ഫ്രോഡാണെന്ന് മനസിലായതോ‌ടെ ബന്ധം വേണ്ടെന്ന് വെച്ചു, പിന്നെ പേടിയായി: തെസ്നി ഖാൻ

അഭിനയ രം​ഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള നടിയാണ് തെസ്നി ഖാൻ. ചെറിയ വേഷങ്ങളിലൂടെ സിനിമകളിൽ സാന്നിധ്യ അറിയിച്ച തെസ്നി ഖാന് പിന്നീട് മികച്ച കഥാപാത്രങ്ങളും ലഭിച്ചു. 54 കാരിയായ തെസ്നി ഖാന്റെ വ്യക്തി ജീവിതത്തിലെ സംഭവങ്ങൾ നേരത്തെ ആരാധക ശ്രദ്ധ നേടിയിരുന്നു. കുറച്ച് നാളുകൾ മാത്രം നീണ്ട് നിന്ന വിവാഹമായിരുന്നു തെസ്നിയുടേത്. ഭർത്താവ് തന്നെ സംരക്ഷിക്കാതായതോടെയാണ് ബന്ധം പിരിഞ്ഞതെന്ന് നേരത്തെ തെസ്നി പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് തെസ്നി ഖാൻ. നിക്കാഹ് പോലെ വരെ ആയിരുന്നു. പക്ഷെ പുള്ളി ഒരു ഫ്രോഡാണെന്ന് മനസിലായപ്പോൾ വേണ്ടെന്ന് വെച്ചു. ഒരു മാസം കൊണ്ട് ആ ബന്ധം കട്ട് ചെയ്തു. പിന്നെ പേടിയായി. ആ ചാപ്റ്റർ പിന്നെ വിട്ടെന്നും തെസ്നി ഖാൻ പറഞ്ഞു. കൗമുദി മൂവീസിനോടാണ് പ്രതികരണം. തന്റെ കുട്ടിക്കാലത്തെ ജീവിതത്തെക്കുറിച്ചും തെസ്നി ഖാൻ സംസാരിച്ചു. മമ്മിയുടെയും അച്ഛന്റെയും വീട്ടുകാർ നല്ല കാശുകാരാണ്. പക്ഷെ അവരുടെ ഒന്നും വേണ്ടെന്ന് പിതാവ് പറഞ്ഞു. നമ്മുടെ കുടുംബം നമ്മുടെ ലോകം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Thesni Khan

പെെസയുടെ കാര്യങ്ങൾ ഞാൻ നോക്കിയത് കൊണ്ടാണ് നന്നായി വന്നത്. മമ്മി വളരെ ലാവിഷ് ആണ്. കിട്ടുന്ന പൈസ കൊണ്ട് ഒരുപാട് പേർക്ക് സഹായം ചെയ്യും. എപ്പോഴും വീട്ടിൽ അതിഥികളുണ്ടാകും. ബന്ധുക്കളെല്ലാം വരും. ഇപ്പോൾ ഇരുന്ന് ആലോചിക്കുമ്പോൾ മമ്മി അതെങ്ങനെ അഡ്ജസ്റ്റ് ചെയ്തെന്ന് ചിന്തിക്കും. ഇപ്പോൾ അമ്പത് കിട്ടിയാൽ ഇരുപത്തിയഞ്ച് കിട്ടിയെന്നേ മമ്മിയോട് പറയൂയെന്നും തെസ്നി ഖാൻ ചിരിയോടെ പറഞ്ഞു.‌‌

എന്റെ സഹോദരി നല്ല രീതിയിൽ കല്യാണം കഴിച്ചു. തൊടുപുഴയിലാണ്. നല്ല ഭർത്താവാണ്. മൂന്ന് മക്കളുണ്ട്. അവൾക്ക് നല്ല ജീവിതമാണ്. എനിക്കും സന്തോഷം തന്നെയാണ് ഇപ്പോൾ. ‌ടെൻഷനൊന്നുമില്ല. നല്ല രീതിയിൽ ജീവിക്കുന്നു. കല്യാണം കഴിച്ചാലേ ഒരു പെണ്ണിന് ജീവിക്കാൻ പറ്റൂയെന്ന് വെറുതെ തോന്നുകയാണ്.

സിനിമയിലേക്ക് വന്ന സമയത്ത് 18, 19 വയസിൽ കല്യാണം നിർബന്ധമാണ്. പക്ഷെ ആ സമയത്ത് ബാധ്യതകളൊക്കെയുണ്ടായത് കൊണ്ട് ഈ ഇൻഡസ്ട്രിയിൽ തന്നെ നിന്നു. പ്രൊപ്പോസലും കാര്യങ്ങളും വന്നിരുന്നെന്നും തെസ്നി ഖാൻ പറഞ്ഞു. സിനിമാ രം​ഗത്ത് ഇപ്പോഴും തെസ്നി ഖാൻ സാന്നിധ്യം അറിയിക്കുന്നുണ്ട്. മാതാപിതാക്കളുടെ പിന്തുണയാണ് തെസ്നിയെ അഭിനയ രം​ഗത്തേക്ക് കൊണ്ട് വന്നത്.

More from Filmibeat

Read more about: Thesni Khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X