'നീ ഇനി നിനക്ക് വേണ്ടി കൂടി ജീവിക്കണം; അന്ന് മമ്മൂക്ക അത് പറഞ്ഞില്ലായിരുന്നെങ്കില്‍...'

കലാ കുടുംബത്തില്‍ ജനിച്ച തെസ്‌നി ഖാന്‍ ഡെയ്‌സി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കെത്തുന്നത്. പിതാവിന്റെ കൂടെ സ്റ്റേജ് ഷോകളില്‍ സഹായിക്കാനും മറ്റും പോയാണ് തെസ്‌നി ഖാന്റെ തുടക്കം. നൃത്തത്തില്‍ താത്പര്യമുണ്ടെന്ന് മനസിലാക്കി പിതാവ് തന്നെ നൃത്തം പഠിക്കാന്‍ വിട്ടുവെന്നും ഒരു സമയത്ത് കലാഭവനില്‍ ചേര്‍ന്ന് നിരവധി സ്‌റ്റേജ് ഷോകളില്‍ പങ്കെടുത്തുവെന്നും തെസ്‌നി ഖാന്‍ പറയുന്നു.

സിനിമകളിലും സീരിയലുകൡും മാറി അഭിനയിച്ചു കൊണ്ടിരുന്ന തെസ്‌നി ഖാന് പോക്കിരി രാജയ്ക്ക് ശേഷമാണ് സീരിയല്‍ അഭിനയം നിര്‍ത്തി സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയത്. അടുപ്പിച്ച് മമ്മൂട്ടിക്കൊപ്പം ചില ചിത്രങ്ങളില്‍ അഭിനയിക്കാന്‍ സാധിച്ചു. ആ ഘട്ടത്തില്‍ മമ്മൂക്ക തന്ന ഉപദേശം തനിക്ക് ജീവിതത്തില്‍ മുതല്‍ക്കൂട്ടായെന്നും തെസ്‌നി ഖാന്‍ പറയുന്നു. ആനീസ് കിച്ചണില്‍ സംസാരിക്കവെയാണ് തെസ്‌നി ഖാന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

Thesni khan

സിനിമകള്‍ ഒക്കെ വളരെ കുറവാണ്. ഇടയ്ക്ക് സിനിമ കിട്ടും. ചിലപ്പോള്‍ അത് വീണ്ടും പോകും. ആ സമയത്ത് സീരിയലിലും അഭിനയിക്കുന്നുണ്ട്. അല്‍ഫോന്‍സാമ്മ എന്ന സീരിയലിലാണ് അവസാനം അഭിനയിക്കുന്നത്. അതിന്റെ ഇടയ്ക്ക് ശ്രകുമാരന്‍ തമ്പിയുടെ സീരിയലിലും അഭിനയിക്കും എട്ടു സുന്ദരികളും ഞാനും എന്ന സീരിയലില്‍ അഭിനയിക്കുന്നുണ്ടെന്നും തെസ്‌നി ഖാന്‍ പറയുന്നു. സീരിയലിന് വലിയ ലഗ്ഗേജുമായി ഒക്കെ പോകുമ്പോള്‍ താന്‍ കരഞ്ഞു കൊണ്ടാണ് പോകാറുള്ളതെന്നും തെസ്‌നി ഖാന്‍ ഓര്‍ത്തെടുക്കുന്നുണ്ട്.

ഈ സീരിയലില്‍ അഭിനയിക്കുന്നത് എന്നാണ് നിര്‍ത്താന്‍ സാധിക്കുക എന്നോര്‍ത്തായിരുന്നു തന്റെ വിഷമം. കാരണം സീരിയലലില്‍ അഭിനയിച്ച് കിട്ടുന്ന പണം സീരിയലിന് വേണ്ടി തന്നെ കോസ്റ്റിയൂംസും മറ്റും വാങ്ങാന്‍ ചെലവഴിക്കുന്ന അവസ്ഥയാണ്. എന്നാല്‍ അല്‍ഫോന്‍സാമ്മ കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോഴാണ് തനിക്ക് പോക്കിരി രാജയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നതെന്ന് തെസ്‌നി ഖാന്‍ പറയുന്നു.

10 ദിവസത്തെ ഡേറ്റ് ചോദിച്ചപ്പോള്‍ ആദ്യം വിളി വന്നപ്പോള്‍ വിശ്വസിച്ചില്ല. ജെയ്‌സണ്‍ എളംകുളം എന്ന ആള്‍ വിളിച്ചിട്ട് വേഷമുണ്ടെന്ന് പറഞ്ഞ് ഫോണ്‍ കട്ടാക്കി. നമ്മള്‍ ചെറിയ ആര്‍ടിസ്റ്റ് ആയതുകൊണ്ട് ഇങ്ങനെയൊക്കെയാണ് പറയുക. എന്നിട്ട് തിരിച്ച് വിളിച്ച് അത് ഉറപ്പിച്ചിട്ടാണ് അഭിനയിക്കാന്‍ പോയത്. ആ പടത്തില്‍ സലിമേട്ടന്റെ ഭാര്യയായാണ് അഭിനയിച്ചത്. ആ ചിത്രം ഹിറ്റായിരുന്നു.

അത് ഹിറ്റായപ്പോഴാണ് ഉദയകൃഷ്ണ സിബികെ തോമസിന്റെ തന്നെ കാര്യസ്ഥനില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. കാര്യസ്ഥന്‍ കഴിഞ്ഞപ്പോഴേക്കും തനിക്ക് സിനിമയില്‍ പടിപടിയായി അവസരങ്ങള്‍ ലഭിച്ചു തുടങ്ങിയിരുന്നു. എന്നാല്‍ അപ്പോഴേക്കും പിതാവ് വയ്യാതായി തുടങ്ങി. അത് വരെ വാടക വീട്ടിലാണ് താമസിക്കുന്നത്. കാര്യസ്ഥന് അഡ്വാന്‍സ് കിട്ടിയപ്പോള്‍ പിതാവ് പറഞ്ഞിരുന്നു, നമുക്ക് ഒരു ഫ്‌ളാറ്റോ വീടോ ഒക്കെ വാങ്ങിക്കാം. എടുത്ത് വെച്ചോ എന്ന് പറഞ്ഞു.

കാര്യസ്ഥനിലും നന്നായി ചെയ്തപ്പോള്‍ ഇനി നീ ജീവിച്ച് പൊയ്‌ക്കോളും എന്ന് പറഞ്ഞ് ഉപ്പ ആ വര്‍ഷം ഡിസംബറില്‍ മരിച്ചു. അത് കഴിഞ്ഞ് തനിക്ക് കുറച്ച് സിനിമകള്‍ അടുപ്പിച്ച് മമ്മൂക്കയുടെ കൂടെ അവസരം ലഭിച്ചു. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, കമ്മത്ത് ആന്‍ഡ് കമ്മത്ത് തുടങ്ങി കുറച്ച് സിനിമകള്‍ കിട്ടി തുടങ്ങിയപ്പോള്‍ മമ്മൂക്ക ഒരു ദിവസം സെറ്റില്‍ നിന്ന് എന്നെ അടുത്ത് വിളിച്ചിട്ട് പറഞ്ഞു,

Thesni khan

' നീ ഇനി നിനക്ക് വീണ്ട് ജീവിച്ച് തുടങ്ങ്. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കാതെ. എത്രയും പെട്ടെന്ന് ഒരു ഫ്‌ളാറ്റെടുക്ക്. എല്ലാ ആര്‍ടിസ്റ്റുകള്‍ക്കും പറ്റുന്നത്, സിനിമ കിട്ടുമ്പോള്‍ കുടുംബത്തിന് വേണ്ടി ജീവിച്ചിട്ടും അവര്‍ക്ക് വേണ്ടി പൈസ ധാരാളം ചെലവാക്കി കഴിഞ്ഞും അവസാനം നമ്മള്‍ ഒന്നുമില്ലാതാവും. നമുക്ക് ഒന്നുമുണ്ടാവില്ല കൈയ്യില്‍. അതുകൊണ്ട് മര്യാദക്ക് കിട്ടുന്ന പൈസ സേവ് ചെയ്തിട്ട് ഒരു ഫ്‌ളാറ്റ് എടുക്കണം എന്ന് പറഞ്ഞപ്പോള്‍ എനിക്ക് പേടിയായി,' തെസ്‌നി ഖാന്‍ പറയുന്നു.

ഇപ്പോള്‍ അത്യാവശ്യം കഥാപാത്രങ്ങള്‍ ഒക്കെ കിട്ടുന്നുണ്ട്. ഒന്ന് ശ്രദ്ധിച്ചു കഴിഞ്ഞാല്‍ ഇവള്‍ക്ക് സെറ്റാകാന്‍ പറ്റുമെന്ന് അദ്ദേഹം ചിന്തിച്ചു കാണുമെന്നും തെസ്‌നി ഖാന്‍ പറയുന്നു. എന്തായാലും അദ്ദേഹം പറഞ്ഞതോടെയാണ് സീരിയസ് ആയിട്ട് ഫ്‌ളാറ്റുകള്‍ അന്വേഷിച്ചു നടന്നുവെന്നും പിന്നീട് താമസിച്ചുകൊണ്ടിരുന്ന തൊട്ടടുത്ത സ്ഥലത്ത് തുടങ്ങാന്‍ പോകുന്ന ഒരു അപാര്‍ട്ട്‌മെന്റിന് അഡ്വാന്‍സ് കൊടുത്തെന്നും തെസ്‌നി ഖാന്‍ പറയുന്നു. രണ്ട് വര്‍ഷംകൊണ്ടാണ് കെട്ടിടം പണി തീര്‍ന്നത്. അത്രയും സമയം കിട്ടിയതുകൊണ്ട് പതുക്കെ പൈസയൊക്കെ പതുക്കെ കൊടുത്ത് തീര്‍ക്കാന്‍ സാധിച്ചുവെന്നും തെസ്‌നി ഖാന്‍ പറയുന്നു.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X