പൃഥ്വിരാജ് എന്ന പേര് ഇടാന്‍ കാരണം! നേരത്തെ അച്ഛനോട് തന്നെ ചോദിച്ച് മനസിലാക്കിയിരുന്നെന്ന് പൃഥ്വി
മലയാള സിനിമയിലെ യൂത്തന്മാരില്‍ പ്രധാനിയാണ് പൃഥ്വിരാജ് സുകുമാരന്‍. ആദ്യമായി സംവിധാനം ചെയ്ത സിനിമ ബോക്‌സോഫീസിലെ ചരിത്രം തിരുത്തി കുറിച്ച് കൊണ്ടായിരുന്നു പൃഥ്വിയുടെ മാസ്. ഇപ്പോഴിതാ തനിക്ക് ഈ പേരിടാന്‍ കാരണം എന്താണെന്ന് പൃഥ്വി വെളിപ്പെടുത്തിയിരിക്കുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്ന് പറച്ചില്‍.

മോഹന്‍ലാല്‍, മമ്മൂട്ടി ഇതുപോലെ മാറ്റാര്‍ക്കുമില്ലാത്ത പേര് വന്ന വഴി എങ്ങനെയാണെന്ന് ചോദിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു താരം മറുപടി പറഞ്ഞത്. 'പിന്നേ, പണ്ടേ ചോദിച്ചിട്ടുണ്ട്. അച്ഛന്‍ അതിന് കൃത്യമായ ഉത്തരവും തന്നിട്ടുണ്ട്. അച്ഛന്റെ സ്വദേശം എടപ്പാള്‍ ആണ്. അവിടുത്തെ സ്‌കൂളില്‍ പഠിക്കുമ്പോള്‍ സുകുമാരന്‍ എന്ന് മാഷ് വിളിക്കുമ്പോള്‍ മൂന്നോ നാലോ സുകുമാരന്മാര്‍ എഴുന്നേറ്റ് നില്‍ക്കും. ആ അവസ്ഥ മക്കള്‍ക്ക് വരരുതെന്ന് അച്ഛന്‍ തീരുമാനിച്ചു.
പൃഥ്വിരാജിനെ വിളിക്ക് എന്ന് പറയുമ്പോള്‍ ഏത് പൃഥ്വിരാജ് എന്ന് ആരും ചോദിക്കരുത്. ഒരു സ്‌കൂളില്‍ ഒരു പൃഥ്വിരാജ് അല്ലേ ഉണ്ടാവുകയുള്ളു. അച്ഛന്‍ മിത്തോളജിയിലൊക്കെ ഒരുപാട് അറിവുള്ള ആളായിരുന്നു. എന്റെ പേരിന്റെ അര്‍ഥം ഭൂമിയുടെ അധിപന്‍ എന്നാണ്. ഇന്ദ്രജിത്ത് എന്ന് പറഞ്ഞാല്‍ ആകാശത്തിന്റെ രാജാവ്. ഭൂമിയുടെയും ആകാശത്തിന്റെയും രാജാക്കന്മാരായിട്ട് രണ്ട് കുട്ടികള്‍ക്ക് പേരിട്ടു, അത്രേയുള്ളു എന്നും പൃഥ്വിരാജ് പറയുന്നു.


Click it and Unblock the Notifications