For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പുരസ്കാരങ്ങളുടെ നിറവിൽ തി.മി.രം! ദേശീയാന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ കയ്യടി

  |

  കറിമസാലകള്‍ വിറ്റ് ഉപജീവനം നടത്തുന്ന എഴുപതുകാരനായ സുധാകരന്റെ സ്ത്രീകളോടുള്ള സമീപനം പുരുഷമേധാവിത്വത്തിന്റെ പരിഛേദമാണ്. വീട്ടിലും സമൂഹത്തിലും സ്ത്രീകളുടെ സ്ഥാനം പുരുഷനെക്കാള്‍ താഴെയാണ് എന്ന മിഥ്യാബോധം കുട്ടിക്കാലം മുതല്‍ അയാളില്‍ വേരോടിയതാണ്. അതുകൊണ്ടുതന്നെ തി.മി.രം എന്ന സിനിമയുടെ പേര്, ആന്തരികമായ അര്‍ത്ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഒരു പുരുഷന്റെ സ്ത്രീ വിരുദ്ധത എന്ന ആന്തരിക തിമിരം ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു.

  thimiram

  കെ.കെ. സുധാകരന്‍, വിശാഖ് നായര്‍, രചന നാരായണ്‍കുട്ടി, ജി. സുരേഷ് കുമാര്‍, പ്രൊഫ. അലിയാര്‍, മോഹന്‍ അയിരൂര്‍, മീരാ നായര്‍, ബേബി സരോജം, കാര്‍ത്തിക, ആശാനായര്‍, സ്റ്റെബിന്‍, രാജേഷ് രാജന്‍, പവിത്ര, അമേയ, കൃഷ്ണപ്രഭ, രാജാജി, രമേഷ് ഗോപാല്‍, ആശാ രാജേഷ്, മാസ്റ്റര്‍ സൂര്യദേവ്, ബേബി ശ്രേഷ്ഠ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  ബാനര്‍ - ഇന്‍ഫിനിറ്റി ഫ്രെയിംസ് പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം - കെ.കെ. സുധാകരന്‍, രചന, എഡിറ്റിംഗ്, സംവിധാനം - ശിവറാംമണി, ഛായാഗ്രഹണം - ഉണ്ണിമടവൂര്‍, ലൈന്‍ പ്രൊഡ്യൂസര്‍ - രാജാജി രാജഗോപാല്‍, ഗാനരചന - അജാസ് കീഴ്പ്പയ്യൂര്‍, രാധാകൃഷ്ണന്‍ പ്രഭാകരന്‍, സംഗീതം - അര്‍ജുന്‍ രാജ്കുമാര്‍, ചീഫ് അസ്സോ: ഡയറക്ടര്‍ - ബിജു കെ. മാധവന്‍, കല - സജീവ് കോതമംഗലം, ചമയം - മുരുകന്‍ കുണ്ടറ, കോസ്റ്റ്യും - അജയ് സി. കൃഷ്ണ, സൗണ്ട് മിക്‌സ് - അനൂപ് തിലക്, ഡിഐ കളറിസ്റ്റ് - ആര്‍. മുത്തുരാജ്, സെക്കന്റ് യൂണിറ്റ് ഛായാഗ്രാഹകന്‍ -മൃതുല്‍ വിശ്വനാഥ്, അസ്സോ: ഡയറക്‌ടേഴ്‌സ് - നാസിം റാണി, രാമുസുനില്‍, റിക്കോര്‍ഡിസ്റ്റ് - രാജീവ് വിശ്വംഭരന്‍, വിഎഫ്എക്‌സ് - സോഷ്യല്‍ സ്‌ക്കേപ്പ്, ടൈറ്റില്‍ ഡിസൈന്‍ - ജിസ്സന്‍പോള്‍, ഡിസൈന്‍സ് - ആന്‍ഡ്രിന്‍ ഐസക്, സ്റ്റില്‍സ് - തോമസ് ഹാന്‍സ് ബെന്‍, പിആര്‍ഓ - അജയ്തുണ്ടത്തില്‍.

  തി.മി.രം ഇതിനോടകം തന്നെ വിവിധ ദേശീയാന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. ഭൂട്ടാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ മികച്ച ചിത്രം, മികച്ച നടന്‍ (കെ.കെ. സുധാകരന്‍) ,കൊല്‍ക്കത്ത ടാഗോര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ മികച്ച ചിത്രം, ഗോവ പന്‍ജിം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ - മികച്ച ചിത്രം, മികച്ച സംവിധായകന്‍ (ശിവറാംമണി),
  നോമിനേഷന്‍സ് : ഭൂട്ടാന്‍ ഗോള്‍ഡണ്‍ ഡ്രാഗണ്‍ അവാര്‍ഡ് , കൊല്‍ക്കത്ത സണ്‍ ഓഫ് ദി ഈസ്റ്റ് അവാര്‍ഡ്. 2020
  ഒഫിഷ്യല്‍ സെലക്ഷന്‍ :- റോംപ്രിസ്മ, മോസ്‌കോ ബ്രിക്‌സ്, യുഎസ് സ്‌ട്രെയിറ്റ് ജാക്കറ്റ്, യുഎസ് ലിഫ്റ്റ് ഓഫ് ഗ്ലോബല്‍ സെഷന്‍സ്.

  Read more about: cinema സിനിമ
  English summary
  Thimiram Movie Nominated In national international film festivals
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X