നിവിനിൽ നിന്ന് പ്രേക്ഷകർ ഇത് പ്രതീക്ഷിക്കില്ല! തുറന്ന് പറഞ്ഞ് ഗീതു മോഹൻദാസ്

പ്രേക്ഷകർ ആകാംക്ഷയോട കാത്തിരിക്കുന്ന നിവിൻ പോളി ചിത്രമാണ് മുത്തോ. മലയാളി പ്രേക്ഷകരുടെ പ്രിയതാരം ഗീതു മോഹൻദാസിന്റെ ഏറ്റവും പുതിയ സംരംഭമായ ഈ ചിത്രം ടോറന്റോ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ചിരുന്നു. നിറ കയ്യടികളോടൊയാണ് ഈ ചിത്രം പ്രേക്ഷകർ സ്വീകരിച്ചത്. ചിത്രത്തിന്റെ വേൾഡ് പ്രീമിറയാണ് ടൊറന്റോയിൽ വെച്ച് നടന്നത്.

നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്‌ലൈസ് സെറ്റുകൾ ധരിക്കൂ

മുത്തോന് ലഭിച്ച സ്വീകരണത്തിന് അതിയായ സന്തോഷമുണ്ടെന്ന് ഗീതു മോഹൻദാസ്. ദ ക്വിന്റിന് നൽകിയ അഭിമുഖത്തിലാണ് ഗീതു ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റ ജീവിതത്തിൽ ഏറെ വെല്ലുവിളി ഉയർത്തിയ ചിത്രമായിരുന്നു ഇതെന്നും ഗീതു അഭിമുഖത്തിൽ പറഞ്ഞു.

  വീട്ടിലേയ്ക്കുള്ള തിരിച്ച് വരവ്

താൻ ടൊറന്റോ വിദ്യാർഥിനിയാണ് . ഇരുപത് വർഷങ്ങൾക്കു മുൻപ് ഇവിടെ പഠിച്ചിരുന്നു. എന്റെ ചിത്രം ടൊറന്റോയിലെ പ്രേക്ഷകർ ഇരു കൈനീട്ടി സ്വീകരിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി. വീട്ടിലേയ്ക്ക് മടങ്ങി വന്നതു പോലെയായിരുന്നു. ഇന്നത്തെ സാമൂഹിക പശ്ചാത്തലവുമായി ബന്ധമുള്ള ചിത്രമാണ് മൂത്തോൻ. ഒരു സംവിധായിക എന്ന നിലയിൽ ഏറെ വെല്ലിവിളി നിറഞ്ഞ ചിത്രമായിരുന്നു ഇത്.

നിവിനിൽ നിന്ന്  പ്രതീക്ഷിക്കാത്തത്

ഒരു ഫിലിം മേക്കറെ സംബന്ധിച്ചടത്തോളം നല്ല അഭിനേതാക്കളെ കിട്ടുന്നത് ഭാഗ്യമാണ്. അത് കിട്ടി കഴിഞ്ഞാൽ സിനിമയുടെ പകുതി ജോലി കഴിഞ്ഞുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്. നിവിൻ കഥാപാത്രത്തെ പൂർണ്ണമായും എനിക്ക് വിട്ടു തന്നിരുന്നു. നിവിനിൽ നിന്നും പ്രേക്ഷകർ ഒട്ടും ഇത്തരത്തിലുള്ള കഥപാത്രത്തെ പ്രതീക്ഷിക്കില്ല.

 സത്രീ, പുരുഷ സംവിധായകരില്ല


സ്ത്രീ സംവിധായിക എന്ന് വിശേഷിപ്പിക്കുന്നതിനോട് തനിയ്ക്ക് ഒട്ടും താൽപര്യമില്ല. സിനിമയ്ക്ക് ലിംഗ ഭേഭമില്ല. അതിനാൽ തന്നെ സ്ത്രീയെന്ന് പ്രത്യേകം എടുത്തു പറയേണ്ട കാര്യമുമില്ല. സിനിമയിൽ സ്ത്രീകളുടെ പ്രാതിനിധ്യം കൂടുന്നതോടു കൂടി അതിനു മാറ്റം വരുമെന്ന് വിചാരിക്കുന്നു എന്നും ഗീതു മോഹൻദാസ് പറയുന്നു.

എന്ത് കൊണ്ട് നിവിൻ

ചിത്രത്തിൽ ഇന്നസെൻസ് മുഖമുളള ഒരു നടനെ വേണമായിരുന്നു. ചിത്രത്തിന്റെ പുറത്തു വന്ന പോസ്റ്ററിലും ടീസറിലുമൊക്കെ കണ്ടിട്ട് നിങ്ങൾ വിചാരിക്കുന്നുണ്ടാകും ഇതിൽ എന്തിനാണ് ഇന്നസെൻസ്. നിവിനെ അയലത്തെ വീട്ടിലെ പയ്യൻ റോളുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് എന്താണ്? ഇതിനൊക്കെ ഉത്തരം കിട്ടണമെങ്കിൽ ചിത്രം പുറത്തിറങ്ങുന്നതുവരെ കാത്തിരിക്കണമെന്ന് ഗീതു പറഞ്ഞു. ടോറന്റോയിൽ ചിത്ര പ്രദർശിപ്പിച്ചതിനു ശേഷമാണ് ഇതിനെ കുറിച്ച് ഗീതു വെളിപ്പെടുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X