എന്റെ പിറകില്‍ പിടിക്കുന്ന സീന്‍ ചെയ്യാന്‍ മമ്മൂട്ടി തയ്യാറായില്ല! മനസ് തുറന്ന് നടി തെസ്‌നി ഖാന്‍

ലോക്ഡൗണില്‍ ആയതോടെ സിനിമകളും സീരിയലുകളുമെല്ലാം ഷൂട്ടിങ് പാതി വഴിയില്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. ഇതോടെ പഴയ പല പ്രോഗ്രാമുകളുമായിരുന്നു പ്രേക്ഷകരിലേക്ക് എത്തുന്നത്. അത്തരത്തില്‍ പല പ്രമുഖ താരങ്ങളുടെയും പഴയ അഭിമുഖങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി. ഇപ്പോഴിതാ നടി തെസ്‌നി ഖാന്റെ ഒരു അഭിമുഖത്തിലെ കാര്യങ്ങളാണ് വൈറലാവുന്നത്.

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ കുട്ടിസ്രാങ്ക് എന്ന സിനിമയില്‍ ഒന്നിച്ചഭിനയിച്ച സമയത്തെ ഓര്‍മ്മകള്‍ പങ്കുവെച്ച് കൊണ്ട് എത്തിയതായിരുന്നു തെസ്‌നി. സംവിധായകനും പിന്നണിയിലുണ്ടായിരുന്ന എല്ലാവരും പറഞ്ഞിട്ടും മമ്മൂക്കയ്ക്ക് ചെയ്യാന്‍ പറ്റാതെ പോലെ സീനിനെ കുറിച്ചായിരുന്നു നടി പറഞ്ഞത്. ഇത് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി വൈറലായി കൊണ്ടിരിക്കുകയാണ്.

 തെസ്‌നിയുടെ വാക്കുകളിലേക്ക്

കുട്ടിസ്രാങ്ക് ഷൂട്ടിങ് പുരോഗമിക്കുന്നതിന്റെ ഇടയ്ക്ക് ചിത്രത്തില്‍ മമ്മൂട്ടി ചെയ്ത കഥാപാത്രം തെസ്‌നി ഖാന്റെ പിറകില്‍ പിടിക്കുന്നൊരു രംഗം ഉണ്ടായിരുന്നു. ഇ സീന്‍ എടുക്കാന്‍ മമ്മൂട്ടിയും തെസ്‌നിയും അടക്കം ബാക്കിയുള്ള എല്ലാ കഥാപാത്രങ്ങളും സെറ്റിലെത്തി. എന്നാല്‍ അടുത്തതായി മമ്മൂട്ടി നടന്ന് വന്ന് തെസ്‌നിയുടെ പുറകില്‍ പിടിക്കുന്ന സീനാണ് എന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ മമ്മൂട്ടി അതിന് ഒരുക്കമല്ലായിരുന്നു.

 തെസ്‌നിയുടെ വാക്കുകളിലേക്ക്

തുടര്‍ന്ന് കാര്യങ്ങള്‍ മനസിലാക്കിയ സംവിധായകന്‍ മമ്മൂട്ടിയ്ക്ക് പകരം ആ സീന്‍ ചെയ്യാന്‍ വേറെ ഒരു ഡ്യൂപ്പിനെ വെക്കുകയായിരുന്നു. സീന്‍ തുടങ്ങുമ്പോള്‍ മമ്മൂട്ടിയെ കാണിക്കുമെങ്കിലും ക്ലോസ് അപ്പായി ഷൂട്ട് ചെയ്യുന്ന സീന്‍ ഡ്യൂപ്പാണ് സിനിമയില്‍ ചെയ്തിരിക്കുന്നത്. പിന്നീട് മമ്മൂട്ടി നടന്ന് പോകുന്നതും സിനിമയില്‍ കാണാന്‍ സാധിക്കുമെന്നും തെസ്‌നി പറയുകയാണ്.

തെസ്‌നിയുടെ വാക്കുകളിലേക്ക്

സിനിമയ്ക്ക് വേണ്ടി അല്ലേ മമ്മൂക്കാ... എന്ന് താനുള്‍പ്പെടെയുള്ള എല്ലാവരും പറഞ്ഞിട്ടും ആദ്യം മമ്മൂട്ടി ഈ സീന്‍ എടുക്കാന്‍ തയ്യാറായില്ലെന്ന് തെസ്‌നി ഖാന്‍ പറയുന്നു. ഒടുവില്‍ ആ രംഗം എടുക്കാന്‍ മമ്മൂട്ടി സമ്മതിച്ചു. പക്ഷേ ഷൂട്ട് തുടങ്ങി തെസ്‌നിയുടെ അടുത്ത് ചെല്ലുമ്പോള്‍ മമ്മൂട്ടി ആ സീന്‍ ചെയ്യാന്‍ മടിക്കുകയായിരുന്നു. പല തവണ ചെയ്യാന്‍ പറഞ്ഞിട്ടും മമ്മൂട്ടി തെസ്‌നിയുടെ അടുത്ത് ചെല്ലുമ്പോള്‍ വീണ്ടും നിര്‍ത്തും. ഒടുവില്‍ അത് ചെയ്യാന്‍ വയ്യെന്ന് മമ്മൂട്ടി സംവിധായകനെ അറിയിക്കുകയായിരുന്നു.

തെസ്‌നിയുടെ വാക്കുകളിലേക്ക്

ഡെയ്‌സി എന്ന ചിത്രത്തിലൂടെ 1988 ലാണ് തെസ്‌നി ഖാന്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീട് ചെറുതും വലുതുമായി ഒട്ടനവധി വേഷങ്ങള്‍ കൈകാര്യം ചെയ്തു. കൂടുതലും ഹാസ്യ കഥാപാത്രങ്ങളായിരുന്നു ശ്രദ്ധിക്കപ്പെട്ടത്. ഇതോടെ കോമഡി ചെയ്യുന്ന നടിമാരില്‍ ഒരാളായി. സിനിമയ്‌ക്കൊപ്പം മിമിക്രി വേദികളിലും ടെലിവിഷനിലെ ഒട്ടനവധി പരിപാടികളിലും തെസ്‌നി പങ്കെടുത്തിട്ടുണ്ട്. ഏറ്റവുമൊടുവില്‍ മോഹന്‍ലാല്‍ അവതരാകനായിട്ടെത്തുന്ന ബിഗ് ബോസ് മലയാളം രണ്ടാം പതിപ്പിലും പങ്കെടുത്തിരുന്നു. അധികനാള്‍ മത്സരത്തില്‍ നില്‍ക്കാന്‍ സാധിക്കാതെ പുറത്ത് പോവുകയായിരുന്നു.

 തെസ്‌നിയുടെ വാക്കുകളിലേക്ക്

ഇതിന് മുൻപ് മമ്മൂട്ടിയെ കുറിച്ചുള്ള ഒത്തിരി കാര്യങ്ങൾ തെസ്നി പറഞ്ഞിട്ടുണ്ട്. 'മമ്മൂട്ടി തികഞ്ഞ ദൈവ വിശ്വാസി ആണെന്ന് മാത്രമല്ല ദിവസവും മുടങ്ങാതെ അഞ്ച് നേരം നിസ്‌കരിക്കുന്ന മനുഷ്യനുമാണ്. എത്ര തിരക്കുകള്‍ക്കിടയിലും തന്റെ കാരവനില്‍ പോയി നിസ്‌കരിക്കുന്ന മമ്മൂട്ടിയെ താന്‍ കണ്ടിട്ടുണ്ട്. എന്നും നോമ്പ് സമയത്ത് ആണെങ്കില്‍ നോമ്പ് പിടിച്ച് കൊണ്ട് തന്നെയാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്നും തെസ്‌നി ഖാന്‍ പറയുന്നു. അഭിനയവും കാര്യങ്ങളും ഒക്കെ വേറെയാണെന്നും ദൈവ വിശ്വാസം മുറുകെ പിടിക്കണം എന്നും മമ്മൂട്ടി പറഞ്ഞതാണ് താന്‍ പിന്തുടരുന്നത് എന്നും തെസ്‌നി ഖാന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X