വീട്ടിലിരിക്കുന്നയാളുടെ ഭാ​ഗ്യമല്ല, മഞ്ജുവായിരുന്നോ വീട്ടിൽ ഐശ്വര്യം കൊണ്ട് വന്നത്? പിരിഞ്ഞപ്പോൾ ദിലീപ്

കരിയറിൽ ദിലീപിന് ഇനിയൊരു തിരിച്ച് വരവ് സാധ്യമാകുമോ എന്ന ചോദ്യം സിനിമാ ലോകത്ത് ഉയർന്നിട്ടുണ്ട്. ഒരു കാലത്ത് മലയാള സിനിമയിലെ പ്രബല ശക്തിയായിരുന്ന ദിലീപിന് കരിയറിൽ കുറേ വർഷങ്ങളായി മോശം സമയമാണ്. 2017 ൽ നടി ആക്രമിക്കപ്പെട്ട കേസിന് ശേഷമാണ് ദിലീപിന് കരിയറിൽ വീഴ്ചയുണ്ടായത്. കേസും വിചാരണയുമെല്ലാമായി എട്ടര വർഷം കടന്ന് പോയി. കേസിൽ കുറ്റവിമുക്തനാണെന്ന് കോടതി വ്യക്തമാക്കിയതിനാൽ ദിലീപ് ശക്തമായ തിരിച്ച് വരവ് നട‌ത്തുമെന്ന് ആരാധകർ കരുതിയതാണ്.

എന്നാൽ കോടതി വിധിക്ക് ശേഷം റിലീസ് ചെയ്ത ഭ ഭ ബയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. എവിടെയാണ് ദിലീപിന് പിഴയ്ക്കുന്നതെന്നാണ് പ്രേക്ഷകരുടെ ചോദ്യം. മികച്ച നടൻമാരിൽ ഒരാൾ തന്നെയാണ് ദിലീപ്. ഒരു കാലത്ത് താൻ കമ്മിറ്റ് ചെയ്യുന്ന സിനിമകൾ സാമ്പത്തിക വിജയം നേടുമെന്ന് ഉറപ്പാക്കിയിരുന്ന, ബോക്സ് ഓഫീസ് മൂല്യമുണ്ടായിരുന്ന താരം. കുടുംബ പ്രേക്ഷകർക്ക് ദിലീപ് കഴിഞ്ഞിട്ടേ മറ്റൊരു നായകനുണ്ടായിരുന്നുള്ളൂ.

Dileep  Manju Warrier

ദിലീപിന്റെ വീഴ്ചയ്ക്ക് പല ഘടകങ്ങൾ കാരണമായി പറയുന്നുണ്ട്. പഴയ ഫോർമാറ്റിലുള്ള കഥകൾ തെരഞ്ഞെടുക്കുന്നതാണ് പ്രശ്നമെന്നാണ് വിമർശനം. നടി മഞ്ജു വാര്യരുടെ ചില ആരാധകർക്ക് മറ്റൊരു വാദമുണ്ട്. മഞ്ജു വാര്യരുടെ മുൻ ഭർത്താവാണ് ദിലീപ്. വിവാഹമോചനത്തിന് ശേഷം മഞ്ജുവിനൊപ്പം പത്മസരോവരത്തിൽ നിന്നും പടിയിറങ്ങിയത് ദിലീപിന്റെ സൗഭാ​ഗ്യങ്ങളുമാണെന്നാണ് വാദം.

മഞ്ജു വാര്യരെ വിവാ​ഹം ചെയ്യുന്ന സമയത്ത് ദിലീപ് താരമല്ല. വലിയ വിജയങ്ങളുമില്ല. എന്നാൽ മഞ്ജു ഭാര്യയായതോടെ ദിലീപിനെ സൗഭാ​ഗ്യങ്ങൾ ഓരോന്നായി തേടിയെത്തി. സൂപ്പർഹിറ്റുകൾ, താരമൂല്യം, കുമിഞ്ഞ് കൂടിയ പണം എന്നിവയെല്ലാം ഇതിൽ പെടുന്നു. മ‍ഞ്ജുവുമായി അകന്ന ശേഷം ദിലീപിന് ഫ്ലോപ്പുകൾ തുടരെ വന്നു. 2013 മുതലാണ് മഞ്ജു-ദിലീപ് അകൽച്ച രൂക്ഷമായതെന്നാണ് വിവരം. ഈ വർഷം മുതലിങ്ങോട്ട് ദിലീപിന് നിരവധി ഫ്ലോപ്പുകളുണ്ട്.

എന്നാൽ ദിലീപ് മഞ്ജുവായിരുന്നു തന്റെ ഭാ​ഗ്യമെന്ന് പറഞ്ഞിട്ടില്ല. വിവാഹമോചനത്തിന് ശേഷം നൽകിയ അഭിമുഖത്തിൽ ഈ വാദത്തെ തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്. ആളുകൾക്ക് എന്താണ് പറയാൻ പാടില്ലാത്തത്. ഭാ​ഗ്യമില്ല എന്നൊന്നും ഞാൻ പറയില്ല. ഫ്ലോപ്പുകളും ഹിറ്റുകളും സൂപ്പർഹിറ്റുകളും ഒരുപാട് സംഭവിച്ചിട്ടുള്ള ആളാണ് ഞാൻ. അതിനാൽ ഇങ്ങനെയുള്ള കാര്യങ്ങളൊന്നും വിശ്വസിക്കുന്നില്ല.

വീട്ടിൽ ഒരാളുള്ളത് കൊണ്ട് നമ്മൾ ജോലിക്ക് പോകേണ്ട, ഭാ​ഗ്യം തനിയെ വരും എന്ന് വിശ്വസിക്കുന്ന ആളല്ല ഞാൻ. നല്ല സിനിമകളുണ്ടാകുന്നതാണ് ഭാ​ഗ്യമായി ഞാൻ കാണുന്നതെന്നും അന്ന് ദിലീപ് പറഞ്ഞു. ‌അതേസമയം ദിലീപ് ഭാ​ഗ്യത്തിലും ശകുനത്തിലും ജ്യോതിഷത്തിലുമെല്ലാം വലിയ വിശ്വാസമുള്ളയാളാണെന്നാണ് സഹപ്രവർത്തകരിൽ പലരും പറഞ്ഞിട്ടുള്ളത്.

More from Filmibeat

Read more about: dileep manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X