സിനിമയില്‍ പറഞ്ഞുവെച്ചിട്ട് തരാത്ത കഥാപാത്രങ്ങള്‍ ഇഷ്ടം പോലെയുണ്ടായിട്ടുണ്ട്, വെളിപ്പെടുത്തി തെസ്‌നി ഖാന്‍
മലയാള സിനിമയില്‍ സഹനടിയായുളള വേഷങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് തെസ്‌നി ഖാന്‍. സൂപ്പര്‍താരങ്ങളുടെയെല്ലാം സിനിമകളില്‍ പ്രാധാന്യമുളള വേഷങ്ങളില്‍ തെസ്‌നി അഭിനയിച്ചിരുന്നു. മിമിക്രി വേദികളില്‍ നിന്നും എത്തിയ നടി പിന്നീട് സിനിമകളും സജീവമാവുകയായിരുന്നു. 1989ല്‍ പുറത്തിറങ്ങിയ ഡെയ്‌സിയാണ് തെസ്‌നി ഖാന്റെ ആദ്യ ചിത്രം. സിനിമകള്‍ക്ക് പുറമെ നിരവധി ടെലിവിഷന്‍ പരിപാടികളിലും സീരിയലുകളിലും അഭിനയിച്ചിരുന്നു നടി. എഷ്യാനെറ്റിലെ സിനിമാല പോലുളള പരിപാടികളും നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറി.

കഴിഞ്ഞ വര്‍ഷം ബിഗ് ബോസ് രണ്ടാം സീസണിലൂടെയാണ് നടി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ബിഗ് ബോസില്‍ 27ാമത്തെ ദിവസമായിരുന്നു തെസ്‌നി ഖാന്‍ പുറത്തായത്. അതേസമയം തെസ്‌നി ഖാന്റെതായി നടന്ന ഒരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരുന്നു. കൈരളി ടിവിയില്‍ റിമി ടോമി അവതാരകയായ ഒരു പരിപാടിയില്‍ അതിഥിയായി നടി പങ്കെടുത്തിരുന്നു. അന്ന് തന്റെ സിനിമാ കരിയറിനെ കുറിച്ച് തെസ്‌നി ഖാന്‍ മനസുതുറന്നു.
പറഞ്ഞുവെച്ചിട്ട് തരാത്ത കഥാപാത്രങ്ങള്‍ തന്റെ കരിയറില്‍ ഇഷ്ടം പോലെ ഉണ്ടായിട്ടുണ്ടെന്ന് തെസ്‌നി ഖാന്‍ പറയുന്നു. കൈരളി ടിവിയുടെ പരിപാടിയില്‍ റിമി ടോമിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് നടി ഇക്കാര്യം പറഞ്ഞത്. ഇത് കേട്ട്, അതുണ്ടാവും എത് ഇന്‍ഡസ്ട്രിയിലായാലും. അത് സഹിക്കാനുളള മനസ് നമുക്കുണ്ടാവണം എന്നായിരുന്നു റിമിയുടെ മറുപടി.
ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം
ദിലീപേട്ടന്റെ പാപ്പി അപ്പച്ചാ എന്ന ചിത്രത്തിലൂടെയായിരുന്നു തന്റെ റീ എന്‍ട്രിയെന്നും തെസ്‌നി ഖാന്‍ പറഞ്ഞു. ഉദയകൃഷ്ണ സിബി തോമസിന്റെ പടങ്ങളില്‍ വന്നത് കൊണ്ടാണ് എനിക്ക് പിന്നീട് നല്ല പടങ്ങള്‍ കിട്ടിതുടങ്ങിയത്, അഭിമുഖത്തില്‍ തെസ്‌നി ഖാന്‍ പറഞ്ഞു. അതേസമയം മലയാളത്തില്‍ ആകാശഗംഗ 2, ഉള്‍ട്ട എന്നീ ചിത്രങ്ങളാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. പിന്നാലെ കൈനിറയെ ചിത്രങ്ങളാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
Recommended Video
കയ്യകലത്ത് ഭാഗ്യം; 1 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?


Click it and Unblock the Notifications