»   » മോഹന്‍ലാലിന്റെ രണ്ടാമൂഴം സംവിധാനം ചെയ്യുന്ന ഇയാള്‍ക്കെന്താണ് യോഗ്യത, ആരാണ് ശ്രീകുമാര്‍?

മോഹന്‍ലാലിന്റെ രണ്ടാമൂഴം സംവിധാനം ചെയ്യുന്ന ഇയാള്‍ക്കെന്താണ് യോഗ്യത, ആരാണ് ശ്രീകുമാര്‍?

Posted By: Rohini
Subscribe to Filmibeat Malayalam

എംടി വാസുദേവന്‍ നായര്‍, ഹരിഹരന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടിലാണ് രണ്ടാമൂഴം എന്ന ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നത് എന്നായിരുന്നു നേരത്ത വന്ന വാര്‍ത്തകള്‍. എന്നാല്‍ ചിത്രത്തില്‍ നിന്നും ഹരിഹരന്‍ പിന്മാറി. വിഎ ശ്രീകുമാര്‍ മേനോന്‍ എന്ന നവാഗത സംവിധായകനാണ് 600 കോടിയോളം ബജറ്റിലൊരുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

യോദ്ധയ്ക്കു ശേഷം എ ആര്‍ റഹ്മാന്‍ മാജിക് വീണ്ടും മോഹന്‍ലാല്‍ ചിത്രത്തില്‍!


അതോടെ ആരാധകരുടെ മനസ്സില്‍ ആയിരം ചോദ്യങ്ങളായി. ആരാണ് ശ്രീരകുമാര്‍, പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന രണ്ടാമൂഴം പോലൊരു സിനിമ സംവിധാനം ചെയ്യാന്‍ ഇയാള്‍ക്കെന്താണ് യോഗ്യത... ? ആ യോഗ്യത ഒട്ടും ചെറുതല്ല എന്നറിയുക. എന്തുകൊണ്ടും രണ്ടാമൂഴം പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതിലും മുകളിലത്തെ വിജയത്തിലെത്തിക്കാന്‍ ശ്രീകുമാറിന് കഴിയും. എന്തുകൊണ്ട് എന്നറിയാന്‍ തുടര്‍ന്ന് വായിക്കൂ..


പരസ്യ സംവിധായകന്‍

പരസ്യ സംവിധാനത്തില്‍ കഴിവു തെളിയിച്ചിട്ടുള്ള ആളാണ് വിഎ ശ്രീകുമാര്‍ മേനോന്‍. പുഷ് ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷന്റെ മാനേജിങ് ഡയറക്ടറും സിഇഓ യുമാണിദ്ദേഹം


പിന്നിട്ട വഴികള്‍

വിജയത്തിലേക്കുള്ള ശ്രീകുമാറിന്റെ യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല. കളേഴ്‌സ് ഓഫ് ദ വേള്‍ഡ് എന്ന ഏജന്‍സിയ്ക്ക് വേണ്ടിയാണ് ശ്രീകുമാര്‍ ആദ്യമായി (1993) ഒരു പരസ്യത്തിന്റെ ഐഡിയ നല്‍കുന്നത്. ജീവിതം മാറി തുടങ്ങിയപ്പോള്‍, അദ്ദേഹത്തിന്റെ ക്ലൈന്റ് ഒരു വലിയ ആപത്തില്‍ പെട്ടു. അതോടെ കോടികളുടെ കടക്കെണി മാത്രമായി ബാക്കി. സ്വത്തുക്കളും മറ്റും വിറ്റ് ആ കണക്കെണിയില്‍ നിന്നും ഊരാന്‍ 13 വര്‍ഷം വേണ്ടി വന്നു. തുടര്‍ന്നാണ് കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഡയറക്ടര്‍ കല്യാണരാമനെ പരിചയപ്പെടുന്നത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല


ശശികുമാറിന്റെ തലയാണത്

കേരളീയര്‍ പാടി നടക്കുന്ന, 'വിശ്വാസം അതല്ലേ എല്ലാം', 'വളരണം ഈ നാട് തുടരണം ഈ ഭരണം' പോലുള്ള ഡയലോഗുകളുടെയെല്ലാം സ്രഷ്ടാവ് വിഎ ശ്രീകുമാറാണ്.


മണപ്പുറം ഫിനാന്‍സിന് വേണ്ടി

മണപ്പുറം ഫിനാന്‍സിന് വേണ്ടി പരസ്യ ചിത്രം ഒരുക്കിയത് ശ്രീകുമാറാണ്. 12 ഭാഷകളിലായി ഒരുക്കിയ പരസ്യത്തില്‍ എട്ട് ബ്രാന്റ് അംബാസിഡര്‍ മാരാണ് ഉള്ളത്- മോഹന്‍ലാല്‍, അക്ഷയ് കുമാര്‍, വിക്രം, വെങ്കിടേഷ്, പുനീത് രാജ്കുമാര്‍, ഉത്തം മൊഹന്‍ണ്ടി, മിഥുന്‍ ചക്രബോര്‍ട്ടി, സച്ചിന്‍ കാദേകര്‍ എന്നിവരായിരുന്നു അത്


സൂപ്പര്‍താരങ്ങള്‍ക്കൊപ്പം

ബോളിവുഡിലും കോളിവുഡിലും ടോളിവുഡിലും സാന്റവുഡിലും മലയാളത്തിലുമുള്ള ഒട്ടുമിക്ക എല്ലാ സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും ശ്രീകുമാര്‍ പ്രവൃത്തിച്ചിട്ടുണ്ട്. അമിതാഭ് ബച്ചന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ഐശ്വര്യ റായ്, സുസ്മിത സെന്‍, അക്ഷയ് കുമാര്‍, നാഗാര്‍ജ്ജുന്‍, പ്രഭു, ദിലീപ്, ശിവരാജ് കുമാര്‍ അങ്ങനെ നീളുന്നു ആ പട്ടിക


English summary
Things You Didn’t Know About V.A Shrikumar Menon, Randamoozham Movie Director

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam