For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ പൊന്‍തൂവല്‍! ന്യൂഡെല്‍ഹി പിറന്നിട്ട് ഇന്നേക്ക് 33 വര്‍ഷം

  |

  മലയാളികള്‍ക്ക് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഹിറ്റ് സിനിമയാണ് ന്യൂഡെല്‍ഹി. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത് 1987 ലായിരുന്നു ഈ ത്രില്ലര്‍ ചിത്രം പുറത്തിറങ്ങുന്നത്. അഴിമതിക്കാരായ രണ്ടു രാഷ്ട്രീയക്കാരുടെ ദുഷ്‌കൃത്യങ്ങള്‍ വെളിച്ചത്തു കൊണ്ടു വന്നതിനെ തുടര്‍ന്ന് തടവിലാക്കപ്പെടുന്ന ഡല്‍ഹിയിലെ ഒരു പത്രപ്രവര്‍ത്തകന്റെ പ്രതികാരത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്.

  മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നും മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വലിയൊരു വഴിത്തിരിവ് കൂടിയായിരുന്നു ഈ ചിത്രം. ഇന്നിതാ ന്യൂഡെല്‍ഹി പിറന്നിട്ട് 33 വര്‍ഷങ്ങള്‍ പിന്നീട്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജുകളില്‍ പ്രത്യേകിച്ച് മമ്മൂട്ടി ഫാന്‍സ് ഇന്നേ ദിവസം വലിയ ആഘോഷത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

  ഡെന്നീസ് ജോസഫിന്റെ ഏറ്റവും മികച്ച തിരക്കഥകളില്‍ ഒന്നായിരുന്നു നൂഡെല്‍ഹിയുടേത്. അക്കാലത്ത് കോടികള്‍ വാരിക്കൂട്ടിയ ചിത്രത്തില്‍ മമ്മൂട്ടി നായകനായപ്പോള്‍ സുമലത,ഉര്‍വശി, ത്യാഗരാജന്‍, സിദ്ദിഖ്, വിജയരാഘവന്‍, മോഹന്‍ ജോസ്, ദേവന്‍, സുരേഷ് ഗോപി, പ്രതാപ് ചന്ദ്രന്‍ തുടങ്ങി വമ്പന്‍ താരനിരയായിരുന്നു അണിനിരന്നത്. ന്യൂഡെല്‍ഹി ഇറങ്ങുന്നതിന് തൊട്ട് മുന്‍പ് വരെ മമ്മൂട്ടി സിനിമകള്‍ പരാജയം നേരിട്ടപ്പോള്‍ ജി കൃഷ്ണമൂര്‍ത്തി എന്ന ജികെ ആയി മെഗാസ്റ്റാര്‍ സൂപ്പര്‍താര പദവി സ്വന്തം കൈപടിയിലൊതുക്കി. ബോക്‌സോഫീസിലും വമ്പന്‍ കളക്ഷന്‍ നേടാന്‍ മമ്മൂട്ടിയ്ക്ക് സാധിച്ചു. ഇന്നിതാ ന്യൂഡെല്‍ഹിയെ കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. മമ്മൂട്ടി ഫാന്‍സ് ഗ്രൂപ്പില്‍ വന്ന അത്തരത്തിലൊരു കുറിപ്പ് വായിക്കാം.

  ന്യൂഡല്‍ഹിയും മമ്മൂട്ടിയും. ഇന്ന് 2020 ജൂലൈ 24. മമ്മൂട്ടിയുഗം അവസാനിച്ചെന്ന കുപ്രചാരണ വാര്‍ത്ത അച്ചടിച്ചു കൂട്ടിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ജോഷിയും, ഡെന്നിസ് ജോസഫും ചേര്‍ന്ന് നല്‍കിയ അസ്ത്ര പ്രഹരത്തില്‍ മമ്മൂട്ടി തിരിച്ചു വരുന്ന് എന്ന് മാറ്റി ഏഴുതാന്‍ അവര്‍ നിര്‍ബന്ധിതരായ ദിനത്തിന് ഇന്നേക്ക് മുപ്പത്തി മൂന്ന് വര്‍ഷം തികയുന്നു. വിസ്മയ നടന്റെ അത്ഭുത യാത്രയുടെ രണ്ടാമദ്ധ്യായം അവിടെ തുടങ്ങുന്നു. ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ന്നു പറക്കാന്‍ മമ്മൂട്ടി എന്ന അഭിനേതാവിന് ഊര്‍ജ്ജം നല്‍കിയ ന്യൂഡെല്‍ഹി 33 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതെ ദിവസമാണ് പിറവി കൊണ്ടത്.

  Megastar Mammootty Clicks A Still Of Maryam Ameerah Salmaan | FilmiBeat Malayalam

  ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയാതെ താളം തെറ്റി വീണു പോകുന്ന ചെറുപക്ഷികളോട് ഈ ഭൂമിക്ക് ചൂണ്ടി കാണിക്കാന്‍ മമ്മൂട്ടി എന്ന വിശാലമായ പാഠപുസ്തകത്തില്‍ ഒരു ന്യൂഡെല്‍ഹിയുടെ കഥയുണ്ട്. ന്യൂഡെല്‍ഹിയെ മുറുകെപിടിച്ച് ഇന്നും ഉയരങ്ങളില്‍ പറന്നു നടക്കുന്ന മമ്മൂട്ടി എന്ന മൂന്നക്ഷരവുമുണ്ട്. അത്രമേല്‍ ആഴ്ന്നിറങ്ങിയിട്ടുണ്ട് മുറിവ്. അത്രമേല്‍ കരുത്തും തീയും ഉണ്ടായിരുന്നു അയാളുടെ തൂലികക്ക് മുറിവും വീഴ്ച്ചയും മതില്‍കെട്ടുകള്‍ തടഞ് നിര്‍ത്തിയ പ്രണയവും കണ്ട് ഞാനിന്നും കരയും.

  പിന്നീടു തിരിച്ചു വരവും പ്രതികാരവും ആവേശമായി നെഞ്ചില്‍ തറച്ച് നിന്നിട്ടുണ്ട്. ന്യൂഡെല്‍ഹി എന്നില്‍ നല്‍കിയ ആവേശ ആസ്വാദനം പകരം വെക്കാന്‍ മറ്റൊരു സിനിമ എടുത്തു ചൂണ്ടാന്‍ ഇന്നും എനിക്ക് ആവത്തില്ല. തിയേറ്റര്‍ ആസ്വാദനം നഷ്ട്ടപ്പെട്ടതതില്‍ ന്യൂ ഡല്‍ഹി ഓളം മറ്റൊരു സിനിമ എന്റെ ജീവിതത്തില്‍ ഇല്ലതാനും. തളര്‍ന്ന ശരീരവും കയ്യിലേന്തിയ തൂലികയുമായി മലയാള സിനിമാ ജാതകം അയാള്‍ തിരുത്തി എഴുതി. പ്രൗഢമായ മമ്മൂക്കയുടെ ജീവിതത്തില്‍ വഴിത്തിരിവ് ആയ ഏറ്റവും വലിയ അദ്ധ്യായത്തിന് ഇന്നേക്ക് 33 വര്‍ഷം. ആരാധകന്‍ എന്ന നിലയില്‍ അഭിമാനിക്കുന്ന ദിവസം. അയാള്‍ക്ക് പിന്നില്‍ അയാളെന്ന സത്യം മാത്രമായിരുന്നു ചിലതൊക്കെ ചിന്തിക്കുമ്പോള്‍ ഒരു ഉന്മാദ ലഹരിയാണ്!

  English summary
  Thirty Three Years Of Mammootty's New Delhi: A Game Changer In The History Of Malayalam Movies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X