മകളുടെയും മകന്റെയും കൈപിടിച്ച് അമ്മച്ചി! കാത്തിരുന്നത് ഈയൊരു നിമിഷത്തിന്! എല്ലാം ദൈവാനുഗ്രഹം

ജീവിതത്തിലേക്ക് പുതിയൊരാള്‍ കൂടി വന്ന സന്തോഷത്തിലാണ് ബിനീഷ് ബാസ്റ്റിനും അമ്മച്ചിയും. താരയെ മകളായാണ് കാണുന്നത്. എന്നെ കൂട്ടുകാരിയെപ്പോലെ കാണാം. മോളുടെ ഇഷ്ടം അനുസരിച്ച് എല്ലാം ചെയ്യാമെന്നായിരുന്നു താരയോട് അമ്മച്ചി പറഞ്ഞത്. വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം എഴുന്നേല്‍ക്കാന്‍ വൈകിയെന്ന് പറഞ്ഞ താരയോട് ഇപ്പോഴൊക്കെയോ ഉറങ്ങാന്‍ പറ്റൂള്ളൂ, കുഞ്ഞുങ്ങളൊക്കെയായാല്‍ ഉറക്കമൊക്കെ കണക്കാണെന്നായിരുന്നു അമ്മച്ചി പറഞ്ഞത്. ഇവിടെ അങ്ങനെ ചെയ്യണം എന്നൊന്നുമില്ല. മോളുടെ ഇഷ്ടം പോലെ ചെയ്‌തോ എന്നും പറയുന്നുണ്ടായിരുന്നു. താരയുടെ ഭാഗ്യമാണ് അമ്മച്ചി എന്ന് എല്ലാവരും ഒരുപോലെ പറഞ്ഞിരുന്നു. ബിനീഷിനെ പോലെ തന്നെ താരയും അമ്മച്ചിയേയും ചേര്‍ത്തുപിടിച്ചായിരുന്നു നടന്നത്.

വിവാഹം കഴിഞ്ഞതിന് ശേഷമായി താരയ്ക്കും അമ്മച്ചിക്കുമൊപ്പമായി പള്ളിയിലേക്ക് പോയ വിശേഷങ്ങളായിരുന്നു ബിനീഷ് പുതിയ വീഡിയോയില്‍ പങ്കുവെച്ചത്. എന്റെ മകനെയും, മകളെയും കൊണ്ട് ദേവാലയത്തിന് പോവുകയാണ്. അവര്‍ക്ക് സകല ഐശ്വര്യങ്ങളും നല്‍കണമെന്ന് പ്രാര്‍ത്ഥിക്കാന്‍. എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവണമെന്ന് നിങ്ങളും പ്രാര്‍ത്ഥിക്കണം എന്നും അമ്മച്ചി പറഞ്ഞിരുന്നു. ഞാന്‍ കല്യാണം കഴിക്കുന്ന പെണ്ണിനെയും കൂട്ടി പള്ളിയില്‍ പോണമെന്നുള്ളത് അമ്മച്ചിയുടെ ആഗ്രഹമായിരുന്നു. അത് സഫലമാവാന്‍ പോവുകയാണെന്നായിരുന്നു ബിനീഷ് പറഞ്ഞത്. മകന്റെയും, മകളുടെയും കൈപിടിച്ചായിരുന്നു അമ്മച്ചി നടന്നത്. പള്ളിയില്‍ പോയി കഴിഞ്ഞിട്ട് വേണം എന്റെ കൂട്ടുകാരിയേയും കാണാന്‍ പോവാന്‍. വയ്യായ്മയാണെങ്കിലും നിങ്ങളെ കല്യാണത്തിന് അവള്‍ വന്നിരുന്നു എന്നും അമ്മച്ചി പറയുന്നുണ്ടായിരുന്നു.

Bineesh Bastin mother emotional moment
Photo Credit: Bineesh Bastin / Facebook

വല്ലപ്പോഴുമാണ് ബിനീഷ് പള്ളിയില്‍ പോവുന്നത്. ഇപ്പോള്‍ ഞാന്‍ വിളിക്കും. എന്നാലും അവന്‍ വരാറില്ലെന്നായിരുന്നു അമ്മച്ചിയുടെ കമന്റ്. സമയമില്ലാത്തത് കൊണ്ടാണെന്നായിരുന്നു ബിനീഷിന്റെ മറുപടി. നടക്കുന്നതിനിടെ നൈസായി അമ്മച്ചി എന്റെ കൈ വിട്ടത് കണ്ടോ. മരുമോള്‍ പിടിച്ചാല്‍ മതിയെന്ന്. അതെ ഞാന്‍ ഒരു കൈ ഇവിടേക്ക് കൊടുത്തിട്ടുണ്ടെന്നായിരുന്നു അമ്മച്ചിയുടെ പ്രതികരണം. പള്ളിയിലെത്തിയപ്പോള്‍ തന്റെ സുഹൃത്തുക്കളെയും, പരിചയക്കാരെയുമെല്ലാം താരയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുകയായിരുന്നു അമ്മച്ചി. അതീവ സന്തോഷത്തോടെയായിരുന്നു അമ്മച്ചി എല്ലാവരോടും സംസാരിച്ചത്. നിരവധി പേരായിരുന്നു നവദമ്പതികള്‍ക്ക് ആശംസ അറിയിച്ചത്. എന്തൊക്കെയായിരുന്നു. ഞങ്ങള്‍ക്കൊന്നും കാണാന്‍ പറ്റിയില്ലെന്ന് സ്‌നേഹത്തോടെ പരിഭവം പറഞ്ഞവരുമുണ്ടായിരുന്നു.

എല്ലാവരെയും കാണുമ്പോള്‍ സ്‌നേഹത്തോടെ പെരുമാറണം. അതാണ് നമ്മുടെ ധനം എന്ന് അമ്മച്ചി താരയോട് പറഞ്ഞിരുന്നു. ഈയൊരു നിമിഷത്തിന് വേണ്ടിയാണ് മകളെ ഞാന്‍ കാത്തിരുന്നതും, പ്രാര്‍ത്ഥിച്ചത്. അതില്‍ ദൈവത്തിന് നന്ദി എന്നായിരുന്നു പള്ളിയില്‍ നിന്നും ഇറങ്ങിയപ്പോള്‍ അമ്മച്ചി മക്കളോട് പറഞ്ഞത്. കൂട്ടുകാരിക്ക് ഇഷ്ടപ്പെട്ട പലഹാരങ്ങളും വാങ്ങിയായിരുന്നു മക്കളെയും കൂട്ടി പോയത്. എന്താണ് കൊണ്ടുവന്നതെന്ന് എന്നൊക്കെ അവള്‍ ചോദിക്കും. ഇടയ്ക്ക് കഴിക്കാന്‍ പാകത്തില്‍ ബേക്കറിയൊക്കെ മേടിച്ച് വെച്ചേക്കണം എന്നും താരയോട് അമ്മച്ചി പറയുന്നുണ്ടായിരുന്നു. പോവുന്ന വഴിയില്‍ മീന്‍ വാങ്ങാനും പോയിരുന്നു ഇവര്‍. അടുത്ത വീഡിയോയില്‍ വീണ്ടും കാണാം എന്ന് പറഞ്ഞായിരുന്നു അമ്മച്ചിയും താരയും സംസാരം അവസാനിപ്പിച്ചത്.

അമ്മച്ചിയെ ഇങ്ങനെ കുഞ്ഞുവാവയെ പോലെ കൊണ്ട് നടക്കുന്നത് കാണുമ്പോള്‍ നല്ല രസം. വലിയ ജാഡയൊന്നുമില്ലാത്ത സാധാരണ പെണ്‍കുട്ടിയാണ് താര. കണ്ണിനും മനസിനും കുളിര്‍മ നല്‍കുന്ന വീഡിയോ. എന്നും അമ്മച്ചിയെ ഇതുപോലെ ചേര്‍ത്ത് പിടിക്കുക. അമ്മച്ചിയുടെ ആ വിളി എന്ത് ക്യൂട്ടാണ്. കൂട്ടുകാരികളോടൊക്കെ മകളെക്കുറിച്ച് പറയാന്‍ അമ്മച്ചിക്ക് എന്തൊരു ഉത്സാഹമാണ്. മൂന്നുപേര്‍ക്കും എന്നും ഇതുപോലെ സ്‌നേഹത്തോടെ, സമാധാനത്തോടെ ജീവിക്കാന്‍ കഴിയട്ടെ. അമ്മച്ചി എന്നും പോസിറ്റീവാണ്. മകന്റെ ഭാര്യയെ മകളെപ്പോലെയാണ് അമ്മച്ചി കാണുന്നത്. മകളെയും മകനെയും എന്നാണ് പറഞ്ഞത് പോലും, നിരവധി പേരായിരുന്നു വീഡിയോയുടെ താഴെയായി ഇവരോട് സ്‌നേഹം അറിയിച്ചെത്തിയത്.

More from Filmibeat

Read more about: Bineesh Bastin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X