പ്രിയങ്കയോടുള്ള പിണക്കം ഒരിക്കലും അവസാനിക്കില്ല? ചടങ്ങില്‍ നിന്നും വിട്ടുനിന്ന് താരങ്ങള്‍, കാണൂ!

By Nimisha

ബോളിവുഡിലെ മികച്ച അഭിനേത്രികളിലൊരാളായ പ്രിയങ്ക ചോപ്രയും പ്രതിശ്രുത വരനായ നിക്ക് ജോനസുമായുള്ള വിവാഹത്തിന് മുന്നോടിയായുള്ള റോക്ക ചടങ്ങുകള്‍ ശനിയാഴ്ചയാണ് നടത്തിയത്. വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കാനുമായി നിരവധി പേരാണ് എത്തിയിട്ടുള്ളത്. ബോളിവുഡ് സിനിമയിലെ മുന്‍നിര താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ താരത്തെ നേരില്‍ കണ്ട് ആശീര്‍വദിക്കാനായി എത്തിയിരുന്നു. അതീവ രഹസ്യമായി നടത്തിയ ചടങ്ങിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

അടുത്ത സുഹൃത്തുക്കളേയും കുടുംബാംഗങ്ങളെയുമൊക്കെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. ട്രെഡീഷണല്‍ ഔട്ടഫിറ്റില്‍ അതീവ സുന്ദരിയായാണ് താരമെത്തിയത്. മഞ്ഞ നിറത്തിലുളള വസ്ത്രമണിഞ്ഞ് പ്രിയങ്കയെത്തിയപ്പോള്‍ നിക്ക് വെളുത്ത കുര്‍ത്തിയിലാണ് എത്തിയത്. നിക്കിന്റെ കുടുംബാഗംങ്ങളും സുഹൃത്തുക്കളുമൊക്കെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിട്ടുണ്ട്. ബോളിവുഡിലെ മുന്‍നിര അഭിനേതാക്കളില്‍ പലരും ചടങ്ങിന് എത്തിയേക്കില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

കിങ് ഖാനെത്തിയേക്കില്ല

കിങ് ഖാനെത്തിയേക്കില്ല

ഷാരൂഖ് ഖാന്‍ ചടങ്ങില്‍ പങ്കെടുത്തേക്കില്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ഇരുവരും തമ്മിലുള്ള കോള്‍ഡ് വാറിനെക്കുറിച്ച് നേരത്തെ തന്നെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇവര്‍ക്കിടയിലെ പിണക്കത്തിന്റെ മഞ്ഞ് ഇതുവരെ ഉരുകിയില്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. പരിപാടികളിലെല്ലാം കൃത്യമായി പങ്കെടുക്കുന്ന കിങ് ഖാന്‍ ഈ പരിപാടി ഒഴിവാക്കുന്നതിന് പിന്നിലെ കാരണം പ്രിയങ്കയുടെ നിലപാടുകള്‍ തന്നെയാണെന്നാണ് സിനിമാപ്രേമികളുടെ വിലയിരുത്തല്‍.

ഐശ്വര്യ റായിയും പങ്കെടുക്കില്ല

ഐശ്വര്യ റായിയും പങ്കെടുക്കില്ല

ബോളിവുഡിലെ എവര്‍ഗ്രീന്‍ താരറാണികളിലൊരാളായ ഐശ്വര്യ റായിയും ചടങ്ങില്‍ പങ്കെടുക്കുന്നില്ലത്രേ. പ്രിയങ്കയും ആഷും തമ്മില്‍ അത്ര ബന്ധമല്ല. അടുത്തിടെ പ്രിയങ്ക അഭിനയിക്കുന്ന സിനിമയില്‍ നിന്നും അഭിഷേക് ബച്ചന്‍ പിന്‍വാങ്ങിയിരുന്നു. അതിന് പിന്നിലെ കാരണം ആഷാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സല്ലുവും മിസ്സ് ചെയ്യും

സല്ലുവും മിസ്സ് ചെയ്യും

നേരത്തെ പറഞ്ഞവര്‍ താരവുമായുള്ള പ്രശ്‌നത്തെത്തുടര്‍ന്നാണ് പരിപാടിയില്‍ നിന്നും ഒഴിവായതെങ്കില്‍ സല്‍മാന്‍ ഖാന്റെ അസാന്നിധ്യത്തിന് പിന്നിലെ കാരണം അതല്ല. പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിദേശത്തായതിനാലാണ് അദ്ദേഹം പരിപാടിയിലേക്കെത്താത്തത്. കത്രീന കൈഫിന്റെ കാര്യവും സമാനമാണ്.

മുന്‍കാമുകനെന്ന വിശേഷണം വേണ്ട

മുന്‍കാമുകനെന്ന വിശേഷണം വേണ്ട

പ്രിയങ്ക ചോപ്രയുടെ മുന്‍കാമുകനെന്നാണ് ഷാഹിദ് കപൂറിനെ വിശേഷിപ്പിക്കാറുള്ളത്. ഒരുകാലത്ത് ഇണക്കുരുവികളായിരുന്നു ഇരുവരും. പ്രിയങ്കയുടെ വിവാഹത്തില്‍ പങ്കെടുക്കുമ്പോള്‍ പലരും തന്നെ മുന്‍കാമുകനെന്ന തരത്തില്‍ വിശേഷിപ്പിക്കും. ഇത്തരത്തിലുള്ള കാര്യങ്ങളില്‍ നിന്നും ഒഴിവാകുന്നതിന് വേണ്ടിയാണ് ഷാഹിദ് ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X