ആരെന്ത് പറഞ്ഞാലും വിശ്വസിക്കുന്ന ഒരാളായിരുന്നു ഞാന്‍; അനുഭവങ്ങള്‍ പഠിപ്പിച്ചത് അങ്ങനെയാണെന്ന് നടി ശാലു മേനോന്‍

വെള്ളിത്തിരയിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ നടിയാണ് ശാലു മേനോന്‍. വര്‍ഷങ്ങളായി അഭിനയത്തില്‍ സജീവമായ ശാലു കുറേ കാലമായി ടെലിവിഷന്‍ സീരിയലുകളിലാണ് അഭിനയിക്കുന്നത്. നിലവില്‍ ഒരേ സമയം രണ്ട് സീരിയലുകളിലാണ് നടി അഭിനയിച്ച് കൊണ്ടിരിക്കുന്നത്. സൂര്യ ടിവിയിലെ തിങ്കള്‍ക്കലമാന്‍, മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞില്‍ വിരിഞ്ഞ പൂക്കല്‍ എന്നിവയാണ് ശാലുവിന്റെ സീരിയലുകള്‍. ഇതിനൊപ്പം ഫ്‌ളവേഴ്‌സിലെ പ്രിയങ്കരി എന്ന പരിപാടിയിലും ശാലു എത്തുകയാണ്.

പാർട്ടി വെയറിൽ നടി പ്രിയങ്ക അരുൾ മോഹൻ, അതീവ സുന്ദരിയായെന്ന് ആരാധകരും

സീരിയലാണെങ്കിലും സിനിമയാണെങ്കിലും അഭിനയമൊക്കെ ഒന്ന് തന്നെയെന്നാണ് നടിയിപ്പോള്‍ പറയുന്നത്. അഭിനയത്തിന് പുറമേ നൃത്തത്തിലാണ് ശാലു മേനോന്‍ സജീവമാവുന്നത്. ഒരു നൃത്ത സ്‌കൂളും നടത്തി വരികയാണ്. ഇതിനിടയില്‍ കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സീരിയലുകളെ കുറിച്ചും തന്റെ പ്രിയപ്പെട്ട സുഹൃത്ത് ആരാണെന്നുമൊക്കെ നടി വെളിപ്പെടുത്തിയിരിക്കുകയാണ്.

 എന്തും വിശ്വസിക്കുമായിരുന്നു

ആരെന്ത് പറഞ്ഞാലും വിശ്വസിക്കുന്ന ഒരാളായിരുന്നു ഞാന്‍. പക്ഷേ അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചത് മറിച്ചാണ്. കേള്‍ക്കുന്നത് മാത്രം വിശ്വസിക്കുന്നതില്‍ കാര്യമില്ല. കേള്‍ക്കുന്ന വസ്തുതയുടെ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ ശേഷം പ്രതികരിക്കുന്നതാണ് ഇപ്പോഴും നല്ലത്. ഇന്നത്തെ കാലം അങ്ങനെയാണ്. നമ്മള്‍ കാണുന്നതിലും അപ്പുറം പലതും ഉണ്ടാകാം. പഠിച്ചിട്ട് പ്രതികരിക്കുന്നതാകും എപ്പോഴും നല്ലത്. ആരെയും വിശ്വസിക്കുന്നതിന് മുന്‍പ് അവരെ കുറിച്ച് നന്നായി മനസിലാക്കണം. അവര്‍ പറയുന്നതിലെ ശരി തിരിച്ചറിയണം.

 സീരിയലുകളിലെ നെഗറ്റീവ് കഥാപാത്രം

തിങ്കള്‍ കലമാന്‍ സീരിയലില്‍ അനുപമ എന്ന കഥാപാത്രമാണ് ശാലു ചെയ്തിരുന്നത്.അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഒരു നെഗറ്റീവ് കഥാപാത്രം ഞാന്‍ ചെയ്യുന്നത്. എന്റെ അഭിനയ ജീവിതത്തിന്റെ തുടക്ക കാലത്ത് നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്തിരുന്നു. അതിന് ശേഷം പിന്നീട് ചെയ്തതെല്ലാം പോസിറ്റീവ് കഥാപാത്രങ്ങള്‍ ആയിരുന്നു. ഇപ്പോള്‍ വീണ്ടും നെഗറ്റീവിലേക്ക് തിരിച്ചെത്തി. അനുപമ പക്ക നെഗറ്റീവ് ഷേഡുള്ള ഒരു കഥാപാത്രമാണ്. ഒരുപാട് അഭിനയ സാധ്യതകള്‍ ഉള്ള റോള്‍. നന്നായി ആസ്വദിച്ചാണ് അത് ചെയ്യുന്നത്. അല്ലെങ്കിലും നെഗറ്റീവ് റോള്‍ ചെയ്യുമ്പോള്‍ ഒരു പ്രത്യേക എനര്‍ജിയാണ്. നമുക്ക് എന്തൊക്കെയോ കൂടുതല്‍ ആ കഥാപാത്രത്തിനായി ചെയ്ത് വെക്കാനുണ്ട് എന്ന ഒരു ഫീലാണ്.

 സിനിമയും സീരിയലും ഒരുപോലെ

അഭിനയത്തിന്റെ കാര്യത്തില്‍ സിനിമയിലും സീരിയലും തമ്മില്‍ ഒരു വ്യത്യാസവും തോന്നിയിട്ടില്ല. അഭിനയിക്കുന്ന സമയത്തെ അനുഭവങ്ങള്‍ ഒരേ പോലെ തന്നെയാണ്. ഔട്ട്പുട്ട് വരുമ്പോള്‍ ഒന്ന് ബിഗ് സ്‌ക്രീനും മറ്റൊന്ന് മിനിസ്‌ക്രീനും ആണെന്ന വ്യത്യാസം മാത്രമേയുള്ളു. ഒരു അഭിനേത്രി എന്ന നിലയില്‍ സിനിമയെയും സീരിയലിനെയും ഞാന്‍ രണ്ടായി കണ്ടിട്ടില്ലെന്നാണ് ശാലു മേനോന്‍ പറയുന്നത്.

Recommended Video

ഡാൻസുകാരിയെ പാട്ടുപാടിക്കുന്ന മമ്മൂക്ക..മലയാളത്തിന്റെ സ്വന്തം നടി മതിമറന്ന് പാടി
 തനിക്ക് ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്

തന്റെ സൗഹൃദങ്ങളെ കുറിച്ചും അഭിമുഖത്തില്‍ നടി വ്യക്തമാക്കിയിരുന്നു. 'നമ്മുടെ മനസ് തിരിച്ചറിയുന്ന ഇടത്താണ് നമ്മുടെ ഉറ്റ സുഹൃത്തിന്റെ സ്ഥാനം. എന്റെ ബെസ്റ്റ് ഫ്രണ്ട് എന്റെ അമ്മയാണ്. അമ്മയുമായിട്ടാണ് എല്ലാം തുറന്ന് സംസാരിക്കുന്നത്. എന്ത് പ്രശ്‌നം ഉണ്ടെങ്കിലും അത് അമ്മയോട് പറഞ്ഞ് കഴിഞ്ഞാല്‍ പിന്നെ സമാധാനമാണ്. എന്റെ മനസ് അമ്മയ്ക്ക് അറിയാം. ആ പ്രശ്‌നത്തിനുള്ള കൃത്യമായ പരിഹാരം കാണാന്‍ അമ്മയ്ക്കാണ് സാധിക്കുക.പിന്നെയുള്ള സൗഹൃദങ്ങള്‍ ഡാന്‍സ് സ്‌കൂളിലെ വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളുമാണ്. സിനിമ, സീരിയല്‍ രംഗത്ത് എല്ലാവരുമായിട്ടും സൗഹൃദമുണ്ട്. ഒരാളുടെ പേര് എടുത്ത് പറയാന്‍ സാധിക്കില്ലെന്നും നടി വ്യക്തമാക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X