ഓഫീസ് അടിച്ച് തകർത്തു, പാർട്ടിയിൽ ആടിപ്പാടി ധനുഷ്; തൃഷയുടെ വിവാഹം മുടങ്ങിയതിന് പിന്നിലെ അറിയാക്കഥ

ന‌ടി തൃഷ കൃഷ്ണന്റെ വ്യക്തി ജീവിതം കഴിഞ്ഞ കുറച്ച് നാളുകളായി ആരാധകർക്കിടയിൽ ചർച്ചയാകുന്നുണ്ട്. വിജയുമായി റിലേഷൻഷിപ്പിലാണെന്ന ​ഗോസിപ്പാണ് ഇതിന് കാരണം. 42 കാരിയാണ് തൃഷ. അവിവാഹിതയായി തുടരുന്ന നടി വിവാഹം എന്നെന്ന ചോദ്യം പലപ്പോഴും നേരിടാറുണ്ട്. വിവാഹത്തിനല്ല താൻ ജീവിതത്തിൽ ഏറ്റവും അധികം പ്രാധാന്യം നൽകുന്നതെന്ന് തൃഷ വ്യക്തമാക്കിയതാണ്. വിവാഹം ചെയ്ത് പിന്നീട് വേർപിരിയാൻ താൻ ആ​ഗ്രഹിക്കുന്നില്ലെന്നും തൃഷ പറഞ്ഞിട്ടുണ്ട്.

അതേസമയം 2015 ൽ വിവാഹ ജീവിതത്തിലേക്ക് കടക്കാനൊരുങ്ങിയതായിരുന്നു തൃഷ. ബിസിനസുകാരനായ വരുൺ മന്യനുമായി തൃഷ പ്രണയത്തിലായിരുന്നു. വിവാഹജീവിതത്തിലേക്ക് കടക്കാൻ തീരുമാനിച്ച ഇരുവരുടെയും എൻ​​ഗേജ്മെന്റും കഴിഞ്ഞു. എന്നാൽ ഈ വിവാഹം നടന്നില്ല. തൃഷ വിവാഹത്തിൽ നിന്നും പിന്മാറിയതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സംവിധായകൻ ആലപ്പി അഷ്റഫ്. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

Trisha s Canceled Marriage

ബിസിനസുകാരനായ വരുൺ മന്യൻ പല സിനിമകൾക്കും സാമ്പത്തികമായി സഹായം ചെയ്തിട്ടുള്ളയാളാണ്. രജിനികാന്തിന്റെ മകൾ സംവിധാനം ചെയ്ത കൊച്ചടിയാൻ എന്ന ചിത്രത്തിന് സാമ്പത്തിക സഹായം ചെയ്തത് വരുൺ മന്യനായിരുന്നു. പടം ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞപ്പോൾ പണത്തിന്റെ പേരിൽ കേസും വഴക്കും കോലാഹലങ്ങളും പൊട്ടിപ്പുറപ്പെട്ടത് അന്ന് വലിയ വാർത്തയായിരുന്നു. അതോടെ വരുൺ മന്യനും ധനുഷും തമ്മിൽ കടുത്ത ശത്രുക്കളായി.

നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്നും എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് വരുൺ മന്യനും തൃഷയും പിന്മാറി. കാരണം അന്വേഷിച്ചപ്പോൾ അറിഞ്ഞത് ധനുഷിനെ തൃഷ കല്യാണ നിശ്ചയത്തിന് ക്ഷണിച്ചു എന്നുള്ളതാണ്. ധനുഷിനെ ഈ ചടങ്ങിലേക്ക് ക്ഷണിക്കരുതെന്ന് നേരത്തെ വരുൺ മന്യൻ തൃഷയോട് നിർദ്ദേശിച്ചിരുന്നു. തൃഷയുടെ എൻ‌​ഗേജ്മെന്റ് പാർട്ടിയിൽ സുഹൃത്തുക്കൾക്കൊപ്പം ധനുഷ് ആഘോഷിക്കുന്ന ചിത്രങ്ങൾ അന്ന് പുറത്ത് വന്നിരുന്നു.

Trisha

എന്നാൽ തൃഷ അത് കാര്യമായെടുക്കാതെ ധനുഷിനെ ക്ഷണിക്കുകയാണുണ്ടായത്. അതിനെ ചൊല്ലിയുള്ള വഴക്ക് കാരണമാണ് നിശ്ചയുച്ചറപ്പിച്ച വിവാഹം വേണ്ടെന്ന് വെച്ചത്. പണത്തിന്റെ കാര്യത്തിൽ രജിനികാന്തിന്റെ കുടുംബവുമായി കേസായപ്പോൾ രജിനി ഫാൻസ് വരുൺ മന്യന്റെ ഓഫീസ് അടിച്ച് തകർത്തിരുന്നു. ഈ സംഭവം വരുൺ മന്യനെ വല്ലാതെ വേദനിപ്പിച്ചെന്നും ആലപ്പി അഷ്റഫ് പറയുന്നു.

തൃഷയും നടൻ റാണ ദ​ഗപബതിയും തമ്മിലുണ്ടായിരുന്ന പ്രണയ ബന്ധം തകർന്നതിനെക്കുറിച്ചും ആലപ്പി അഷ്റഫ് സംസാരിക്കുന്നുണ്ട്. പ്രണയത്തിലായിരുന്നെന്ന് രണ്ട് പേരും തുറന്ന് സമ്മതിച്ചിട്ടുണ്ട്. പിരിഞ്ഞതിന്റെ കാരണം ഇരുവരും തുറന്ന് പറഞ്ഞിട്ടില്ലെന്നും ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടി. വിജയ്ക്കൊപ്പം തൃഷ രാഷ്ട്രീയത്തിലേക്ക് വരാൻ സാധ്യതയുണ്ടെന്നും ആലപ്പി അഷ്റഫ് പറയുന്നുണ്ട്. വിജയുടെ പാർട്ടി ക്ലച്ച് പിടിച്ചാൽ തൃഷയും ഒപ്പമുണ്ടാകും എന്നാണ് തമിഴ്നാട്ടിൽ പലരു‌ടെയും പ്രതീക്ഷ. ഇത് സംബന്ധിച്ചുള്ള ചർച്ചകൾ നടന്നി‌ട്ടുണ്ടെന്നും എന്നാൽ സിനിമാ രം​ഗം വിടുന്നതിനോട് തൃഷയുടെ അമ്മയ്ക്ക് എതിർപ്പുണ്ടെന്നാണ് സംസാരമെന്നും ആലപ്പി അഷ്റഫ് പറയുന്നു. സിനിമകളുടെ തിരക്കിലാണിപ്പോൾ തൃഷ ത​ഗ് ലെെഫാണ് റിലീസ് ചെയ്ത ചിത്രം. ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ബോക്സ് ഓഫീസിൽ കനത്ത പരാജയമായിരുന്നു ​ത​ഗ് ലെെഫ്. മണിരത്നം സംവിധാനം ചെയ്ത് കമൽ ​ഹാസൻ നായകനായെത്തിയ ത​ഗ് ലെെഫിൽ സിമ്പുവും പ്രധാന വേഷങ്ങളിലൊന്ന് ചെയ്തു. ഒന്നിലേറെ സിനിമകൾ റിലീസ് ചെയ്യാനുണ്ട്. മലയാളത്തിൽ ഐഡന്റിറ്റി എന്ന സിനിമയിലാണ് നടിയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. അടുത്തിടെ വിജയുടെ പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച പോസ്റ്റ് വലിയ ചർച്ചയായിരുന്നു. ഇത് ​ഗോസിപ്പുകൾക്ക് ആക്കം കൂട്ടി. വിജയ് ഭാര്യ സം​ഗീതയുമായി അകന്നെന്ന സംസാരങ്ങൾക്കിടെയാണ് ​തൃഷയുമായി ബന്ധമെന്ന സംസാരം വരുന്നതും. ​ഗോസിപ്പുകളോട് വിജയോ തൃഷയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read more about: trisha dhanush
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X