»   » ദുല്‍ഖറിന്റെ സൗഹൃദം ഇതാണ്! സൗബിന്റെ പറവയിലെ വേഷം ചോദിച്ച് വാങ്ങിയത്, എന്നിട്ട് സംഭവിച്ചതോ...

ദുല്‍ഖറിന്റെ സൗഹൃദം ഇതാണ്! സൗബിന്റെ പറവയിലെ വേഷം ചോദിച്ച് വാങ്ങിയത്, എന്നിട്ട് സംഭവിച്ചതോ...

Posted By: Teresa John
Subscribe to Filmibeat Malayalam

സൗഹൃദത്തിന് വിലയിടാത്ത ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ അന്യഭാഷ സിനിമകളില്‍ അഭിനയിക്കുന്നതിന്റെ തിരക്കിലാണ് ദുല്‍ഖര്‍. എങ്കിലും സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ ദുല്‍ഖര്‍ നായകനായി അഭിനയിച്ചിരിക്കുകയാണ്. തന്റെ സിനിമയിലേക്ക് ദുല്‍ഖര്‍ വന്നതിനെ കുറിച്ച് സൗബിന്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

ഇതാണ് ലാലേട്ടന്‍സ് മാജിക്! മരണ മാസ് പെര്‍ഫോമന്‍സ് ഏറ്റെടുത്തവരുടെ എണ്ണം കേട്ടാല്‍ അതിശയിക്കും!!

വര്‍ഷങ്ങളായി മനസില്‍ കൊണ്ടു നടക്കുന്നത സ്വപ്‌നമായിരിക്കും പലര്‍ക്കും അവരുടെ സിനിമ. അങ്ങനെ സഹസംവിധായകനായി സിനിമയിലെത്തിയ സൗബിന്‍ ഷാഹിറിന്റെ വര്‍ഷങ്ങളായുള്ള സ്വപ്‌നം സ്‌പെറ്റംബര്‍ 21 പൂര്‍ത്തിയായിരിക്കുകയാണ്. പറവ വാനോളം ഉയരത്തില്‍ പറക്കുമ്പോള്‍ സൗബിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.

ദുല്‍ഖര്‍ റോള്‍ പോലും നോക്കിയില്ല

ഒരിക്കല്‍ തന്റെ സിനിമയുടെ കഥ ദുല്‍ഖറിനോട് പറഞ്ഞിരുന്നു. എനിക്കും നിന്റെ സിനിമയില്‍ അഭിനയിക്കണമെന്ന് അന്ന് തന്നെ പറഞ്ഞിരുന്നു. പിന്നീട് റോള്‍ ചെറുതാണോ വലുതാണോ എന്ന് പോലും നോക്കാതെ ദുല്‍ഖര്‍ സിനിമയില്‍ അഭിനയിക്കുകയായിരുന്നു.

സൗബിന്റെ സിനിമ

രണ്ട് വര്‍ഷം നീണ്ട പ്രയത്‌നത്തിനൊടുവിലായിരുന്നു സൗബിന്റെ സംവിധാനത്തില്‍ പറവ എന്ന സിനിമ പിറന്നത്. അതിലൂടെ അങ്ങനെ കൂട്ടുകെട്ടിന്റെ മഹത്തായ ബന്ധത്തെ കുറിച്ചും പുറത്ത് വന്നിരിക്കുകയാണ്.

ദുല്‍ഖറിന്റെ കഥാപാത്രം

ചിത്രത്തില്‍ സിനിമ തുടങ്ങി അരമണിക്കൂര്‍ കഴിഞ്ഞിട്ടാണ് ദുല്‍ഖര്‍ വരുന്നത്. മാത്രമല്ല വെറും 25 മിനുറ്റ് മാത്രമെ താരത്തിന് സിനിമയില്‍ വേഷമുള്ളു. എന്നാല്‍ ചിത്രത്തിലെ പ്രധാന ഘടകമായി നില്‍ക്കാനും അതില്‍ അഭിനയിക്കാന്‍ കാണിച്ച ദുല്‍ഖറിന്റെ നല്ല മനസ് സൗബിന്‍ തുറന്ന് കാണിച്ചിരിക്കുകയാണ്.

പറവയുടെ വിജയം

സൂപ്പര്‍ താരങ്ങളോ, ദൃശ്യ വിസ്മയങ്ങളെ ഇല്ലെങ്കിലും ഈ വര്‍ഷം പുറത്തിറങ്ങിയ മികച്ച സിനിമകളുടെ പട്ടികയിലേക്കാണ് പറവ പറക്കുന്നത്. ആദ്യ ദിവസങ്ങളില്‍ തന്നെ ചിത്രം കേരള ബോക്‌സ് ഓഫീസിനെ ഞെട്ടിച്ചിരുന്നു.

സിനിമയുടെ കളക്ഷന്‍

സെപ്റ്റംബര്‍ 21 റിലീസ് ചെയ്ത സിനിമ ആദ്യ ദിവസം തൊട്ട് തന്നെ കേരള ബോക്‌സ് ഓഫീസിനെ ഞെട്ടിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. രണ്ട് ദിവസത്തെ കളക്ഷന്‍ പരിശോധിക്കുമ്പോള്‍ 4.18 കോടിയാണ് സിനിമ നേടിയിരിക്കുന്നത്. നിരാശ നല്‍കാത്തൊരു കളക്ഷന്‍ സിനിമയില്‍ നിന്നും പ്രതീക്ഷിക്കാം.

മള്‍ട്ടിപ്ലെക്‌സ്

175 തിയറ്ററുകളിലായിരുന്നു സിനിമ പ്രദര്‍ശിപ്പിച്ചിരുന്നത്. പിന്നാലെ കൊച്ചി മള്‍ട്ടിപ്ലെക്‌സിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. അവിടെയാണ് ചിത്രത്തിന്റെ ഉയരത്തിലുള്ള പറക്കല്‍ നടക്കുന്നത്. നിലവില്‍ 20. 52 ലക്ഷമാണ് മൂന്ന് ദിവസം കൊണ്ട് കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ചിത്രം നേടിയിരിക്കുന്നത്.

English summary
This is Dulquer's friendship! Soubin Shahir sharing experience..

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X