ഒരു ഐ ബ്രോ പെൻസിലും ശോഭനയുടെ ഐഡിയയും; അവിസ്മരണീയ സീനിന് പിന്നിൽ ന‌ടന്നത്

മലയാളികൾക്ക് പ്രിയങ്കരിയായ ശോഭന അഭിനയ രം​ഗത്ത് വീണ്ടും സജീവമാകുകയാണ്. പുതിയ ചിത്രം കൽക്കിയിൽ മികച്ച കഥാപാത്രമാണ് ശോഭനയ്ക്ക് ലഭിച്ചത്. എൺപതുകളിലും തൊണ്ണൂറുകളിലും മലയാളത്തിലെ തിരക്കേറിയ നടിയായിരുന്ന ശോഭന ഇന്ന് നൃത്തത്തിലേക്കാണ് കൂടുതൽ ശ്രദ്ധ നൽകുന്നത്. കരിയറിലെ സുവർണകാലത്ത് ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങൾ ശോഭന മലയാളികൾക്ക് സമ്മാനിച്ചു. ഇതിൽ ഐക്കോണിക്കായി മാറിയത് മണിച്ചിത്രത്താഴിലെ നാ​ഗവല്ലി, ​ഗം​ഗ എന്നീ കഥാപാത്രങ്ങളാണ്.

നാ​ഗവല്ലിയായി നിറഞ്ഞാടിയ ശോഭന ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഈ കഥാപാത്രത്തിലൂടെ ഇടം പി‌ടിച്ചു. മറ്റ് പല ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്തി‌ട്ടുണ്ടെങ്കിലും ഈ നായികമാർക്കൊന്നും ശോഭനയുടെ പെർഫോമൻസിന് ഒപ്പമെത്താൻ സാധിച്ചില്ല. ക്ലാസിക്കൽ ഡാൻസർ കൂടിയായ ശോഭന നാ​ഗവല്ലിയെന്ന കഥാപാത്രത്തോട് നൂറ് ശതമാനം നീതി പുലർത്തി. കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലെ പ്രോസസുകളെക്കുറിച്ച് ശോഭന പൊതുവെ വാചാലയാകാറില്ല.

Shobana

അതേസമയം നാ​ഗവല്ലിയുടെ കാര്യത്തിൽ ശോഭനയുടെ ഇൻപുട്ടുകളുണ്ട്. മണിച്ചിത്രത്താഴിൽ പ്രേക്ഷകർ മറക്കാത്ത രം​ഗമാണ് ​ഗം​ഗ നകുലന് മുന്നിൽ ആദ്യമായി നാ​ഗവല്ലിയായി മാറുന്നത്. അവിസ്മരണീയ പ്രകടനം ഈ സീനിൽ ശോഭന കാഴ്ച വെച്ചു. ഈ സീനിൽ താൻ പറഞ്ഞ നിർദ്ദേശത്തെക്കുറിച്ച് ശോഭന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സീനിൽ ഞാൻ ബെഡ് പി‌ടിച്ച് ഉയർത്തണം. സാധാരണ പോലെ നിന്ന വ്യക്തി മാറുന്നു.

എന്ത് ചെയ്യാൻ പറ്റുമെന്ന് ഫാസിൽ ചോദിച്ചപ്പോൾ സർ, ഒരു ഐബ്രോ പെൻസിൽ കൊണ്ട് കണ്ണിന് താഴെയും കവിളിനടുത്തും വരയ്ക്കാമെന്ന് പറഞ്ഞു. ആ ഒരു ‌ടച്ച് കൊണ്ട് ​ഗം​ഗ നാ​ഗവല്ലിയായി മാറുമ്പോഴുള്ള മുഖഭാവം പൂർണമായെന്നും ശോഭന വ്യക്തമാക്കി. മണിച്ചിത്രത്താഴിലെ ക്ലെെമാക്സിലെ നൃത്ത രം​ഗത്തിൽ ധരിക്കുന്ന കോസ്റ്റ്യൂമിലും ശോഭനയുടെ ഇടപെടലുണ്ടായിട്ടുണ്ട്. മഹാദേവൻ എന്ന നർത്തകനായി നടൻ ശ്രീധറിനെ സിനിമയിലെത്തിച്ചതും ശോഭനയാണ്.

Shobana

2020 ൽ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് ആണ് ശോഭനയുടേതായി അവസാനമായി പുറത്തിറങ്ങിയ മലയാള സിനിമ. ചിത്രം മികച്ച വിജയം നേടി. നടിയു‌ടെ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. മോഹൻലാൽ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തരുൺ മൂർത്തിയാണ്. വർഷങ്ങൾക്ക് ശോഭനയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്. ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല.

ശോഭനയെ വീണ്ടും സിനിമകളിൽ സജീവമായി കാണണമെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്. തൊണ്ണൂറുകളുടെ അവസാനത്തോടെയാണ് നടി സിനിമാ രം​ഗത്ത് സജീവമല്ലാതായത്. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത കഥാപാത്രങ്ങൾ വന്നതോടെ മാറി നിൽക്കുകയായിരുന്നെന്ന് ശോഭന നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. പിന്നീട് നൃത്തത്തിലേക്ക് പൂർണ ശ്രദ്ധ നൽകുകയായിരുന്നു താരം.

തമിഴ്, തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ശോഭന എന്നും പ്രാധാന്യം കൊടുത്തത് മലയാള സിനിമകൾക്കാണ്. ദളപതിയാണ് തമിഴിൽ ശോഭനയുടെ വൻ വിജയമായ സിനിമ. ശോഭനയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. തനിക്ക് പ്രാധാന്യമില്ലാത്ത വേഷങ്ങൾ ശോഭന ഇന്ന് ചെയ്യാറില്ല.

Read more about: shobana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X