'എന്നെ തായ്കെളവിയെന്ന് ആരും വിളിക്കരുത് എനിക്ക് അത് ഇഷ്ടമല്ല'; ലൈവിൽ നിത്യ മേനോൻ!

മിത്രന്‍ ജവഹറിന്റെ സംവിധാനത്തില്‍ ധനുഷ് നായകനായ തിരുച്ചിദ്രമ്പലം മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ഏറെ നാളുകള്‍ക്ക് ശേഷം തിയേറ്ററില്‍ ആരാധകര്‍ ആഘോഷമാക്കുന്ന ധനുഷ് ചിത്രമാണ് തിരുച്ചിദ്രമ്പലം.

തമിഴ്‌നാട്ടില്‍ വമ്പന്‍ റിലീസായി എത്തിയ ചിത്രത്തിന് കേരളത്തിലും മികച്ച റിലീസ് ലഭിച്ചിരുന്നു. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്തത്. ചിത്രം റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കിപ്പുറം മികച്ച കളക്ഷനുമായിട്ടാണ് പ്രദര്‍ശനം തുടരുന്നത്.

Thiruchitrambalam movie, Thiruchitrambalam, actress nithya menon, actress nithya menon photos, തിരുചിത്രമ്പലം, തിരുച്ചിത്രമ്പലം, നടി നിത്യ മേനോൻ, നടി നിത്യ മേനോൻ ചിത്രങ്ങൾ

ചിത്രം മൂന്ന് ദിവസം പിന്നീടുമ്പോള്‍ ലോകമെമ്പാടും നിന്നും 38 കോടിയിലധികം രൂപ കളക്ഷനായി സ്വന്തമാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രം ആദ്യ ദിനം 8കോടിയിലധികം രൂപ നേടിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ധനുഷിന്റെ വ്യത്യസ്തമായ ചിത്രം എന്നാണ് തിരുച്ചിദ്രമ്പലം ആദ്യ ഷോ കണ്ടവരുടെ പ്രതികരണം. റോമാന്‍സിനും ഫാമിലി ഇമോഷനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സിനിമയാണ് തിരുച്ചിദ്രമ്പലമെന്നും മികച്ച അനുഭവം ചിത്രം തിയേറ്ററില്‍ സമ്മാനിക്കുമെന്നും ഷോ കണ്ടവര്‍ കുറിച്ചിരുന്നു.

പ്രകാശ് രാജ് , റാഷി ഖന്ന, നിത്യാ മേനോൻ തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാന കതാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ശോഭന എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നിത്യാ മേനോൻ അവതരിപ്പിച്ചത്. ധനുഷിന്റെ കഥാപാത്രത്തിന്റെ ബെസ്റ്റ്ഫ്രണ്ടാണ് നിത്യയുടെ കഥാപാത്രം. സിനിമ പുറത്തിറങ്ങിയ ശേഷം നിത്യാ മേനോനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ചിത്രത്തിലെ തായ് കെളവി എന്ന ​ഗാനത്തിന്റെ പേരിൽ തന്നെ പലരും തായ് കെളവിയെന്ന് വിളിക്കുന്നുണ്ടെന്നും അതിൽ തനിക്ക് താൽപര്യമില്ലെന്നും ഇനി അങ്ങനെ വിളിക്കരുതെന്നാണ് നിത്യാ മേനോൻ ലൈവിൽ വന്ന് ആരാധകരോട് പറയുന്നത്.

Thiruchitrambalam movie, Thiruchitrambalam, actress nithya menon, actress nithya menon photos, തിരുചിത്രമ്പലം, തിരുച്ചിത്രമ്പലം, നടി നിത്യ മേനോൻ, നടി നിത്യ മേനോൻ ചിത്രങ്ങൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നിത്യാ മേനോൻ. ആകാശ ഗോപുരം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് നായികയായി മാറിയ ബെംഗളൂരുവിൽ ജനിച്ച് വളർന്ന മലയാളിയായ നിത്യ പിന്നീട് അന്യഭാഷകളിലും സജീവമായി.

നിത്യയെ പക്ഷെ മലയാളി ആരാധകർ ഏറ്റവും ഓർക്കുക തത്സമയം ഒരു പെൺകുട്ടി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാകും. ഇനിയും വിവാഹം ചെയ്യാത്ത മലയാളി താരസുന്ദരിമാരിൽ ഒരാൾ കൂടിയാണ് നിത്യ.

Read more about: nithya menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X