ഇതായിരുന്നില്ല ആദ്യം എന്റെ പേര്! ഉപ്പയാണ് ഈ പേരിട്ടത് , തുറന്നു പറഞ്ഞ് സർജാനോ ഖാലിദ്

ചുരുങ്ങിയ സമയം കൊണ്ട് മോളിവുഡിൽ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് സർജാനോ ഖാലിദ്. വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് സർജാനോ പ്രത്യക്ഷപ്പെട്ടതെങ്കിലും ഇവയെല്ലാം പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു . പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധേയമായത് ജൂൺ എന്ന ചിത്രത്തിലായിരുന്നു. അതിലെ കഥാപാത്രം സർജാനോയുടെ കരിയറിൽ വലിയ ബ്രേക്ക് നൽകിയിരുന്നു.

2020 ൽ കരിയറിൽ മികച്ച ചുവട് വയ്പ്പാണ് താരം നടത്തിയിരിക്കുന്നത്. മോഹൻലാലിനോടൊപ്പമാണ് ഈ വർഷത്തെ ആദ്യ ചിത്രം. സിദ്ദിഖ്- മോഹൻലാൽ കൂട്ട്ക്കെട്ടിൽ ഒരുങ്ങിയ ബിഗ് ബ്രദർ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ സർജാനോ എത്തുന്നുണ്ട്. മോഹൻലാലിന്റെ സഹോദരനായിട്ടാണ് താരം എത്തുന്നത്. ജീവിതത്തിൽ സ്വപ്നം പോലും കാണാത്ത സംഭവമാണ് ബിഗ് ബ്രദറിലൂടെ യാഥാർഥ്യമായിരിക്കുന്നതെന്ന് സർജാനോ. മാത്യഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

 സ്വപ്നം പോലും  കാണാത്ത സംഭവം


സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത സംഭവമായിരുന്നു ഇത്. മോഹന്‍ലാലിനൊപ്പം പണ്ട് ഫോട്ടോയെടുത്തിട്ടുണ്ട്. അന്നൊന്നും അദ്ദേഹത്തോടൊപ്പം അഭിനയിക്കാനാകണേ എന്നാഗ്രഹിക്കുന്ന ലെവല്‍ പോലും ഞാനെത്തിയിരുന്നില്ല. ഒരു ദിവസം പ്രൊഡക്ഷനിൽ നിന്ന് നോബിൾ ഏട്ടന്റെ കോൾ വന്നു. ഒരു ലാലേട്ടന്റെ ചിത്രമുണ്ട്. സിദ്ദിഖ് സറിനെ വന്നു കാണാൻ പറഞ്ഞു. ഒരിക്കലും വിചാരിക്കാത്ത ഒരു സംഭവമായിരുന്നു ഇത്. അതുകൊണ്ട് തന്നെ ആദ്യം തനിയ്ക്ക് ഇത് ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല.തനിയ്ക്ക് തൊട്ട് അടുത്ത ദിവസം ഒരു ഷൂട്ട് ഉണ്ടായിരുന്നു അതിന്റ കാര്യം അദ്ദേഹത്തിനോട് പറഞ്ഞു. ഇതിനു ശേഷമാണ് ഉപ്പയോട് ഇക്കാര്യം പറഞ്ഞത്. അദ്ദേഹം എന്നോട് ഷൂട്ടോക്കെ മാറ്റിവെച്ചിട്ട് സിദ്ദിഖ് സാറിനെ പോയി കാണാൻ പറയുകയായിരുന്നു.

  ലാലേട്ടന്റെ ചിത്രത്തിലെ റോൾ

തൊാട്ട് അടുത്ത ദിവസം സിദ്ദിഖ് സാറിനെ കാണാൻ ചെന്നു. ലാലേട്ടൻ സിനിമയിൽ ഒരു വേഷം എന്ന് മാത്രമാണ് പറഞ്ഞിരുന്നത്. എന്നാൽ ഇത്രയും പ്രധാനപ്പെട്ട കഥാപാത്രമാണെന്ന് അറിയില്ലായിരുന്നു. ലാലേട്ടൻ സഹോദരനായിട്ടാണ് ബിഗ്ബ്രദറിൽ അഭിനയിച്ചിരിക്കുന്നത്. സിനിമ എല്ലാവരേയും പോലെ തന്റേയും സ്വപ്നമായിരുന്നു. സിനിമ ലഭിച്ചു തുടങ്ങിയതിനു ശേഷമാണ് കുറച്ചു കൂടി സീരിയസായിഎടുക്കാൻ തുടങ്ങിയത്.

സിനിമ അല്ലെങ്കിൽ

സിനിമയല്ലാതെ മറ്റൊരു കരിയർ തനിയ്ക്ക് ഉണ്ടാകില്ലായിരുന്നു എന്ന് താരം തുറന്ന് പറഞ്ഞു. . എങ്ങനെയെങ്കിലും സിനിമയിൽ താൻ എത്തുമായിരുന്നു. സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ എന്ന ഒരു ചോദ്യമേ വേണ്ട.. മറ്റൊരു ഓപ്ഷന്‍ എന്റെ മനസില്‍ ഇല്ലെന്നും താരം കൂട്ടിച്ചർത്തു. മനസു മുഴുവന്‍ സിനിമയാണെന്നും നടനായില്ലയെങ്കില്‍ എന്താകുമായിരുന്നു എന്നത് തന്നെ സംബന്ധിച്ചിടത്തോളം ഒരു ചോദ്യമേ അല്ലെന്നും നടന്‍ സര്‍ജാനോ പറഞ്ഞു.

പേരിനു പിന്നിൽ

ഉപ്പയാണ് സർജാനോ ഖാലിദ് എന്ന് പേര് ഇട്ടത്. ആദ്യം ഇതല്ലായിരുന്നു തന്റെ പേര്. ഒന്നാ ക്ലാസിലോ മറ്റൊ പഠിക്കുമ്പോഴാണെന്നു തോന്നുന്നു ഉപ്പ പേര് മാറ്റിയത് .സര്‍ജാനോ എന്ന പേരിന്റെ അർഥം ക്രിയാത്മകം എന്നാണെന്നും താരം പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X