'അമ്മ ബം​ഗാളിയും അച്ഛൻ മലയാളിയും.....'; കുടുംബകാര്യങ്ങൾ നടൻ അജിത്ത് പരസ്യമാക്കാത്തതിന് പിന്നിലെ കാരണമിതാണ്!

സെലിബ്രിറ്റികളെല്ലാം എപ്പോഴും സോ‌ഷ്യൽമീഡിയയിൽ ലൈവായി നിൽക്കാൻ ശ്രമിക്കുന്നവരാണ്. തങ്ങളുടെ സിനിമകളുടെ പ്രമോഷൻ പോലും താരങ്ങൾ ഏറെയും ചെയ്യുന്നത് സോഷ്യൽമീഡിയ വഴിയാണ്. അതുകൊണ്ട് തന്നെ ഒട്ടുമിക്ക സെലിബ്രിറ്റികൾക്കും സോഷ്യൽമീഡിയ പേജുകളുണ്ട്.

വളരെ ചുരുക്കം ചില സെലിബ്രിറ്റികൾ മാത്രമാണ് സൈബർ ലോകത്ത് നിന്നും വിട്ടുനിൽക്കുന്നത്. അക്കൂട്ടത്തിൽ ഒരാളാണ് തമിഴ് നടൻ‌ അജിത്ത് കുമാർ. സോഷ്യൽ മീഡിയയിൽ തിരഞ്ഞാൽ അജിത്തിനെ കാണാൻ സാധിക്കില്ല. അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടാറില്ല. അവാർഡ് നിശകളിൽ സാന്നിധ്യം അറിയിക്കറില്ല.

Actor Ajith, Actor Ajith family, Actor Ajith  father, Actor Ajith wife, നടൻ അജിത്ത്, നടൻ അജിത് കുടുംബം, നടൻ അജിത്തിന്റെ അച്ഛൻ, നടൻ അജിത്തിന്റെ ഭാര്യ

പൂർണമായും സോഷ്യൽമീഡിയയിൽ നിന്നും വിട്ടുനിൽക്കുന്ന താരത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകർ അറിയുന്നത് സോഷ്യൽമീഡിയയിലുള്ള താരത്തിന്റെ ഫാൻ പേജുകൾ വഴിയും ഭാര്യ ശാലിനിയുടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് വഴിയുമാണ്. അജിത്ത് കുടുംബത്തെപ്പോലും ലൈം ലൈറ്റിൽ കൊണ്ടുവന്ന് അവരുടെ സ്വകാര്യത നഷ്ടപ്പെടുത്താൻ ഇഷ്ടപ്പെടാത്തയാളാണ്.

അതുകൊണ്ട് തന്നെ അജിത്തിന്റെ കുടുംബ ചിത്രങ്ങൾ പോലും വളരെ വിരളമായി മാത്രമെ കാണാൻ സാധിക്കുകയുള്ളു. കഴിഞ്ഞ ദിവസമാണ് അജിത്തിന്റെ പിതാവ് അന്തരിച്ചത്. പി.സുബ്രഹ്മണ്യം എന്നായിരുന്നു പേര്. വിജയ്, സിമ്പു തുടങ്ങി നിരവധി താരങ്ങൾ അജിത്തിന്റെ പിതാവിനെ കാണാനും ആദരാഞ്ജലികൾ അർപ്പിക്കാനും എത്തിയിരുന്നു. 84 വയസായിരുന്നു അദ്ദേഹത്തിന്.

ആരോഗ്യ പ്രശ്‌നങ്ങളാൽ ചെന്നൈയിൽ ചികിത്സയിലായിരുന്നു. പാലക്കാട് സ്വദേശിയാണ് പി.സുബ്രമണ്യം. അജിത്തിനെ കൂടാതെ അനിൽ കുമാർ, അനൂപ് കുമാർ എന്നീ മക്കളും ഇദ്ദേഹത്തിനുണ്ട്. മോഹനിയാണ് ഭാര്യ. അജിത്ത് പാതി മലയാളിയാണെന്ന കാര്യ പലർക്കും അറിയില്ല. സ്വകാര്യ ജീവിതം അദ്ദേഹം പരസ്യപ്പെടുത്താറില്ലെന്നതാണ് കാരണം.

അതിനാൽ തന്നെ അജിത്തിന്റെ പിതാവിന്റെ മരണം അത്രത്തോളം മീഡിയ ഏറ്റെടുത്തില്ല. അജിത്തിന്റെ അച്ഛന്റെയും അമ്മയുടെയും ഫോട്ടോസ് പുറത്ത് വന്നത് പോലും വളരെ അപൂര്‍വ്വമായിട്ട് ആണ്. അജിത്തിന്റെ പേഴ്‌സണല്‍ ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങള്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകര്‍ക്ക് പോലും അറിയില്ല.

Actor Ajith, Actor Ajith family, Actor Ajith  father, Actor Ajith wife, നടൻ അജിത്ത്, നടൻ അജിത് കുടുംബം, നടൻ അജിത്തിന്റെ അച്ഛൻ, നടൻ അജിത്തിന്റെ ഭാര്യ

തുടക്കകാലത്ത് തമിഴ് നന്നായി കൈകാര്യം ചെയ്യാത്തതിന്റെ പേരിൽ ഏറെ കളിയാക്കലുകൾ കേട്ടിട്ടുള്ളയാളാണ് അജിത്ത്. അച്ഛന്‍ സുബ്രഹ്‌മണ്യം മലയാളിയാണ്. അമ്മ മോഹിനി ബംഗാളിയാണ്. അതിനാൽ തന്നെ കേരളവും മലയാളവുമായുള്ള അജിത്തിന്റെ ബന്ധം വന്നത് ഭാര്യ ശാലിനിയിലൂടെ മാത്രമല്ലെന്ന് പറയേണ്ടി വരും. പാതി മലയാളി തന്നെയാണ് അജിത്ത്. പൂര്‍ണമായും ഒരു തമിഴനുമല്ല.

പഠിച്ചതും വളര്‍ന്നതും തമിഴ്‌നാട്ടിലാണ്. അഭിനയിച്ച സിനിമകള്‍ തമിഴിലായത് കൊണ്ട് മാത്രം തമിഴിൽ സൂപ്പർതാരമായി മാറിയതാണ്. സിനിമ അഭിനയം എന്റെ തൊഴിലാണ്. മറ്റ് ജോലികള്‍ ചെയ്യുന്നത് പോലെ അതും ഞാന്‍ ചെയ്യുന്നു. അതിന് എനിക്ക് പ്രത്യേക പരിഗണനകള്‍ ആവശ്യമില്ല എന്നാണ് അജിത്ത് പറയാറുള്ളത്. അതുകൊണ്ട് തന്നെ സിനിമാ പ്രമോഷനുകളില്‍ പങ്കെടുക്കുകയോ അതിന്റെ ഭാഗമായി അഭിമുഖങ്ങള്‍ നല്‍കുകയോ ചെയ്യാറില്ല.

സിനിമ പോലെ തന്നെ അജിത്തിന് പ്രിയം യാത്രകളാണ്. റൈഡറായ അജിത്ത് ബൈക്കിൽ ലോകം ചുറ്റുന്ന ചിത്രങ്ങൾ പലപ്പോഴായി പുറത്ത് വന്നിട്ടുണ്ട്. പെർഫെക്ട് ജെന്റിൽമാൻ എന്നാണ് അജിത്തിനെ പരിചയപ്പെടുന്നവരെല്ലാം അദ്ദേഹത്തെ കുറിച്ച് പറയാറുള്ളത്. അജിത്തിന്റേയും ശാലിനിയുടേയും പ്രണയ വിവാഹമായിരുന്നു. വിവാഹശേഷം ശാലിനി അഭിനയം നിർത്തി കുടുംബ ജീവിതത്തിൽ ശ്രദ്ധ കൊടുത്തിരിക്കുകയാണ്.

താര പരിവേഷങ്ങളില്ലാതെ വളരെ സിംപിളായ ജീവിതം നയിക്കുന്നവരാണ് ശാലിനിയും അജിത്തും. അടുത്തിടെയാണ് ശാലിനി സോഷ്യൽമീഡിയയിൽ സജീവമായത്. അജിത്തിനൊപ്പമുള്ള ശാലിനിയുടെ ഫോട്ടോകൾ വൈറലായിരുന്നു. വാരി വലിച്ച് സിനിമകൾ ചെയ്യാത്ത ന‍ടൻ കൂടിയാണ് അജിത്ത്. ഏറ്റവും അവസാനം റിലീസ് ചെയ്ത അജിത്ത് സിനിമ തുനിവാണ്. സമ്മിശ്ര പ്രതികരണമാണ് സിനിമ തിയേറ്ററുകളിൽ നിന്നും നേടിയത്.

Read more about: ajith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X