'ബോഡി ഹീലാകാൻ സമയം വേണം, കുട്ടികളോടുള്ള അനീതി, വിജയിക്ക് പേരിട്ട് മതിയായില്ലേ?'; ദേവിക വീണ്ടും ​ഗർഭിണി?

By Desk

വിവാഹശേഷമാണ് വിജയ് മാധവും ദേവിക നമ്പ്യാരും യുട്യൂബ് ചാനലുമായി സജീവമായത്. പാചകം, യാത്രകൾ, വീട്ടുവിശേഷങ്ങൾ ഒപ്പം അൽപ്പം സം​ഗീതവും നിറഞ്ഞതാണ് ഇവരുടെ ചാനലിലെ കോണ്ടന്റുകൾ. ആത്മജ മഹാദേവ്, ഓം പരമാത്മ എന്നിങ്ങനെയാണ് ഇരുവരുേടയും മക്കളുടെ പേരുകൾ. ആത്മജയ്ക്ക് മൂന്നും ഓം പരമാത്മയ്ക്ക് ഒന്നും വയസാണ്. മക്കൾ പിറന്ന ശേഷം വിജയ് മാധവും ദേവികാ നമ്പ്യാരും പോസ്റ്റ് ചെയ്യുന്ന എല്ലാ വീഡിയോയിലും ഇരുവരേയും കാണും.

കുഞ്ഞുങ്ങളുടെ കളിയും ചിരിയും കുസൃതിയും കാണാൻ വേണ്ടി മാത്രം വിജയിയുടേയും ദേവികയുടേയും വ്ലോ​ഗുകൾ കാണാനെത്തുന്നവരും ഏറെയാണ്. വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന ദേവിക ആത്മജ സെന്റർ വഴി നിരവധി പേരെ നൃത്തം, യോ​ഗ എന്നിവ പരിശീലിപ്പിക്കുന്നുണ്ട്.

Devika Nambiar

സീരിയൽ അഭിനയവും ആങ്കറിങ്ങുമായി വിവാഹത്തിന് മുമ്പ് വരെ ദേവിക മിനിസ്ക്രീനിൽ സജീവമായിരുന്നു. അഭിനയത്തിൽ നിന്നും വിട്ടുനിൽക്കാമെന്നത് സ്വയം എടുത്ത തീരുമാനമാണെന്നാണ് ഒരിക്കൽ ആരാധകരോട് സംവദിക്കവെ ദേവിക പറഞ്ഞത്. ഇപ്പോഴിതാ ദേവിക പങ്കുവെച്ച പുതിയ റീലാണ് വൈറലാകുന്നത്.

2026ൽ ഹോട്ടും സെക്സിയുമാകണോ അതോ ഗർഭിണിയാകണോ..? എന്ന തലക്കെട്ടോടെയാണ് ദേവിക റീൽ പുതിയ പങ്കുവെച്ചത്. ഏത് വേണമെന്ന് തിരഞ്ഞെടുക്കുന്നതിന്റെ ഭാ​ഗമായി ആലോചനയിൽ ഇരിക്കുന്ന ദേവികയെ റീലിൽ കാണാം. നടിയുടെ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ വിവിധ അഭിപ്രായങ്ങൾ കുറിച്ചു. നെ​​ഗറ്റീവും പോസിറ്റീവുമായ കമന്റുകൾ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.

വിജയ്ക്ക് പിള്ളേർക്ക് പേരിട്ട് മതിയായില്ലെന്ന് തോന്നുന്നല്ലോ എന്നായിരുന്നു ഒരു കമന്റ്. മക്കൾക്ക് തങ്ങൾക്ക് ഇഷ്ടപ്പെട്ട പേരിട്ടതിന്റെ പേരിൽ ഇത്രത്തോളം വിമർശനം കേട്ട മാതാപിതാക്കൾ വേറെയുണ്ടാവില്ല. ഇരുവരുടേയും മൂത്തകുട്ടി ആൺകുട്ടിയാണ്. ആൺകുഞ്ഞിന് പെൺകുട്ടികളുടേതിന് സമാനമായ ആത്മജ മഹാദേവ് എന്ന പേരിട്ടതിന് വിജയിക്ക് വലിയ രീതിയിലുള്ള വിമർശനം ലഭിച്ചിരുന്നു.

തന്റെ ചിന്തയിൽ വന്ന പേരാണ് ആത്മജ എന്നായിരുന്നു അന്ന് വിമർശനം ഉയർന്നപ്പോൾ വിജയ് നൽകിയ മറുപടി. രണ്ടാമത് പിറന്ന മകൾക്ക് ഓം പരമാത്മ എന്ന് പേരിട്ടപ്പോഴും വലിയ വിമ​ർശനം വിജയ്ക്ക് നേരെയുണ്ടായി. മക്കൾക്ക് രണ്ട് പേരുകളും നൽകിയത് വിജയി ആയിരുന്നു. ഭാവിയിൽ പേര് മാറ്റാനുള്ള ആ​ഗ്രഹം മക്കൾ പ്രകടിപ്പിച്ചാൽ തടയില്ലെന്നും വിജയ് വിമർശനങ്ങൾക്ക് മറുപടി നൽകവെ പറഞ്ഞിരുന്നു.

Devika Nambiar

ഉടനെ ​ഗർഭിണിയാകരുത്. ആദ്യം ആരോ​ഗ്യം ശ്രദ്ധിക്കൂ... ഹീലായി വരാൻ ശരീരത്തിന് അൽപം സമയം നൽകൂ എന്നിട്ട് മാത്രം ​വീണ്ടും ​ഗർഭിണിയാകൂ. പിന്നെ എല്ലാം നിങ്ങളുടെ ഇഷ്ടം എന്നായിരുന്നു വേറൊരാൾ കുറിച്ചത്. കുറഞ്ഞത് രണ്ട് വയസ് വരെ എങ്കിലും കുട്ടികളെ മുലയൂട്ടണം. പാവം കുട്ടികൾ... തുടരെ തുടരെ പ്രസവിക്കുന്നത് അവരോട് ചെയുന്ന അനീതിയാണ് എന്നിങ്ങനെ കുറിച്ചവരുമുണ്ട്.

ഇത് തന്നെയാണോ പണിയെന്നാണ് മറ്റ് ചിലർ ചോദിച്ചത്. അതേസമയം റീൽ കണ്ട് ദേവിക മൂന്നാമതും ​ഗർഭിണിയാണെന്ന് ചിലർ തെറ്റിദ്ധരിച്ചു. അത് തെറ്റായ നി​ഗമനമാണെന്നും താൻ ​ഗർഭിണി അല്ലെന്നും ദേവിക അത്തരം ചോദ്യങ്ങളുമായി എത്തിയവർക്ക് മറുപടിയായി കുറിച്ചു. ദേവികയുടെ രണ്ടാമത്തെ പ്രസവം അൽപ്പം ബുദ്ധിമുട്ടേറിയതായിരുന്നു.

മരിച്ച് ജീവിച്ചതുപോലെയായിരുന്നുവെന്ന് ദേവിക തന്നെ ഡെലിവറി സ്റ്റോറി പങ്കിടവെ പറഞ്ഞിരുന്നു. ദേവികയ്ക്ക് സിസേറിയനായിരുന്നു. പ്രസവം കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞാണ് ദേവിക കണ്ണ് തുറന്നത്. അതുവരെ വെന്റിലേറ്റർ സപ്പോർട്ടിലായിരുന്നു. ദേവികയുടെ കിടപ്പ് കണ്ട് കുഞ്ഞും പ്രസവവും ഒന്നും വേണ്ടായിരുന്നുവെന്ന് വരെ തോന്നിപ്പോയിയെന്ന് വിജയിയും പറഞ്ഞിരുന്നു.

More from Filmibeat

Read more about: Devika Nambiar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X