തെന്നിന്ത്യയിലെ ആക്ഷന്‍ രംഗങ്ങളില്‍ ഒന്നാമന്‍ മോഹന്‍ലാല്‍! ത്യാഗരാജന്‍ മാസ്റ്റര്‍ പറയുന്നതിങ്ങനെ

Recommended Video

Thyagarajan Master Talks About Mohanlal’s Fight Scenes | FilmiBeat Malayalam

കോമഡി, ആക്ഷന്‍ എന്നിങ്ങനെ സിനിമയിലെ പലതും പ്രേക്ഷകര്‍ പ്രതീക്ഷിച്ച് കൊണ്ടാണ് എത്താറുള്ളത്. പലപ്പോഴും സംഘട്ടന രംഗങ്ങള്‍ക്ക് പ്രധാന്യം കൊടുക്കുന്ന സിനിമകളും പിറക്കാറുണ്ട്. അവിടെയാണ് ഫൈറ്റ് മാസ്റ്ററുടെ പ്രധാന്യം. ഇപ്പോള്‍ കേരളത്തില്‍ പീറ്റര്‍ ഹെയിന്‍ എന്ന പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ ആണ് തരംഗമുണ്ടാക്കി കൊണ്ടിരിക്കുന്നത്.

എന്നാല്‍ ഒരു കാലത്ത് ത്യാഗരാജന്‍ മാസ്റ്റര്‍ എന്ന പേരായിരുന്നു തെന്നിന്ത്യന്‍ സിനിമയിലൊട്ടാകെ നിറഞ്ഞ് നിന്നിരുന്ന ഫൈറ്റ് മാസ്റ്റര്‍. ഒത്തിരി സിനിമകളില്‍ സംഘട്ടനൊരുക്കിയ ആളാണ് ത്യാഗരാജന്‍ മാസ്റ്റര്‍. സംഘട്ടനത്തിന്റെ കാര്യത്തില്‍ തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ചതായി നില്‍ക്കുന്ന താരം ആരാണെന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ ഉത്തരമാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്.

മോഹന്‍ലാലിനെ കുറിച്ച് ത്യാഗരാജന്‍ മാസ്റ്റര്‍

1970 കള്‍ മുതല്‍ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ ഫൈറ്റ് മാസ്റ്റര്‍ ആയി ജോലി ചെയ്തിരുന്ന ആളാണ് ത്യാഗരാജന്‍ മാസ്റ്റര്‍. ഇക്കാലയളവിനുള്ളില്‍ തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തിലും ത്യാഗരാജന്‍ മാസ്റ്റര്‍ ഒരുക്കിയ സിനിമകള്‍ നിരവധിയാണ്. ഇത്രയും കാലത്തിനിടയില്‍ ഫെള്ക്‌സിബിള്‍ ആയി സംഘട്ടനം ചെയ്യുന്ന താരരാജാവ് ആരാണെന്ന് ചോദിച്ചാല്‍ ത്യാഗരാജന്‍ മാസ്റ്റര്‍ പറയുന്ന ഉത്തരം മോഹന്‍ലാല്‍ എന്നായിരിക്കും. നേരത്തെ പല അഭിമുഖങ്ങളിലും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

മോഹന്‍ലാലിനെ കുറിച്ച് ത്യാഗരാജന്‍ മാസ്റ്റര്‍

ഉദയ സ്റ്റുഡിയോ നിര്‍മ്മിച്ച സഞ്ചാരി എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ വന്നപ്പോള്‍ ആണ് മോഹന്‍ലാല്‍ എന്ന ആ ചെറുപ്പക്കാരനെ താന്‍ ആദ്യമായി കണ്ടത്. അയാളെ അന്ന് ശ്രദ്ധിക്കാന്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ പ്രധാനം അയാള്‍ക്ക് ഉണ്ടായിരുന്ന വിനയം ആണെന്നും ത്യാഗരാജന്‍ മാസ്റ്റര്‍ പറയുന്നു. പ്രധാന വില്ലനെ അവതരിപ്പിക്കുന്ന യഅയാള്‍ തൊഴുകൈയോടെ തന്നോട് പറഞ്ഞത് 'മാസ്റ്റര്‍ ഞാന്‍ മോഹന്‍ലാല്‍' എന്നാണെന്നും മാസ്റ്റര്‍ ഓര്‍ക്കുന്നു.

മോഹന്‍ലാലിനെ കുറിച്ച് ത്യാഗരാജന്‍ മാസ്റ്റര്‍

അവിടുന്ന് മുതല്‍ ശശികുമാര്‍ സാറിന്റെ നൂറോളം സിനിമക ള്‍ക്ക് ഫൈറ്റ് മാസ്റ്റര്‍ ആയിരുന്നത് ത്യാഗരാജന്‍ മാസ്റ്റര്‍ ആണ്. അതില്‍ പതിനഞ്ച് പടങ്ങളിലെങ്കിലും മോഹന്‍ലാല്‍ വില്ലനായും നായകന്‍ ആയും അഭിനയിച്ചിട്ടുണ്ട്. സംഘട്ടന രംഗങ്ങളില്‍ താന്‍ കൊണ്ട് വന്നിട്ടുള്ള പുതുമകള്‍ നൂറ് ശതമാനം പൂര്‍ണതയോടെ അവതരിപ്പിച്ചിട്ടുള്ള നടന്‍ മോഹന്‍ലാലാണ്. ഫൈറ്റിന്റെ കാര്യത്തില്‍ മോഹന്‍ലാലിനോളം ഫ്ളെക്‌സിബിലിറ്റി ഉള്ള നടന്‍ തെന്നിന്ത്യന്‍ സിനിമയില്‍ ഇല്ല എന്നതാണ് എന്റെ അനുഭവമെന്നും ത്യാഗരാജന്‍ മാസ്റ്റര്‍ വ്യക്തമാക്കുന്നു.

 മോഹന്‍ലാലിനെ കുറിച്ച് ത്യാഗരാജന്‍ മാസ്റ്റര്‍

എത്ര അപകടം പിടിച്ച രംഗങ്ങള്‍ ആയാലും ഡ്യൂപ് ഉപയോഗിക്കാതെ ഫൈറ്റ് ചെയ്യുന്ന മോഹന്‍ലാലിനോട് താന്‍ ചെയ്യരുത് എന്ന് പറഞ്ഞ പല രംഗങ്ങളിലും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഫൈറ്റിന്റെ എല്ലാ രീതിയിലും മോഹന്‍ലാല്‍ അഗ്രഹണ്യന്‍ ആണെന്നും നാടന്‍ തല്ലും കളരി പയറ്റും തുടങ്ങി ബൈക്ക് സ്റ്റണ്ട് വരെ ലാല്‍ ചെയ്യുന്നത് ഡ്യൂപ്പുകളെ അമ്പരിപ്പിച്ച് കൊണ്ടാണെന്നും ത്യാഗരാജന്‍ മാസ്റ്റര്‍ വെളിപ്പെടുത്തുന്നു. ഇതൊക്കെ കാണുമ്പോള്‍ ദൈവികമായ ഒരു ശക്തി ഈ നടന് ലഭിച്ചിട്ടുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മോഹന്‍ലാലിനൊപ്പം ചെയ്തതില്‍ ഏറ്റവും അപകടം പിടിച്ച സംഘട്ടന രംഗം മൂന്നാംമുറ, ദൗത്യം. എന്നീ ചിത്രങ്ങളില്‍ ആയിരുന്നെന്നും മാസറ്റര്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X