സുല്‍ഫത്തിനെ വിവാഹം കഴിക്കുന്നതിന് മുന്‍പ് മമ്മൂട്ടിയുടെ മനസ് മാറ്റിയ സംഭവം! ആ കഥ വീണ്ടും...
മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും കഴിഞ്ഞ ദിവസം തങ്ങളുടെ നാല്‍പത്തിയൊന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ്. ഇതിനോട് അനുബന്ധിച്ച് താരരാജാവിന്റെ വിവാഹത്തെ കുറിച്ചും ഭാര്യയെ കുറിച്ചുമെല്ലാം രസകരമായ ഒരുപാട് പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. വക്കീല്‍ ജോലി ചെയ്തിരുന്ന മമ്മൂട്ടി വിവാഹം കഴിച്ചതിന് ശേഷമാണ് സിനിമയില്‍ സജീവമാവുന്നത്.
വക്കീലായിരുന്ന സമയത്ത് ഒരുപാട് കേസുകള്‍ മമ്മൂട്ടി വാദിച്ചിരുന്നു. എന്നാല്‍ ഒരു വിവാഹമോചന കേസ് ആണ് കല്യാണത്തെ കുറിച്ചുള്ള തന്റെ ചില ധാരണകള്‍ മാറ്റിയതെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞിരുന്നു. വിവാഹ വാര്‍ഷികത്തിനോട് അനുബന്ധിച്ച് പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ മമ്മൂട്ടിയുടെ പഴയ അനുഭവങ്ങള്‍ ശ്രദ്ധേയമാവുകയാണ്.

പ്രായം കൂടിയ ഒരു ദമ്പതിമാരുടെ വിവാഹമോചന കേസ് ആയിരുന്നു മമ്മൂട്ടിയുടെ അടുത്ത് എത്തിത്. എത്രയും വേഗം വേര്‍പിരിയണമെന്ന് പറഞ്ഞിരുന്നവരാണ് അവര്‍. എന്നാല്‍ വിചാരണ നടക്കുമ്പോള്‍ ആ സ്ത്രീ ബോധരഹിതയായി വീണു. അവരുടെ പങ്കാളിയാണ് എടുത്ത് ആശുപത്രിയില്‍ കൊണ്ട് പോയത്. അവര് തമ്മിലുള്ള സ്‌നേഹമാണ് മമ്മൂട്ടി നോക്കിയിരുന്നത്. അവരുടെ കുടുംബബന്ധം അവര്‍ക്കിടയില്‍ ഒരു അസമത്വം സൃഷ്ടിച്ചു.

അവര് പിരിയാന്‍ തീരുമാനിച്ചെങ്കിലും അവരുടെ ഉള്ളിലെ വേദന എത്രത്തോളമുണ്ടെന്ന് തിരിച്ചറിയാന്‍ തനിക്ക് കഴിഞ്ഞിരുന്നു. അവര്‍ തമ്മിലുള്ള സ്‌നേഹത്തിനും കരുതലിനും ഒന്നും സംഭവിച്ചിരുന്നില്ല. അന്ന് വിവാഹിതന്‍ അല്ലെങ്കിലും ആ സംഭവം മമ്മൂട്ടിയുടെ ജീവിതത്തിലും വലിയൊരു മാറ്റം വരുത്തി. വിവാഹബന്ധത്തിന്റെ വിശുദ്ധിയും പ്രധാന്യവും അന്ന് താരം മനസിലാക്കി. ഈ ദമ്പതികള്‍ പരസ്പരം സ്‌നേഹിച്ചിരുന്നത് പോലെ താനും തന്റെ പങ്കാളിയെയും അതുപോലെ സ്‌നേഹിക്കുമെന്ന് അന്ന് തന്നെ മമ്മൂട്ടി മനസില്‍ ഉറപ്പിച്ചിരുന്നു.

ഭാര്യയെ കുറിച്ചുള്ള പല ചോദ്യങ്ങള്‍ക്കും സുല്‍ഫത്ത് വിവാഹം കഴിച്ചത് ഒരു വക്കീലിനെയാണെന്ന് മമ്മൂട്ടി പറയുമായിരുന്നു. ഭാര്യ ഒരിക്കലും രക്തബന്ധമല്ലല്ലോ, പക്ഷേ മുറിച്ച് മാറ്റാവുന്ന ഒരു ബന്ധമാണ്. എന്നാല്‍ നമ്മള്‍ ഓര്‍ക്കേണ്ട ഒന്നുണ്ട്. മുറിച്ച് മാറ്റാന്‍ പറ്റുന്ന ആ ബന്ധത്തില്‍ നിന്നുമാണ് മുറിച്ച് മാറ്റാനാവാത്ത മറ്റ് ബന്ധങ്ങളെല്ലാം നമുക്കുണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഭാര്യ ഭര്‍ത്തൃബന്ധം വളരെ ദിവ്യമായ ഒന്നാണ്. നേരത്തെ ഭാര്യയെ കുറിച്ച് ഒരു വേദിയില്‍ വെച്ച് മമ്മൂട്ടി പറഞ്ഞത് ഇങ്ങനെയായിരുന്നു. അഭിഭാഷകന്റെ ജോലി വിട്ട് സിനിമാ നടനാകാനുള്ള മമ്മൂട്ടിയുടെ ആഗ്രഹത്തിന് എന്നും പിന്തുണ നല്‍കിയത് സുല്‍ഫത്തായിരുന്നു.

നാല്‍പത്തൊന്ന് വര്‍ഷമായിട്ടും ഇപ്പോഴും മമ്മൂട്ടി തന്റെ ഭാര്യയെ അമിതമായിട്ടാണ് സ്‌നേഹിക്കുന്നത്. മലയാള സിനിമയിലെ ഏറ്റവുമധികം ആരാധിക്കപ്പെടുന്ന താരദമ്പതിമാരാണ് മമ്മൂട്ടിയും സുല്‍ഫത്തും. മമ്മൂട്ടിയ്ക്ക് എല്ലാ കാര്യത്തിലും പൂര്‍ണ പിന്തുണ നല്‍കുന്നത് ഭാര്യ സുല്‍ഫത്താണ്. അദ്ദേഹം ഒരു അല്ലായിരുന്നെങ്കില്‍ പോലു അങ്ങനെ ആയിരിക്കും. സുറുമി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിങ്ങനെ രണ്ട് മക്കളാണ് മമ്മൂട്ടിയ്ക്കും സുല്‍ഫത്തിനുമുള്ളത്.

1979 മേയ് ആറിനായിരുന്നു വക്കീലായിരുന്ന മമ്മൂട്ടി സുല്‍ഫത്തിനെ വിവാഹം കഴിക്കുന്നത്. അഭിനയമോഹം നേരത്തെയുണ്ടായിരുന്ന മമ്മൂട്ടി അനുഭവങ്ങള്‍ പാളിച്ചകള്‍, കാലചക്രം എന്നീ സിനിമകളില്‍ വിവാഹത്തിന് മുന്‍പേ അഭിനയിച്ചിരുന്നു. വിവാഹത്തിന് ശേഷം മേള എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നേരത്തെ


Click it and Unblock the Notifications