മറ്റ് സമുദായങ്ങളിൽ നിന്ന് പ്രൊപ്പോസൽ വരുന്നുണ്ട്; പക്ഷെ ഈ ബന്ധങ്ങൾ അറ്റ് പോകും; തെസ്നി ഖാൻ
അഭിനയ രംഗത്ത് വർഷങ്ങളായി തുടരുന്ന നടിയാണ് തെസ്നി ഖാൻ. കോമഡി ഷോകളിലൂടെ ശ്രദ്ധ നേടിയ തെസ്നി പിന്നീട് സിനിമകളിൽ സാന്നിധ്യം അറിയിച്ചു. ഒരുപിടി മികച്ച കഥാപാത്രങ്ങൾ തെസ്നിക്ക് ലഭിച്ചിട്ടുണ്ട്. അഭിനയ മികവുണ്ടെങ്കിലും അർഹമായ പരിഹഗണന തെസ്നിക്ക് സിനിമാ ലോകത്ത് ലഭിക്കുന്നില്ലെന്ന അഭിപ്രായം പ്രേക്ഷകർക്കുണ്ട്. മാസങ്ങൾ മാത്രം നീണ്ട് നിന്ന തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് തെസ്നി ഖാൻ നേരത്തെ സംസാരിച്ചിട്ടുണ്ട്.
പിന്നീടൊരു വിവാഹത്തിന് നടി തയ്യാറായിട്ടില്ല. ഈ തീരുമാനത്തെക്കുറിച്ച് സംസാരിക്കുകയാണ് തെസ്നി ഖാനിപ്പോൾ. ഹാപ്പി ഫ്രെയിംസിനോടാണ് പ്രതികരണം. കൂട്ട് എനിക്ക് താൽപര്യമില്ലാത്തത് കൊണ്ടാണ്. ഞാൻ കണ്ടിടത്തോളും ഞാനറിയുന്ന കല്യാണം കഴിച്ചവരിൽ ചുരുക്കം ചിലരുടേത് എനിക്ക് അത്ര ശരിയായി തോന്നിയിട്ടില്ല.

നമുക്ക് എന്ന് പറയാൻ ഒരാളെ കിട്ടാൻ പ്രയാസമാണ്. നമ്മൾ അത്രയും വിശ്വസിച്ച് കല്യാണം കഴിച്ച് അയാൾക്ക് വേറെ ബന്ധമുണ്ടെന്ന് അറിഞ്ഞാൽ താങ്ങാൻ പറ്റില്ല. കാരണം നമ്മൾ അത്രയും ആഴത്തിൽ സ്നേഹിക്കുന്നവരാണ്. വെറുത്താൽ പിന്നെ ആ വശത്തോട്ടില്ല. സുഹൃത്തുക്കളായാൽ പോലും നമ്മുടെ കണ്ണിൽ കാണുന്നത് ഭാര്യയെ ചതിക്കുന്നതാണ്. ഭാര്യമാർ ഭർത്താവിനെയും ചതിക്കുന്നു.
പെർഫെക്ട് ആയി നമ്മളോട് സംസാരിച്ചിട്ട് സ്വന്തം ഭർത്താവിനെ ചതിക്കുന്ന ഭാര്യയെയും ഭാര്യയെ ചതിക്കുന്ന ഭർത്താവിനെയും കാണുമ്പോൾ ഒന്നും വേണ്ടെന്ന് തോന്നും. എന്തിനാണ് കല്യാണം കഴിക്കുന്നതെന്ന് തോന്നും. ഒന്ന് കഴിഞ്ഞ് രണ്ട് കഴിഞ്ഞ് മൂന്ന് കഴിയുന്നതൊക്കെ എന്തിനാണെന്ന് തോന്നും. ഇപ്പോൾ ജോലിയുണ്ട്. വിളിക്കാനും ശല്യപ്പെടുത്താനും ആരുമില്ല. ഇഷ്ടമുള്ള ഡ്രസ് ഇടാം. ഇഷ്ടമുള്ളിടത്ത് പോകാം. നമ്മൾ സ്വതന്ത്ര്യമായി ജീവിച്ച് കാണിച്ച് കൊടുക്കുക. കൂട്ട് വേണമെന്ന് എല്ലാവരും പറയുന്നുണ്ട്.

ഇത്ര വരെ നമ്മളെ ദൈവം എത്തിച്ചില്ലേ. ഇനിയങ്ങോട്ടേക്കും ദൈവം തന്നെ തീരുമാനിക്കട്ടെ. നല്ലൊരാൾ ദൈവം വിധിച്ചിട്ടുണ്ടെങ്കിൽ വരുമോ എന്നറിയില്ലെന്നും തെസ്നി ഖാൻ പറയുന്നു. എനിക്ക് അബദ്ധം പറ്റിയിട്ടുണ്ട്. രണ്ട് മൂന്ന് മാസം കൊണ്ട് ഞാൻ അത് കട്ട് ചെയ്തു. പിന്നെ ഒരു കല്യാണത്തിന്റെ വിചാരം വന്നില്ല. പേടിയായി. നമ്മുടെ സമുദായത്തിൽ നമ്മുടെ ആളുകളെ തന്നെ കല്യാണം കഴിക്കണം. വേറെ ആളെ പറ്റില്ല. വേറെ കാസ്റ്റിൽ നിന്നും എനിക്ക് പ്രൊപ്പോസലുകൾ വരുന്നുണ്ട്.
പക്ഷെ ഇത്രയും ആയിട്ട് എന്റെ കുടുംബ ബന്ധങ്ങൾ എന്റെയടുത്ത് നിന്നും അറ്റ് പോകും. എന്റെ സുഖം നോക്കി പോയാൽ എന്റെ ബന്ധങ്ങൾ പോകും. എന്റെ അനിയത്തിമാർക്കും മക്കൾക്കുമെല്ലാം തെസ്നിയെന്ന് പറഞ്ഞാൽ ജീവനാണ്. അവരുടെ സ്നേഹം തനിക്ക് നഷ്ടപ്പെടുത്താൻ താൽപര്യമില്ലെന്നും തെസ്നി ഖാൻ വ്യക്തമാക്കി.
നിന്റെ ഇഷ്ടം പോലെയെന്നാണ് ഉമ്മ ഇപ്പോൾ പറയാറ്. എന്നാലും ഒരു സങ്കടമുണ്ട്. പക്ഷെ എത്ര പേർ ഇങ്ങനെ ജീവിക്കുന്നുണ്ട്. നല്ലൊരു സഹോദരിയുണ്ട്. എല്ലാ അനിയത്തിമാരെയും പോലെ സ്വഭാവം മാറുന്ന ആളല്ല. എന്റെ കണ്ണ് നനഞ്ഞാൽ വയലന്റാകും, ആരാ നിന്റെ കണ്ണ് നിറച്ചത് എന്ന് ചോദിക്കുന്ന അനിയത്തിയാണ്. പിള്ളേർക്ക് മേമ എന്ന് പറഞ്ഞാൽ ജീവനാണ്. ഭാവിയിൽ കാല് മാറുമെന്ന് പറയുന്നവരുണ്ട്. അങ്ങനെ മാറുന്നെങ്കിൽ മാറട്ടെ, പക്ഷെ ഇപ്പോൾ തന്റെ കൂടെ അവരുണ്ടെന്നും തെസ്നി ഖാൻ പറഞ്ഞു.


Click it and Unblock the Notifications











