അവതാരകയെ വരെ ത്രില്ലടിപ്പിച്ച തെസ്‌നി ഖാന്റെ മാജിക്! ശൂന്യതയില്‍ നിന്നും സ്വര്‍ണ മോതിരം

മിമിക്രി വേദിയില്‍ നിന്നും സിനിമയിലേക്ക് എത്തിയ നടിയാണ് തെസ്‌നി ഖാന്‍. ഹാസ്യത്തിന് പ്രധാന്യമുള്ള കഥാപാത്രങ്ങളായിരുന്നു തെസ്‌നി ഖാന്‍ ഏറെയും ചെയ്തിട്ടുള്ളത്. എത്രയോ വര്‍ഷങ്ങളായി പ്രേക്ഷകരെ ചിരിപ്പിച്ച് കൊണ്ടിരിക്കുന്ന നടി കിടിലനൊരു മാജിക്ക് അവതരിപ്പിച്ച് ത്രസിപ്പിച്ചിരിക്കുകയാണ്. ഒരു ടെലിവിഷന്‍ ചാനലിന്റെ അഭിമുഖത്തിലായിരുന്നു കാറില്‍ നിന്നും മാജിക് കാണിച്ച് അവതാരകയെ തെസ്‌നി ഖാന്‍ ഞെട്ടിച്ചത്.

 thesni-khan

പരിപാടിയുടെ ഭാഗമായി തന്നെ കാറില്‍ സഞ്ചരിക്കവേ ശൂന്യതയില്‍ നിന്നും ഒരു മോതിരം ഊരി എടുത്താണ് തെസ്‌നി ഖാന്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിയത്. രസകരമായ ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്. പലരും തെസ്‌നി ഖാനോടുള്ള സ്‌നേഹം കമന്റുകളിലൂടെ വ്യക്തമാക്കുകയും ചെയ്തിരിക്കുകയാണ്.

1988 ല്‍ ഡെയ്‌സി എന്ന സിനിമയിലൂടെയാണ് തെസ്‌നി ഖാന്‍ ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. മുപ്പത് വര്‍ഷത്തോളമായി തുടരുന്ന സിനിമാ ജീവിതം ഇപ്പോഴും അതുപോലെ തന്നെ പോവുകയാണ്. സഹനടിയുടെ വേഷത്തില്‍ ഒത്തിരിയധികം സിനിമകളില്‍ ഇപ്പോഴും അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന പന്ത്രണ്ടോളം സിനിമകളാണ് തെസ്‌നി ഖാന്റേതായി വരാനിരിക്കുന്നത്.

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X