'ദിൽഷയുമായി ചേർത്തും കഥകൾ, എനിക്കൊപ്പം ഏത് പെണ്‍കുട്ടിയുടെ പേര് വന്നോ ആ കുട്ടി വേ​ഗം കല്യാണം കഴിക്കും'; ജിപി!

നടനും അവതാരകനുമെല്ലാമായ ​ഗോവിന്ദ് പത്മസൂര്യയും ​സീരിയൽ-സിനിമാ താരം ​ഗോപിക അനിലും വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്ത അറിഞ്ഞപ്പോൾ മുതൽ ഞെട്ടലിലാണ് ആരാധകരും പ്രേക്ഷകരും. പൊതുവെ സെലിബ്രിറ്റികൾ വിവാ​ഹം കഴിക്കാൻ തീരുമാനിച്ചാൽ ഏതെങ്കിലും തരത്തിൽ സൂചനകൾ പുറത്ത് വരും അത് പിന്നെ സോഷ്യൽമീഡിയയിൽ നിറയും.

എന്നാൽ ജിപിയും ​ഗോപികയും എല്ലാ കാര്യങ്ങളും രഹസ്യമായാണ് നീക്കിയത്. മത്രമല്ല കഴിഞ്ഞ ​ദിവസം സാന്ത്വനം സീരിയൽ സംവിധായകന്റെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരയുന്ന ​ഗോപിയെ കണ്ടതുമാണ്.

അതുകൊണ്ട് തന്നെ വിവാഹനിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങൾ ജിപി പുറത്ത് വിട്ടപ്പോൾ ഇത് ​ഗോപിക തന്നെയാണെന്ന് വിശ്വസിക്കാൻ ആരാധകരും പാടുപെട്ടു. വല്ലാത്തൊരു ട്വിസ്റ്റായിപ്പോയി എന്നാണ് ഭൂരിഭാ​ഗം പേരും പറഞ്ഞത്. സിനിമാ, സീരിയൽ മേഖലയിൽ നിന്നുള്ള ജിപിയുടെയും ​ഗോപികയുടെയും സുഹൃത്തുകളും വിവാഹനിശ്ചയത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

Govind Padmasoorya

കോഴിക്കോട് വെച്ചാണ് പരിപാടി നടന്നത്. അടുത്തിടെ വരെ വിവാ​ഹം എന്ന കാര്യത്തോട് മുഖം തിരിച്ച് നടന്നിരുന്ന ജിപി കഴിഞ്ഞ കുറച്ച് ​നാളുകളായി തീവ്രമായ പെണ്ണ് അന്വേഷണത്തിലായിരുന്നു. മുപ്പത്തിമൂന്ന് വയസുവരെ തന്നെ വിവാഹത്തിന് നിർബന്ധിക്കരുതെന്ന് ജിപി മാതാപിതാക്കളോട് പറഞ്ഞിരുന്നു.

അതുകൊണ്ടാണ് മുപ്പത്തിയാറ് വയസുവരെ വിവാഹത്തിനായി ജിപിക്ക് കാത്തിരിക്കേണ്ടി വന്നത്. സിനിമയിലോ സീരിയലിലോ ജോലി ചെയ്യുന്നവരുടെ പേരിൽ ​ഗോസിപ്പുകൾ പിറക്കുന്നത് സ്വഭാവികമാണ്. അതുകൊണ്ട് തന്നെ ​ഗോവിന്ദ് പത്മസൂര്യയുടെ പേരിലും നിരവധി ​ഗോസിപ്പുകൾ ഉണ്ടായിട്ടുണ്ട്.

ഓരോ കാലഘട്ടത്തിലും ഓരോ നടിമാരുടെ പേരിനൊപ്പമാണ് ജിപിയുടെ പേര് കേട്ടിട്ടുള്ളത്. ഡി ഫോർ ഡാൻസ് അവതാരകനായിരുന്ന കാലത്താണ് ഇതിന്റെ എല്ലാം തുടക്കം. ആ സമയത്ത് ബി​ഗ് ബോസ് മലയാളം സീസൺ ഫോർ വിജയിയും നടിയുമായ ദിൽഷ പ്രസന്നൻ മത്സരാർത്ഥിയായിരുന്നു.

ദിൽഷയും ജിപിയും തമ്മിലുള്ള സൗഹൃദം ഡി ഫോർ ഡാൻസിന്റെ വിധികർത്താക്കളായിരുന്ന പ്രസന്ന മാസ്റ്റർ അടക്കമുള്ളവർ പ്രണയമായി വ്യാഖ്യാനിക്കുകയും ഇരുവരും ഒരുമിച്ച് വേദിയിൽ എത്തുമ്പോൾ ഇതിന്റെ പേരിൽ കളിയാക്കുകയുമെല്ലാം ചെയ്തിരുന്നു. ദിൽഷ ബി​ഗ് ബോസിൽ വന്നപ്പോഴും ജിപിയുമായുള്ള അടുപ്പം ചർച്ച ചെയ്യപ്പെട്ടിരുന്നു.

Govind Padmasoorya

നടി പ്രിയാമണിയും ജിപിയും പ്രണയത്തിലാണെന്നാണ് പിന്നീട് വന്ന ​ഗോസിപ്പ്. താൻ ഒരാളുമായി പ്രണയത്തിലാണെന്ന തരത്തിൽ പ്രിയാമണി വെളിപ്പെടുത്തലുകൾ അക്കാലത്ത് നടത്തിയിരുന്നു. അന്ന് എല്ലാവരും കരുതിയത് കാമുകൻ ജിപിയാണെന്നാണ്. പക്ഷെ അത് താരത്തിന്റെ ഭർത്താവ് മുസ്തഫയായിരുന്നു.

പിന്നെ കേട്ടത് പേളി മാണിയും ജിപിയും പ്രണയത്തിലാണെന്നാണ്. കാരണം ഡി ഫോർ ഡാൻസിന്റെ പ്രധാനആകർഷണം ഇരുവരുടെയും അവതരണത്തിലുള്ള കെമിസ്ട്രിയും ബോണ്ടുമായിരുന്നു. അന്ന് ആ ​ഗോസിപ്പ് ചിലർ വിശ്വസിക്കുകയും ചെയ്തിരുന്നു. പക്ഷെ പേളിയും ജിപിയും അന്നും ഇന്നും അടുത്ത സുഹൃത്തുക്കൾ മാത്രമാണ്. പേളി പിന്നീട് ശ്രീനിഷ് അരവിന്ദിനെ വിവാഹം ചെയ്തു.

ജിപിയുടെ പേരിനൊപ്പം പിന്നീട് കേട്ടത് നടി മിയയുടെ പേരാണ്. ചെറിയ രീതിയില്‍ ഒന്നുമായിരുന്നില്ല ആ ഗോസിപ്പ്. ഇരുവരും ഉടൻ വിവാഹിതരാകുമെന്ന തരത്തിലായിരുന്നു അക്കാലത്ത് പ്രചരിച്ചിരുന്നത്. 2015ല്‍ മുപ്പത്തിരണ്ടാം അധ്യായം ഇരുപത്തിമൂന്നാം വാക്യം എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചതോടെ ​ഗോസിപ്പ് എന്തൊക്കയോ സത്യമുണ്ടെന്ന തോന്നലായി ആരാധകർക്ക്.

പക്ഷെ മിയ കൊവിഡ് കാലത്ത് വിവാ​ഹിതയായതോടെ അതും കെട്ടടങ്ങി. പിന്നെ കേട്ടത് നടി ദിവ്യ പിള്ളയും ജിപിയും പ്രണയത്തിലാണെന്നും ഉടൻ വിവാ​ഹിതരാകുമെന്നുമാണ്. ഇരുവരും തുളസിമാല അണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങളും വൈറലായിരുന്നു. ദിവ്യ അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ ഒരു ചോ​ദ്യം എപ്പോഴും ജിപിയെ കുറിച്ചുള്ളതായിരിക്കും.

ഇത്തരം ​ഗോസിപ്പുകൾ നിരവധി വന്നതോടെ ജിപി ഒരിക്കൽ വളരെ രസകരമായി പ്രതികരിച്ചിരുന്നു. 'എനിക്കൊപ്പം ഏത് പെണ്‍കുട്ടിയുടെ പേര് വന്നോ... ആ കുട്ടിയുടെ കല്യാണം വളരെ പെട്ടന്ന് നടക്കുമെന്നാണ്', ജിപി പറഞ്ഞത്. പലരുടെയും കാര്യത്തില്‍ അത് പിന്നീട് സത്യമായി.

Read more about: govind padmasoorya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X