസ വരെ നേടിയെടുത്തു.

മലയാളത്തിലേക്ക്

2017 ല്‍ ഐശ്വര്യ രാജേഷ് മലായാള സിനിമയുടെ ഭാഗമായി. ജോമോന്റെ സുവിശേഷങ്ങളുമായി എത്തിയ ഐശ്വര്യ നിവിന്റെ സഖാവില്‍ അഭിനയിച്ചാണ് മടങ്ങിയത്.

ബോളിവുഡില്‍

2017 ല്‍ മറ്റൊരു മാജിക് കൂടെ ഐശ്വര്യയുടെ ജീവിതത്തില്‍ സംഭവിച്ചു. ഡാഡി എന്ന ചിത്രത്തിലൂടെ ബോളിവുഡിലും സാന്നിധ്യം അറിയിച്ചു. വെറുതേ അങ്ങ് അറിയിക്കുകയല്ല. ആ അഭിനയത്തിനും നടിയ്ക്ക് മികച്ച അഭിപ്രായങ്ങള്‍ ലഭിച്ചു. ഭാഷ വലിയൊരു വെല്ലുവിളിയായിരുന്നെങ്കിലും മറ്റെല്ലാം എളുപ്പമാണെന്നാണ് ഐശ്വര്യ പറഞ്ഞത്.

വട ചെന്നൈ

ഇപ്പോള്‍ ഐശ്വര്യയുടെ കൈയ്യിലുള്ള 'ബിഗ്' ചിത്രങ്ങളിലൊന്നാണ് വട ചെന്നൈ. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷിന്റെ നായികയായിട്ടാണ് ഐശ്വര്യ അഭിനയിക്കുന്നത്.

ധ്രുവനച്ചിത്തിരം

ധ്രുവനച്ചിത്തിരമാണ് ഐശ്വര്യ രാജേഷിന്റെ വരാനിരിക്കുന്ന മറ്റൊരു ബിഗ് ബജറ്റ് ചിത്രം. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിക്രമിന്റെ നായികയായിട്ടാണ് അഭിനയിക്കുന്നത്.

പിറന്നാള്‍ ആശംസകള്‍

മണിരത്‌നം ചിത്രവുമായിട്ടാണ് ഐശ്വര്യ ഇപ്പോള്‍ നില്‍ക്കുന്നത്... ഭാവിയില്‍ ഇനിയും കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങള്‍ ഐശ്വര്യയ്ക്ക് ലഭിക്കട്ടെ എന്ന് ഫില്‍മിബീറ്റ് ടീം ആശംസിക്കുന്നു!!! പിറന്നാള്‍ ആശംസകള്‍!!!

English summary
These photos of Aishwarya Rajesh prove that she is elegance personified
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam