കേരളത്തിലെ ഏറ്റവും മികച്ച 3 തിയറ്ററുകള്‍ ഏതൊക്കെയാണെന്ന് അറിയാമോ? മൂന്നും പുരസ്‌കാര നിറവിൽ
Recommended Video
മലയാള സിനിമ വലിയ ഉയരങ്ങളിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. ബിഗ് ബജറ്റിലൊരുക്കുന്ന സിനിമകള്‍ ഒത്തിരിയെണ്ണം അണിയറയില്‍ ഒരുങ്ങുന്നു. മുന്‍പ് തിയറ്ററുകളിലേക്ക് എത്തിയ ചിത്രങ്ങള്‍ നൂറും ഇരുന്നൂറും കോടികള്‍ വാരിക്കൂട്ടിയിരുന്നു. സിനിമയിലെ സാങ്കേതിക വിദ്യയില്‍ വലിയ വിപ്ലവമാണ് നമ്മുടെ ഇന്‍ഡസ്ട്രിയിലും ദിനംപ്രതി ഉണ്ടായി കൊണ്ടിരിക്കുന്നത്. ഇതോടെ സിനിമ കാണാന്‍ മള്‍ട്ടിപ്ലെക്‌സുകള്‍ അടക്കം വലിയ തിയറ്ററുകള്‍ നിര്‍മ്മിച്ചു.

ഏകദേശ കണക്ക് നോക്കുകയാണെങ്കില്‍ അറുന്നൂറോളം സ്‌ക്രീനുകളാണ് കേരളത്തിലുള്ളത്. മള്‍ട്ടിപ്ലെക്‌സുകളുടെ കടന്ന് വരവോടെയാണ് സ്‌ക്രീനുകളുടെ എണ്ണം കൂടിയത്. ഇപ്പോഴിതാ കേരളത്തിലെ മികച്ച മൂന്ന് തിയറ്ററുകള്‍ ഏതൊക്കെയാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ്. തൃശൂരിലെ ചേതന സ്ഥാപനങ്ങളുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പരിപാടിയിലാണ് മികച്ച ശബ്ദ ദൃശ്യ മികവുള്ള മൂന്ന് തിയറ്ററുകള്‍ തിരഞ്ഞെടുത്തത്.
തിരുവനന്തപുരുത്തുള്ള ഏരീസ് പ്ലെക്‌സ്, തൃശൂരിലെ രാഗം തിയറ്ററര്‍, കോഴിക്കോട് മുക്കത്തുള്ള റോസ് തിയറ്റര്‍ എന്നിവയാണ് പുരസ്‌കാരങ്ങള്‍ നേടിയത്. ഇതിനൊപ്പം തിയറ്ററര്‍ ഉടമകളുടെ സൗണ്ട് എന്‍ജീനിയര്‍മാരുടെ ഓഡിയോഗ്രാഫര്‍മാരുടെയും സംഘടനാ നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ സിനിമയിലെ യഥാര്‍ഥ ശബ്ദം തിയറ്ററില്‍ ലഭ്യമാക്കാനുള്ള തീരുമാനം എടുത്തു.


Click it and Unblock the Notifications











