പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിയുടെ വക വമ്പന്‍ സര്‍പ്രൈസ്! സൂചന പുറത്ത്, ആരാധകര്‍ക്ക് ഇനി ആഘോഷിക്കാം
Recommended Video

മലയാളത്തിന്റെ മെഗാസ്റ്റാര്‍ തെലുങ്കിലും വിസ്മയമായി മാറിക്കൊണ്ടിരിക്കുകയാണ്. യാത്ര എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ നിന്നും ഇന്ന് രാവിലെ പുറത്ത് വന്ന ലിറിക്കല്‍ വീഡിയോ അതിവേഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഇനി ആരാധകര്‍ കാത്തിരിക്കുന്നത് മമ്മൂക്കയുടെ പിറന്നാളിന് വേണ്ടിയാണ്.
സെപ്റ്റംബര്‍ 7 നാണ് മെഗാസ്റ്റാറിന്റെ പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ ആരാധകരെ കാത്തിരിക്കുന്നത് വമ്പന്‍ സര്‍പ്രൈസുകളാണെന്നാണ് സൂചന. മൂന്നോളം ബിഗ് ബജറ്റ് ചിത്രങ്ങളുടെ അനൗണ്‍സ്‌മെന്റുകള്‍ പിറന്നാള്‍ ദിവസത്തിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. അത് മാത്രമല്ല ഇക്കയെ സംബന്ധിച്ചിടത്തോളം ഒരുപാട് വിശേഷങ്ങള്‍ ഇനിയുമുണ്ട്.

മമ്മൂക്കയുടെ പിറന്നാള്‍
1951 സെപ്റ്റംബര്‍ 7 ന് ജനിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മുട്ടി ഇക്കൊല്ലം 67-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. മലയാളത്തിലെ ഏറ്റവും പ്രായമുള്ള നായകനടനാണ് മമ്മൂട്ടി. 67 വയസായെങ്കിലും മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ഇരുപതിന് മുകളില്‍ സിനിമകളാണ് വരാനിരിക്കുന്നത്. അടുത്ത രണ്ട് വര്‍ഷത്തേക്ക് പുതിയ സിനിമകളൊന്നും ഏറ്റെടുക്കാന്‍ കഴിയാത്ത വിധം അദ്ദേഹം തിരക്കിലാണെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇതില്‍ നിന്നെല്ലാം മമ്മൂട്ടി എന്ന നടന്റെ സ്റ്റാര്‍ വാല്യൂ വ്യക്തമാണ്.

സര്‍പ്രൈസ് എന്തായിരിക്കും?
രണ്ട് വര്‍ഷത്തേക്ക് ഡേറ്റ് ഇല്ലെന്ന് പറയുന്നുണ്ടെങ്കിലും അടുത്തിടെ പുതിയ സിനിമകള്‍ ഏറ്റെടുത്ത് മമ്മൂക്ക ഞെട്ടിച്ചിരിക്കുകയാണ്. പിറന്നാള്‍ ദിനത്തില്‍ ഒരു സര്‍പ്രൈസ് അനൗണ്‍സ്‌മെന്റ് ഉണ്ടാവുമെന്നാണ് ഇപ്പോള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മമ്മൂട്ടിയുടെ കരിയറിലെ സൂപ്പര്‍ ഹിറ്റ് കുറ്റാന്വേഷണ പരമ്പരയായ സിബിഐയുടെ അഞ്ചാമത്തെ സിനിമയോ, ഗ്രേറ്റ് ഫാദറിന്റെ സംവിധായകന്‍ ഹനീഫ് അദേനിയുടെ വിദേശത്ത് നിന്നുള്ള ബിഗ് ബജറ്റ് ചിത്രമോ. തനിയൊരുവന്‍ എന്ന ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നു എന്നിങ്ങനെ മൂന്ന് സാധ്യതകളുണ്ട്. അതിലൊരണ്ണമായിരിക്കും പ്രഖ്യാപിക്കുക.

മധുരരാജ ചിത്രീകരണം നടക്കുന്നു
2010 ല്‍ വൈശാഖിന്റെ സംവിധാനത്തിലെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായ പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. വൈശാഖ് തന്നെ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം മമ്മൂട്ടിയും ഷൂട്ടിംഗില്‍ ജോയിന്‍ ചെയ്തിരുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കി ഈ വര്‍ഷം തന്നെ മധുരരാജ എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. വന്‍മുതല്‍ മുടക്കില്‍ നെല്‍സണ്‍ ഐപ്പാണ് മധുരരാജ നിര്‍മ്മിക്കുന്നത്.

ഉടന്‍ റിലീസിനെത്തുന്ന സിനിമകള്‍
ഓണത്തിന് റിലീസിനൊരുങ്ങിയ ഒരു കുട്ടനാടന്‍ ബ്ലോഗാണ് ഉടന്‍ മലയാളത്തില്‍ നിന്നും റിലീസിനൊരുങ്ങുന്ന സിനിമ. സെപ്റ്റംബര്‍ പതിനാലിനാണ് കുട്ടനാടന്‍ ബ്ലോഗ് തിയറ്ററുകളിലേക്ക് എത്തുന്നത്. പിന്നാലെ തമിഴില്‍ നിര്‍മ്മിച്ച പേരന്‍പും റിലീസ് ചെയ്യുമെന്നാണ് സൂചന. മുന്‍പ് പല ഫിലിം ഫെസ്റ്റിവലുകളിലും പ്രദര്‍ശിപ്പിച്ച പേരന്‍പിന് വേണ്ടി നീണ്ട കാത്തിരിപ്പിലാണ് ആരാധകരും സിനിമാപ്രേമികളും.

ബിഗ് ബജറ്റ് ചിത്രങ്ങള്‍
നാല് ഷെഡ്യൂളുകളായി ചിത്രീകരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മാമാങ്കം. രണ്ട് ഭാഗങ്ങള്‍ പൂര്‍ത്തിയാക്കി ഇനി പകുതിയോളം പൂര്‍ത്തിയാക്കാനുണ്ട്്. 50 കോടിയോളം ബജറ്റില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ മമ്മൂട്ടി നാല് ഗെറ്റപ്പുകളിലാണ് അഭിനയിക്കുന്നത്. ഒപ്പം കുഞ്ഞാലി മരക്കാരും ബിഗ് ബജറ്റില്‍ വരുന്നുണ്ട്. ഉടന്‍ തന്നെ ചിത്രീകരിക്കില്ലെങ്കിലും മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ ഉണ്ടാവുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

യാത്ര അതിശയിപ്പിക്കും
ആന്ധ്രാപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ വേഷത്തില്‍ മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്ന സിനിമയാണ് യാത്ര. ചിത്രത്തില്‍ നിന്നും ഫസ്റ്റഅ സോംഗ് ഇന്ന് രാവിലെ പുറത്ത് വന്നിരുന്നു. യാത്ര റിലീസിനെത്തുന്നതോട് കൂടി ആന്ധ്രാപ്രദേശില്‍ മമ്മൂട്ടി വലിയൊരു തരംഗം സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മഹി വി രാഘവാണ് സംവിധാനം ചെയ്യുന്ന ചിത്രം 30 കോടി ബജറ്റില്‍ 70 എംഎം പിക്‌ചേഴ്‌സിന്റെ ബാനറില്‍ വിജയ് ചില്ല, സാക്ഷി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. 2019 ജനുവരിയിലായിരിക്കും സിനിമ തിയറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications