ജീവിതത്തില്‍ ഇതേ ഉണ്ടാവു! മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ പാലിക്കുന്നതിനെ കുറിച്ച് നടി തെസ്‌നി ഖാന്‍
മലയാളികളുടെ പ്രിയപ്പെട ഹാസ്യ നടിമാരില്‍ ഒരാളാണ് തെസ്‌നി ഖാന്‍. മലയാള സിനിമാ-ടെലിവിഷനില്‍ നിറഞ്ഞ് നില്‍ക്കുന്നതിനൊപ്പം സ്റ്റേജ് ഷോ കളിലൂടെയും ഹാസ്യ പരിപാടികളിലൂടെയുമാണ് തെസ്‌നി ഖാന്‍ പ്രശ്‌സതിയിലേക്ക് എത്തുന്നത്. ഇപ്പോള്‍ ഹാസ്യ കഥാപാത്രം മാത്രമല്ല സഹതാരമായും നിരവധി വേഷങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി. അതിനിടെ മമ്മൂട്ടി എന്ന നടന്റെ വാക്കുകള്‍ തന്റെ ജീവിതത്തില്‍ ഉണ്ടാക്കിയ സ്വാധീനം വെളിപ്പെടുത്തിയിരിക്കുകയാണ് തെസ്‌നി ഖാന്‍.
മമ്മൂട്ടി തികഞ്ഞ ദൈവ വിശ്വാസി ആണെന്ന് മാത്രമല്ല ദിവസവും മുടങ്ങാതെ അഞ്ച് നേരം നിസ്‌കരിക്കുന്ന മനുഷ്യനുമാണ്. എത്ര തിരക്കുകള്‍ക്കിടയിലും തന്റെ കാരവനില്‍ പോയി നിസ്‌കരിക്കുന്ന മമ്മൂട്ടിയെ താന്‍ കണ്ടിട്ടുണ്ട്. എന്നും നോമ്പ് സമയത്ത് ആണെങ്കില്‍ നോമ്പ് പിടിച്ച് കൊണ്ട് തന്നെയാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്നും തെസ്‌നി ഖാന്‍ പറയുന്നു.

അഭിനയവും കാര്യങ്ങളും ഒക്കെ വേറെയാണെന്നും ദൈവ വിശ്വാസം മുറുകെ പിടിക്കണം എന്നും മമ്മൂട്ടി പറഞ്ഞതാണ് താന്‍ പിന്തുടരുന്നത് എന്നും തെസ്‌നി ഖാന്‍ പറയുന്നു. താനും തികഞ്ഞ ദൈവ വിശ്വാസി ആണ്. ദൈവത്തെ മുറുകെ പിടിച്ചാല്‍ നമുക്ക് നല്ലതേ വരു എന്നും നടി പറയുന്നു. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ് താന്‍ ഇക്കാര്യങ്ങള്‍ പറയുന്നതെന്നും തെസ്‌നി ഖാന്‍ സൂചിപ്പിക്കുന്നു.
മിമിക്രി വേദിയില്‍ നിന്നും സിനിമയിലേക്ക് എത്തിയ തെസ്നി ഖാന്‍ 1988 ല്‍ റിലീസിനെത്തിയ ഡെയ്സി എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി അഭിനയിക്കുന്നത്. മുപ്പത് വര്‍ഷത്തോളമായി തുടരുന്ന സിനിമാ ജീവിതത്തില്‍ ഹാസ്യത്തിന് പ്രധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് നടി കൈയടി വാങ്ങി കൂട്ടിയത്.


Click it and Unblock the Notifications











