'അവര്‍ക്ക് നമ്മളെ വേണ്ട, നല്ല പ്രായത്തില്‍ കല്യാണം കഴിച്ചിരുന്നെങ്കില്‍ 20 വയസുള്ള മകളുണ്ടായേനെ'

മലയാള സിനിമയില്‍ കോമഡി വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് തെസ്‌നി ഖാന്‍. ചെറുപ്പം തൊട്ടേ നൃത്തത്തിലും അഭിനയത്തിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള തെസ്‌നി ഖാന്‍ ഒരു പോലെ മിനി സ്‌ക്രീനിലും വെള്ളിത്തിരയിലും തിളങ്ങിയിട്ടുള്ള നടിയാണ്. ഡെയ്‌സി എന്ന ചിത്രത്തിലൂടെയാണ് തെസ്‌നി ഖാന്‍ മലയാള സിനിമയിലേക്കെത്തുന്നത്.

കലാഭവനില്‍ എത്തിയ നടി ജയറാമടക്കമുള്ള നിരവധി താരങ്ങള്‍ക്കൊപ്പം സ്‌റ്റേജ് ഷോകളും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സിനിമയില്‍ താന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള വേഷങ്ങള്‍ കിട്ടുന്നില്ലെന്ന് പറയുകയാണ് നടി തെസ്‌നി ഖാന്‍. അതിനുള്ള കാരണവും വ്യക്തമാക്കുകയാണ് തെസ്‌നിഖാന്‍. ആനീസ് കിച്ചനില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് തെസ്‌നി ഖാന്‍ താന്‍ നേരിടുന്ന അഭിനയ പ്രതിസന്ധിയെക്കുറിച്ച് മനസ് തുറക്കുന്നത്.

Thesni khan

നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്. പക്ഷെ ഇപ്പോഴത്തെ സിനിമകളില്‍ അമ്മയില്ല, ചേച്ചിയില്ല, പെണ്ണുങ്ങളേ ഇല്ലാത്ത സിനിമകളാണ്. അമ്മറോളുകള്‍ അഭിനയിക്കാന്‍ എനിക്ക് ഇഷ്ടമാണ്. അമ്മ റോളുകള്‍ ചെയ്യാന്‍ ഞാന്‍ റെഡിയാണെന്ന് തോന്നിക്കഴിഞ്ഞാലും അത് പറഞ്ഞാലും അയ്യോ തെസ്‌നിയെ കണ്ടാല്‍ അത്ര പ്രായം തോന്നിക്കില്ലെന്ന് പറയും.

ചേച്ചിയായോ നാത്തൂനായോ ഉള്ള കഥാപാത്രമായും ചെയ്യാന്‍ ഞാന്‍ ഓക്കെയാണ്. പക്ഷെ അപ്പോള്‍ പറയുന്നത് അയ്യോ തെസ്‌നി കുറച്ച് പ്രായം കുറഞ്ഞവര് വേണം എന്നാണ്. ഇതൊക്കെ വെറുതെ പറയുന്നതാണ്. വേണ്ട എന്ന് മനസിലുള്ളതുകൊണ്ടാണ് അങ്ങനെ പറയുന്നത് എന്നും തെസ്‌നി ഖാന്‍ പറയുന്നു.

ആന അലറലോടലറല്‍ എന്ന സിനിമയില്‍ എന്നെ അമ്മൂമ്മയാക്കി. 70 വയസുള്ള അമ്മൂമ്മയാക്കി അഭിനയിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു. അങ്ങനത്തെ എനിക്ക് എന്തുകൊണ്ട് ഇപ്പോഴത്തെ കുട്ടികളുടെ അമ്മയായി അഭിനയിച്ചുകൂട? ഞാന്‍ നല്ല പ്രായത്തില്‍ കല്യാണം കഴിച്ചിരുന്നെങ്കില്‍ എനിക്ക് 20, 22 വയസിലൊരു മകള്‍ ഉണ്ടാവേണ്ടതാണ്.

മുസ്ലീം നിയമ പ്രകാരം നോക്കുകയാണെങ്കില്‍ അങ്ങനെയാണ്. എന്റെ കൂടെ പഠിച്ച കുട്ടികള്‍ക്കൊക്കെ അങ്ങനെയുള്ള വലുപ്പമുള്ള കുട്ടികളുണ്ട്. അതേസമയം സത്യന്‍ അന്തിക്കാടിനെയൊന്നും പോലത്തെ സംവിധായകര്‍ അങ്ങനെ പറയില്ല. ഇപ്പോഴത്തെ സംവിധായകരാണ് അത് പറയുന്നത്. ഇപ്പോഴെല്ലാം വരുന്ന പോലെ വരട്ടെ എന്നാണ് ചിന്തിക്കുന്നത്. ദൈവം സഹായിച്ച് ഇപ്പോഴും ലൈവ് ആയി നില്‍ക്കുന്നുണ്ടല്ലോ എന്നാണ് കരുതുന്നതെന്നും തെസ്‌നി ഖാന്‍ പറയുന്നു.

Thesni khan

ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, കിലുക്കാംപെട്ടി, ഞാന്‍ ഗന്ധര്‍വന്‍, കുസൃതിക്കാറ്റ് തുടങ്ങി തുടങ്ങി നിരവധി ചിത്രങ്ങളില്‍ സൈഡ് റോളുകള്‍ അഭിനയിച്ചുകൊണ്ടാണ് തെസ്‌നി ഖാന്‍ മലയാള സിനിമയില്‍ ചുവടുറപ്പിക്കുന്നത്. പോക്കിരി രാജ, ഇന്നത്തെ ചിന്താ വിഷയം, ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, ബാച്ചിലര്‍ പാര്‍ട്ടി തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ട നടി ഇപ്പോഴും സിനിമകളില്‍ സജീവമാണ്.

കലാ കുടുംബത്തില്‍ നിന്ന് സിനിമയിലേക്കെത്തിയ തെസ്‌നി ഖാന്‍ മാജിക്കും ചെയ്യുമായിരുന്നു. അച്ഛനൊപ്പം മാജിക്കും ചെയ്യുമായിരുന്ന തെസ്‌നി നല്ല ഒരു മാജിക്ക് കലാകാരി കൂടിയാണ്. ബിഗ് ബോസിന്റെ 2020ലെ സെക്കന്‍ഡ് സീസണിലും തെസ്‌നി ഖാന്‍ പങ്കെടുത്തിരുന്നു. സിനിമയില്‍ മാത്രമല്ല. തെസ്ബീന്‍'സ് എന്ന പേരില്‍ സ്വന്തമായി യൂട്യൂബ് ചാനലുള്ള തെസ്‌നി ഖാന്‍ തന്റ വ്‌ളോഗുമായും സജീവമാണ്.

More from Filmibeat

Read more about: Thesni Khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X