ഈ ഒരു കാര്യത്തിൽ മറ്റു ഭാഷകളെ ഫോളോ ചെയ്യണം, കുടുംബവിളക്ക് ടീമിനോട് ഒരു അഭ്യർത്ഥനയുമായി ആരാധകർ
മികച്ച പ്രേക്ഷക സ്വീകാര്യത നേടി കുടുംബവിളക്ക് മുന്നേറുകയാണ്. 2020ൽ ആരംഭിച്ച പരമ്പരയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. നടി മീര വാസുദേവ് ആണ് പ്രധാന വേഷത്തിൽ എത്തുന്നത്. സുമിത്ര എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. സുമിത്രയുടെ ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോവുന്നത്. തുടക്കത്തിൽ ടിപ്പിക്കൽ കണ്ണീർ പരമ്പരയ്ക്ക് സമാനമായിരുന്നു. എന്നാൽ പിന്നീട് കഥ മാറിയതോടെ ആരാധകരുടെ എണ്ണവും വർധിക്കുകയായിരുന്നു.
ബംഗാളി പരമ്പരയായ ശ്രീമേയിയുടെ മലയാളം പതിപ്പാണ് കുടുംബവിളക്ക്. മലയാളം കൂടാതെ തമിഴ്, തെലുങ്ക് , കന്നഡ, ഹിന്ദി, മറാത്തി ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. എല്ലാഭാഷകളിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക്.

മീര വാസുദേവവിനോടൊപ്പം മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സീരിയലിൽ എത്തുന്നത്. കൃഷ്ണകുമാർ മോനോൻ,നൂപിൻ ജോണി, ആനന്ദ് നാരായണൻ, ഡോ ഷാജു, അശ്വതി , രേഷ്മ, അമൃത, ശ്രീലക്ഷ്മി, ശരണ്യ ആനന്ദ് എന്നിവരാണ് പ്രധാനവേഷത്തിൽ എത്തുന്നത്. കഥാപാത്രം നോക്കാതെ എല്ലാവർക്കും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. വില്ലത്തി റോളിൽ എത്തുന്ന ശരണ്യയ്ക്കും മികച്ച ആരാധകരാണുള്ളത്.

തുടക്കത്തിൽ എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്താൻ കുടുംബവിളക്കിന് കഴിഞ്ഞിരുന്നില്ല. ടിപ്പിക്കൽ കണ്ണീർ പരമ്പരയ്ക്ക് സമാനമായിരുന്നു സീരിയൽ. എന്നാൽ പരമ്പരയുടെ കഥ മാറിയതോടെ ആരാധകരുടെ എണ്ണവും വർധിക്കുകയായിരുന്നു. ഇപ്പോൾ കുടുംബപ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല യൂത്തിനിടയിലും സീരിയലിന് മികച്ച കാഴ്ചക്കാരുണ്ട്.

സുമിത്ര ബോൾഡ് ആയതോടെയാണ് സീരിയൽ മാറുന്നത്. ഇത് റേറ്റംഗിനെ സ്വാദീനിച്ചിരുന്നു.
റേറ്റിംഗിൽ ആദ്യസ്ഥാനം നേടുകയും ചെയ്തിരുന്നു. എന്നാൽ സുമിത്രയിലും വേദികയിലും മാത്രമായി കഥ ചുരുങ്ങിയതോടെയാണ് കുടുംബവിളക്ക് താഴേയ്ക്ക് പോവുകയായിരുന്നു. കഥയിലെ ആവർത്തന വിരസതയാണ് സീരിയലിന് വില്ലനായത്. ഇപ്പോഴിത തിരിച്ചു വരവിന്റെ പാതയിലാണ് സീരിയൽ.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കുടുംബവിളക്കിന്റെ പുതിയ പ്രെമോ വീഡിയോയണ്. സുമിത്രയുടേയും കുടുംബത്തിന്റേയും അവധി ആഘോഷമാണ് സീരിയലിൽ ഇപ്പോൾ കാണിക്കുന്നത്. വേദിയുടെ വാക്ക് ധിക്കരിച്ചാണ് സിദ്ധു ഇവർക്കൊപ്പം എത്തിയിരിക്കുന്നത്. സുമിത്രയേയും സിദ്ധുവിനേയും അടുപ്പിക്കാനുളള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇങ്ങനെയൊരു ടൂർ എല്ലാവരും ചേർന്ന് പ്ലാൻ ചെയ്തത്. യാത്രയിലും സിദ്ധുവിന് കരുതലാവുകയാണ് സുമിത്ര. തണുത്ത് വിറയ്ക്കുന്ന സിദ്ധുവിന് തന്റെ ഷാൾ നൽകുകയാണ്. അത് സിദ്ധാർത്ഥ് സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.ഇത് അമ്മ സരസ്വതിയ്ക്കും സഹോദരി ശരണ്യയ്ക്കും അത്ര പിടിച്ചിട്ടില്ല.
Recommended Video

എപ്പിസോഡ് കൊള്ളാം എന്നാൽ സിദ്ധുവിനേയും സുമിത്രയേയും കൂടുതൽ അടുപ്പിക്കരുതെന്നാണ് പ്രേക്ഷകർ പറയുന്നത്. സിദ്ധു നന്നായപ്പോൾ തന്നെ ഈ കാര്യം പ്രേക്ഷകർ അറിയിച്ചിരുന്നു. സിദ്ധുവും സുമിത്രയും ഒന്നിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തൽ. ഇപ്പോൾ വീണ്ടും ആവർത്തിക്കുകയാണ് പ്രേക്ഷകർ. ഇനി ഇവരുടെ റീയൂണിയൻ കാഴ്ചകൾ ആണോ?പ്ലീസ് ഡയറക്ടർ ഞങ്ങൾ കഥാമൂല്യം കൊണ്ടു ഒത്തിരി ഇഷ്ട്ടപ്പെട്ട സീരിയൽ ആണ് കുടുംബവിളക്ക്. ഇത് എല്ലാവർക്കും ഒരു പാഠമായി എക്കാലത്തും മലയാളി മനസുകളിൽ തങ്ങി നിൽക്കാൻ ആഗ്രഹിക്കുന്നു അതുകൊണ്ടു ഇവരെ ഒന്നിപ്പിക്കാരുത്, നിങ്ങൾ ഈ ഒരൊറ്റ കാര്യത്തിൽ മറ്റു ഭാഷയെ ഫോളൊ ചെയ്യണം വേറെ എല്ലാം നിങ്ങൾ ഇഷ്ടമുള്ളത് പോലെ കാണിച്ചോ എന്നാണ പ്രേക്ഷകർ പറയുന്നത്. ഷാൾ കൊടുക്കുന്നതൊക്കെ കൊള്ളാം.... സിദ്ധുവിനെയും സുമിത്രയെയും വീണ്ടും ഒന്നിപ്പിക്കരുതെന്നും കമന്റുകൾ വരുന്നുണ്ട്. പ്രെമോയ്ക്ക് വന്ന അധികം കമന്റുകളും റിയൂണിയൻ അകുതെന്ന് പറയുന്നതാണ്.


Click it and Unblock the Notifications