»   » രമേശ് പിഷാരടിയുടെ സിനിമയ്ക്ക് നല്ല കിണ്ണം കാച്ചിയ പേര്! ജയറാമിന്റെ ലുക്ക് കണ്ടാല്‍ ചിരി വരും!!!

രമേശ് പിഷാരടിയുടെ സിനിമയ്ക്ക് നല്ല കിണ്ണം കാച്ചിയ പേര്! ജയറാമിന്റെ ലുക്ക് കണ്ടാല്‍ ചിരി വരും!!!

Posted By: Teresa John
Subscribe to Filmibeat Malayalam

മിമിക്രി വേദികളെ പുളകം കൊള്ളിക്കുന്ന നടനും അവതരകനുമായ രമേഷ് പിഷാരടി ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണ്. പഞ്ചവര്‍ണ തത്തകള്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പിഷാരടിയും ധര്‍മജന്‍ ബോള്‍ഗാട്ടിയുമാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

jayaram

ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത് കുഞ്ചാക്കോ ബോബനാണ്. ഒപ്പം ഏറെ കാലത്തിന് ശേഷം ജയറാം വ്യത്യസ്ത വേഷത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. തലമുടി മൊട്ടയടിച്ച് മുണ്ടും ഷര്‍ട്ടും ധരിച്ച് തത്തയും കൂടും കൈയില്‍ പിടിച്ചു നില്‍ക്കുന്ന ജയറാമിന്റെ ലുക്കാണ് പുറത്ത് വന്നിരിക്കുകയാണ്.

രമേശ് പിഷാരടി സംവിധായകനാകുന്നു! നായകന്‍ ധര്‍മജന്‍ അല്ല, പിന്നെ ആരാണെന്ന് അറിയണോ?

പഞ്ചവര്‍ണ തത്ത എന്ന് പേരിട്ടിരിക്കുന്ന സിനിമ സപ്ത തരംഗ് സിനിമ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് നടന്‍ മണിയന്‍പിള്ള രാജുവാണ്. 
ചിത്രത്തിന്റെ പേര് ട്രോളുകള്‍ക്ക് കാരണമായി മാറിയിരിക്കുകയാണ്. രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന സിനിമ. 'പഞ്ചവര്‍ണതത്ത' ആഹാ നല്ല പേര്. എന്ന തരത്തിലാണ് ട്രോളുകളാണ് പുറത്ത് വരുന്നത്. 

പിഷാരടിയുടെ സംവിധാനം

മിമിക്രി വേദികളെ പുളകം കൊള്ളിക്കുന്ന രമേഷ് പിഷാരടി സംവിധായകനാവാന്‍ പോവുകയാണെന്നുള്ള വാര്‍ത്ത കേരളം ഒട്ടാകെ ഏറ്റെടുത്തിരിക്കുകയാണ്. ഹരി പി നായരും രമേശ് പിഷാരടിയും ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.

നായകന്മാര്‍

സ്ഥിരമായി ചെയ്തിരുന്ന വേഷങ്ങൡ നിന്നും വ്യത്യസ്ത കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജയറാമും കുഞ്ചാക്കോ ബോബനും അവതരിപ്പി
ക്കാന്‍ പോവുന്നത്.

വിദ്യാരംഭത്തില്‍


ഇന്ന് വിദ്യാരംഭത്തില്‍ ഒരു പുതിയ വിദ്യയുടെ ആരംഭം കുറിക്കുകയാണെന്നും പറഞ്ഞ് രമേശ് പിഷാരടിയും ധര്‍മജനും ചേര്‍ന്നെത്തിയ വീഡിയോ പ്രേക്ഷകരിലേക്കെത്തിച്ചത്.

നല്ല കിണ്ണം കാച്ചിയ പേര്

പിഷാരടി സംവിധാന രംഗത്തേക്ക്. ജയറാം ഏട്ടന്റെ മ്യാരക ലുക്കും ചാക്കോച്ചനും. പിന്നെ നല്ല കിണ്ണം കാച്ചിയ പേരും. പഞ്ചവര്‍ണതത്ത. ഇത് പൊളിക്കും.

നായിക അനുശ്രീയാണ്


ചിത്രത്തില്‍ നായിക അനുശ്രീയാണ്. ചിത്രത്തില്‍ രണ്ട് നായകന്മാരാണ് ഉള്ളത്. അഭിനയ ജീവിതം 20 വര്‍ഷത്തില്‍ കുഞ്ചാക്കോ ബോബന്‍. താരപൊലിമയുടെ 30-ാം വര്‍ഷത്തിലെത്തിയ ജയറാം വ്യത്യസ്ത വേഷ പകര്‍ച്ചയുമായി ചിത്രത്തിലെത്തുന്നത്.

English summary
This is the make over of Jayaram in new cinema!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam