'ആ വിവാഹത്തെക്കുറിച്ച് മുകേഷ് ചോദിച്ചു, സരിത ഞെട്ടി; ഒരു ചാപ്റ്ററിൽ സരിതയുടെ വിവാഹവും കേസുമായിരുന്നു'

നടനും എംഎൽഎയുമായ മുകേഷിന്റെ സ്വകാര്യ ജീവിതം പലപ്പോഴും വാർത്തയായിട്ടുണ്ട്. രണ്ട് വിവാഹ ബന്ധങ്ങളാണ് മുകേഷിന്റെ ജീവിതത്തിലുണ്ടായത്. നടി സരിതയായിരുന്നു ആദ്യ ഭാര്യ. രണ്ട് മക്കളും ഇവർക്ക് പിറന്നു. പ്രശ്നകലുഷിതമായാണ് ഈ ബന്ധം അവസാനിച്ചത്. 1988 ൽ വിവാഹിതരായ ഇരുവരും 2011 ൽ വേർപിരിഞ്ഞു. മുകേഷിനെതിരെ ​ഗുരുതര ആരോപണങ്ങൾ സരിത ഉന്നയിച്ചു. താൻ ​ഗാർഹിക പീഢനത്തിനിരയായെന്ന് സരിത മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി.

നർത്തകി മേതിൽ ദേവികയായിരുന്നു മുകേഷിന്റെ രണ്ടാമത്തെ ഭാര്യ. 2013 ൽ വിവാഹിതരായ ഇരുവരും 2021 ൽ വേർപിരിഞ്ഞു. പിരിഞ്ഞെങ്കിലും ഇരുവരും സൗഹൃദം തുടരുന്നുണ്ട്. മുകേഷും ആദ്യ ഭാര്യ നടി സരിതയും പ്രണയത്തിലായ കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫിപ്പോൾ. അന്തരിച്ച നടി സിൽക് സ്മിതയെക്കുറിച്ച് സംസാരിക്കവെയാണ് പരാമർശം.

Mukesh And Ex Wife Saritha

സിൽക്ക് സ്മിതയുടെ കുട്ടിക്കാലത്ത് ശൈശവ വിവാഹം നടന്നെന്ന് പറയുന്നു. അതിലെത്രത്തോളം സത്യമുണ്ടെന്ന് അറിയില്ല. അക്കാലത്ത് ആന്ധ്രയിലെ ​ഗ്രാമങ്ങളിൽ അത്തരമൊരു സമ്പ്രദായം പതിവായിരുന്നു. നടൻ മുകേഷ് എന്നോട് പറഞ്ഞിട്ടുണ്ട്. മുകേഷ് ഒന്ന് രണ്ട് വർഷം എൽഎൽബിക്ക് പഠിച്ചിട്ടുണ്ട്. ശൈശവ വിവാഹ നിയമങ്ങളെക്കുറിച്ച് പഠിക്കേണ്ടി വന്നു. ഒരു ചാപ്റ്ററിലുണ്ടായിരുന്നത് നടി സരിതയുടെ ശൈശവ വിവാഹവും അത് സംബന്ധിച്ചുള്ള കേസുമായിരുന്നു. എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ നടക്കുന്ന ഈ സമ്പ്രദായത്തെ കോടതി അസാധുവാക്കുകയും നിരോധിക്കുകയും ചെയ്തു.

മുകേഷ് ഇക്കാര്യങ്ങളെല്ലാം സരിതയോട് ചോദിച്ചപ്പോൾ അവർ ഞെട്ടി. പിന്നീട് ഇതേക്കുറിച്ചുള്ള ചർച്ചകളിലൂടെയാണ് അവർ അടുക്കുന്നത്. ഈ വിവരം മുകേഷ് തന്നെയാണ് തന്നോട് പറഞ്ഞതെന്നും ആലപ്പി അഷ്റഫ് ഓർത്തു. തന്റെ യൂട്യൂബ് ചാനലിൽ സിൽക് സ്മിതയുടെ ജീവിതത്തെക്കുറിച്ച് സംസാരിക്കവെയാണ് ആലപ്പി അഷ്റഫ് മുകേഷിനെക്കുറിച്ചും പരാമർശിച്ചത്. തെന്നിന്ത്യയിലെ ജനപ്രിയ നടിയായി തിളങ്ങി നിൽക്കുന്ന കാലത്താണ് സരിത മുകേഷിനെ വിവാഹം ചെയ്യുന്നത്. നടി എന്നതിനൊപ്പം ഡബ്ബിം​ഗ് ആർട്ടിസ്റ്റായും സരിത ഖ്യാതി നേടി.

Mukesh And Ex Wife Saritha

കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത നിരവധി കഥാപാത്രങ്ങൾ തമിഴിലും തെലുങ്കിലും സരിത ചെയ്തിട്ടുണ്ട്. പ്ര​ഗൽഭ സംവിധായകരുടെ സിനിമകളിൽ സരിത തിളങ്ങി. നാല് തവണയാണ് തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം സരിതയ്ക്ക് ലഭിച്ചത്. അഭിനയ രം​ഗത്ത് സരിത പഴയത് പോലെ സജീവമല്ല. അടുത്തിടെ മുകേഷിനെക്കുറിച്ച് രണ്ടാം ഭാര്യയായിരുന്ന മേതിൽ ​ദേവിക പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു.

പിരിഞ്ഞെങ്കിലും ഇന്നും സൗഹൃദമുണ്ട്. ഭാര്യയെന്ന സ്ഥാനത്ത് നിന്നൊഴിഞ്ഞു. മുകേഷിന്റെ വീട്ടുകാരുടെ ഭാ​ഗത്ത് നിന്നുണ്ടായ ചില വാക്കുകളും മറ്റുമാണ് തന്നെ വേദനിപ്പിച്ചിരുന്നതെന്നും മേതിൽ ദേവിക തുറന്ന് പറഞ്ഞു. മുകേഷിനെതിരെ ലൈം​ഗികാരോപണം വന്നപ്പോൾ മേതിൽ ദേവിക ഇദ്ദേഹത്തെ പിന്തുണച്ച് സംസാരിക്കുകയുമുണ്ടായി. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാ​ദങ്ങൾക്കിടെയാണ് മുകേഷിനെതിരെ യുവതി പരാതി ഉന്നയിച്ചത്. ആരോപണം മുകേഷ് നിഷേധിച്ചു.

More from Filmibeat

Read more about: mukesh saritha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X