TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
അമ്മയും വിനയനും, മഞ്ഞുരുക്കം തുടങ്ങി! മോഹൻലാലും വിനയനും തമ്മിലുള്ള പ്രശ്നം ഇതായിരുന്നു!!
മലയാള സിനിമയിലെ പ്രശസ്തനായ സംവിധായകരില്‍ ഒരാളാണ് വിനയന്‍. സംവിധായകന്‍, എഴുത്തുകാരന്‍, നിര്‍മാതാവ് എന്നിങ്ങനെ മലയാളത്തിലും തമിഴിലുമായി ഒരു സിനിമകള്‍ ഒരുക്കിയ വ്യക്തിയാണ് അദ്ദേഹം. മലയാളത്തില്‍ മമ്മൂട്ടി, സുരേഷ് ഗോപി, പൃഥ്വിരാജ്, ദിലീപ്, കലാഭവന്‍ മണി തുടങ്ങി മുന്‍നിര നായകന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച വിനയന്‍ മോഹന്‍ലാലിനൊപ്പം മാത്രം സിനിമ ചെയ്തിട്ടില്ല.
എന്നാല്‍ മോഹന്‍ലാലിന്റെ രൂപസാമ്യമുള്ള മദന്‍ ലാല്‍ എന്ന വ്യക്തിയെ നായകനാക്കി സൂപ്പര്‍ സ്റ്റാര്‍ എന്ന സിനിമ സംവിധാനം ചെയ്താണ് വിനയന്‍ ചലച്ചിത്ര ലോകത്തേക്ക് കടക്കുന്നത്. താരസംഘടനയായ അമ്മയുമായി ഉണ്ടായിരുന്ന പ്രശ്‌നങ്ങളും അക്കാലത്ത് മോഹന്‍ലാലിനെ വിനയന്‍ വിമര്‍ശിച്ചതുമെല്ലാം പില്‍ക്കാലത്ത് തിരിച്ചടികള്‍ സമ്മാനിച്ചിരുന്നു. എന്നാല്‍ ആ വഴക്ക് എല്ലാം അവസാനിച്ച് മോഹന്‍ലാലും വിനയനും ഒന്നിക്കുന്നു എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം വന്നത്. ഇതോടെ ഇരുവരും തമ്മിലുണ്ടായിരുന്ന പ്രശ്‌നം എന്താണെന്ന് അന്വേഷിച്ച് പ്രേക്ഷകരുമെത്തി.
പുതിയ ചിത്രത്തെ കുറിച്ച് വിനയന്റെ വാക്കുകള്‍
ഇന്നു രാവിലെ ശ്രീ മോഹന്‍ലാലുമായി കുറേ നേരം സംസാരിച്ചിരുന്നു. വളരെ പോസിറ്റീവായ ഒരു ചര്‍ച്ചയായിരുന്നു അത്. ശ്രീ മോഹന്‍ലാലും ഞാനും ചേര്‍ന്ന ഒരു സിനിമ ഉണ്ടാകാന്‍ പോകുന്നു എന്ന സന്തോഷകരമായ വാര്‍ത്ത സഹൃദയരായ എല്ലാ സിനിമാ സ്‌നേഹികളെയും എന്റെ പ്രിയ സുഹൃത്തുക്കളെയും.. സ്‌നേഹപുര്‍വ്വം അറിയിച്ചു കൊള്ളട്ടെ... കഥയേപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ല. ഏതായാലും മാര്‍ച്ച് അവസാനവാരം ഷൂട്ടിംഗ് തുടങ്ങുന്ന എന്റെ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിന്‍െ പേപ്പര്‍ ജോലികള്‍ ആരംഭിക്കും. വലിയ ക്യാന്‍വാസില്‍ കഥ പറയുന്ന ബൃഹുത്തായ ഒരു ചിത്രമായിരിക്കും അത്.. ഏവരുടേയും സ്‌നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു... എന്നുമാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ വിനയന്‍ പറഞ്ഞത്.
മോഹന്‍ലാലുമായിട്ടുള്ള പ്രശ്‌നം
സൂപ്പര്‍ സ്റ്റാര്‍ എന്ന സിനിമ ചെയ്തതാണ് മോഹന്‍ലാലുമായി തെറ്റാന്‍ കാരണമായത്. അത് അദ്ദേഹത്തിന്റെ കുഴപ്പമല്ല. അദ്ദേഹത്തിന് ചുറ്റുമുള്ളവരുടെയും ചില ഫാന്‍സുകാരുടെയും പ്രശ്‌നങ്ങള്‍ കൊണ്ടാണ്. മോഹന്‍ലാലിനോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടാണ് അങ്ങനെയൊരു സിനിമയെടുക്കാന്‍ തീരുമാനിക്കുന്നത്. മോഹന്‍ലാല്‍ ഹിസ്‌ഹൈനസ് അബ്ദുള്ളക്കൊപ്പമാണ് സൂപ്പര്‍സ്റ്റാര്‍ വരുന്നത്. അത്രയും മികച്ചൊരു സിനിമയെ എതിര്‍ക്കാന്‍ വേണ്ടിയാണോ ഞാന്‍ ആ സിനിമ ഉണ്ടാക്കിയത് എന്ന് ചോദിച്ചിരുന്നു.
മോഹന്‍ലാല്‍ അല്ല അത് പ്രചരിപ്പിച്ചത്...
എന്തൊരു വിഡ്ഢികളാണ് അവര്‍. മോഹന്‍ലാല്‍ അല്ല അത് പ്രചരിപ്പിച്ചത്. അദ്ദേഹത്തിന് ചുറ്റും നടക്കുന്ന ചില കക്ഷികളുണ്ട്. അദ്ദേഹത്തെ സോപ്പിട്ട് നടന്ന് ചാന്‍സ് മേടിക്കുന്നവര്‍. വിനയന്‍ ആ സിനിമ കൊണ്ട് വന്നത് നിങ്ങളെ തകര്‍ക്കാനാണെന്ന് അവര്‍ മോഹന്‍ലാലിനോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാലിനെ നേരിട്ട് കാണുകയും ആ പിണക്കം മാറുകയും ചെയ്തു. പൊള്ളാച്ചിയില്‍ ഞാനൊരു തമിഴ് ചിത്രം ഷൂട്ട് ചെയ്യുന്ന സമയത്ത് മോഹന്‍ലാലിനെ നേരിട്ട് കാണുകയും ഒരു ചിത്രം ഒരുമിച്ച് ചെയ്യണമെന്ന തീരുമാനിക്കുകയും ചെയ്തിരുന്നു. സംവിധായകന്മാരെ ബഹുമാനിക്കുകയും സഹായിക്കുകയും ചെയ്യുന്ന താരമാണ് മോഹന്‍ലാലെന്ന് വിനയന്‍ നേരത്തെ പറഞ്ഞിരുന്നു.
തിലകന്‍ ചേട്ടനെ പുറത്താക്കിയത്
തിലകന്‍ ചേട്ടന്‍ പറഞ്ഞ ഒറ്റ വാക്കിന്റെ പേരിലാണ് അദ്ദേഹത്തെ സിനിമയില്‍ നിന്നും ഒതുക്കിയത്. അമ്മ സംഘടന മാഫിയ ആണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മാഫിയ എന്ന വാക്ക് ഉപയോഗിച്ചത് തെറ്റാണ്. എന്നാല്‍ അതിന് വേണ്ടി അദ്ദേഹത്തെ വ്യക്തിപരമായി ദ്രോഹിക്കാന്‍ പാടില്ലായിരുന്നു. തിലകന്‍ ചേട്ടനെ വിലക്കി. അദ്ദേഹത്തിനൊപ്പം ആരെങ്കിലും പ്രവര്‍ത്തിക്കാന്‍ ചെന്നാല്‍ അവരെയും വിലക്കുന്നു. അതാണ് ഉണ്ടായത്. തിലകന്‍ ചേട്ടന്റെ വിഷയത്തില്‍ ഇപ്പോഴും എന്നോട് ദേഷ്യം വെച്ച് പുലര്‍ത്തുന്നവരുണ്ട്. എന്റെ സിനിമകള്‍ക്ക് സാറ്റലൈറ്റ് റൈറ്റ്‌സ് നല്‍കാതിരിക്കുക. അളിയാ അവനെ വിടണ്ട, അവനങ്ങനെ രക്ഷപ്പെടെണ്ട എന്ന് എന്നെ കുറിച്ച് വിളിച്ച് പറയുന്നവരുണ്ട്. അങ്ങനെ പറയുന്നവരെ ഞാന്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്.
ഇനി വിനയന്‍ വേണ്ട
ആ സമയത്താണ് ഫിലിം ചേംബറിന്റെ പ്രശ്‌നമുണ്ടാകുന്നത്. നടന്മാരും നടിമാരും സിനിമകളില്‍ കരാര്‍ ഒപ്പ് വെക്കണം. എന്നാല്‍ അമ്മ അതിനെ എതിര്‍ത്തു. പക്ഷെ ഞാന്‍ ചേംബറിനൊപ്പമായിരുന്നു. അങ്ങനെ വീണ്ടും പ്രശ്‌നമായി. പിന്നെ ദിലീപിന്റെ പ്രശ്‌നം വന്നപ്പോള്‍ ഇവര്‍ക്കെതിരെ പല കാര്യങ്ങള്‍ സംസാരിച്ചു. ഇതോടെ അവര്‍ ഇനി വിനയന്‍ വേണ്ടെന്ന് തീരുമാനിച്ചു. താന്‍ ചെയ്തതില്‍ ഏറ്റവുമധികം ഖേദിക്കുന്നത് കാട്ടുചെമ്പകം എന്ന സിനിമ സംവിധാനം ചെയ്താണെന്നാണ് വിനയന്‍ പറയുന്നത്. സിനിമയുടെ കഥ കൈയില്‍ നിന്നും പോയിരുന്നു. എന്നാല്‍ സിനിമകള്‍ ഹിറ്റായി വന്നപ്പോഴുള്ള ആത്മവിശ്വാസത്തില്‍ ചെയ്തു പോയതായിരുന്നു കാട്ടു ചെമ്പകം.
മറ്റ് ചില കളികള്‍
സിനിമയില്‍ പണ്ടൊരു സമ്പ്രദായമുണ്ടായിരുന്നു. സൂപ്പര്‍ സ്റ്റാറുകള്‍ ലക്ഷക്കണക്കിന് രൂപ അഡ്വാന്‍സ് വാങ്ങും. ഒരു രേഖയുമുണ്ടാകില്ല. അതിന് ശേഷം കഥയുമായി നിര്‍മാതാവും സംവിധായകനും സൂപ്പര്‍സ്റ്റാറിന്റെ പിറകേ നടക്കണം. ഈ രീതി ശരിയാകില്ല. താരങ്ങളും നിര്‍മാതാക്കളും തമ്മില്‍ കരാറുണ്ടാക്കണമെന്ന് ഫിലിം ചേംബര്‍ നിര്‍ദ്ദേശിച്ചു. പക്ഷെ അത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ നീക്കമാണെന്നായിരുന്നു അമ്മയുടെ വാദം. ഞാന്‍ ആ നിലപാടിനെ എതിര്‍ത്തു. അമ്മ പക്ഷെ സിനിമ ഷൂട്ടിംഗ് നിര്‍ത്തിവെച്ച് കൊണ്ട് സമരം പ്രഖ്യാപിക്കുകയാണ് ചെയ്തത്.
ഫിലിം ചേംബറിന്റെ തീരുമാനം
അമ്മയുടെ സമരത്തിനെതിരായി ഒരു സിനിമ നിര്‍മ്മിക്കാനായിരുന്നു ഫിലിം ചേംബറിന്റെ തീരുമാനം. അത് ഏറ്റെടുക്കാമോന്ന് ചോദിച്ച് ചേംബറിന്റെ അന്നത്തെ ഭാരവാഹികളായ സിയാദ് കോക്കറും സാഗ അപ്പച്ചനും 2004 ലെ ഒരു പ്രഭാതത്തില്‍ എന്റെ വീട്ടിലെത്തി. അങ്ങനെയാണ് ഞാന്‍ തിലകന്‍ ചേട്ടന്‍, പൃഥ്വിരാജ്, ലാലു അലക്‌സ്, ക്യാപ്റ്റന്‍ രാജു, ബാബു രാജ് എന്നിവരെയും പ്രിയമണിയെയും അണിനിരത്തി സത്യം എന്ന സിനിമ ചെയ്യുന്നത്. അമ്മയുടെ സമരം അതോടെ പൊളിഞ്ഞു. കരാറിന് അവര്‍ക്ക് സമ്മതിക്കേണ്ടി വന്നു. ഇതോടെയാണ് ഞാന്‍ അമ്മയുടെ ശത്രുവാകുന്നതെന്നാണ് വിനയന്‍ പണ്ട് പറഞ്ഞിരുന്നത്.