സിനിമയിലേക്ക് വിടും മുമ്പ് വളരെ ചെറുപ്പത്തിൽ തന്നെ മകനെകൊണ്ട് വിവാഹം കഴിപ്പിച്ചതെന്തിന്? മമ്മൂട്ടിയുടെ മറുപടി

താരങ്ങളുടേയും സൂപ്പർ‌സ്റ്റാറുകളുടേയും മക്കളും കൊച്ചുമക്കളും സിനിമയിൽ വരുന്നത് മലയാളത്തിൽ മാത്രമല്ല ലോക സിനിമയിലെ തന്നെ സ്ഥിരം കാഴ്ചക്കാരാണ്. അത്തരത്തിൽ അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലെത്തി ഇന്ന് ബോളിവുഡിൽ വരെ തിളങ്ങി നിൽക്കുന്ന താരമായി മാറിയിരിക്കുകയാണ് ആരാധകർ ഡിക്യുവെന്ന് ഓമനിച്ച് വിളിക്കുന്ന ദുൽഖർ സൽമാൻ.

പത്ത് വർഷത്തോളമായി മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി ദുൽഖർ സൽമാൻ നിലകൊള്ളുകയാണ്. 2012ൽ സെക്കന്റ് ഷോ എന്ന സിനിമയിലൂടെയായിരുന്നു ദുൽഖറിന്റെ തുടക്കം.

സിനിമ വലിയ വിജയം നേടിയില്ലെങ്കിലും ദുൽഖർ സൽമാൻ ശ്രദ്ധിക്കപ്പെട്ട് തുടങ്ങി. ഇന്ന് മുപ്പത്തിയാറാം പിറന്നാൾ ആഘോഷിക്കുന്ന ദുൽഖറിനെ ആരാധകരും സഹപ്രവർത്തകരുമെല്ലാം ആശംസകൾ കൊണ്ട് മൂടുകയാണ്.

മലയാളത്തിൽ സിനിമകൾ ചെയ്ത് തുടങ്ങിയ ദുൽഖർ ഇന്ന് തമിഴ്, തെലുങ്ക്, ബോളിവുഡ് മേഖലകളിൽ തിരക്കും താരമൂല്യവുമുള്ള നടനാണ്. സിനിമയിലേക്ക് അരങ്ങേറുന്നതിന് ഒരു വർഷം മുമ്പാണ് ദുൽഖർ സൽമാൻ വിവാഹിതനായത്. അതും ഇരുപത്തിയഞ്ചാമത്തെ വയസിൽ.

വളരെ ചെറുപ്പത്തിൽ തന്നെ മകനെകൊണ്ട് പെണ്ണുകെട്ടിച്ചതെന്തിന്?

അത് എല്ലാവരേയും അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ എന്തിന് ദുൽഖർ വിവാ​ഹം ചെയ്തുവെന്നത് പലരും മമ്മൂട്ടിയോട് പോലും ചോദിച്ചിട്ടുണ്ട്. അതിന് അദ്ദേഹം ഒരിക്കൽ നൽകിയ മറുപടി ഇങ്ങനെയായിരുന്നു...

'ചെറുപ്പത്തിൽ തന്നെ വിവാഹിതനാകുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിന് കൂടുതൽ സ്ഥിരതയും ദിശാബോധവും നൽകുമെന്നും അതുകൊണ്ടാണ് മകന്റെ വിവാഹം വളരെ ചെറുപ്പത്തിൽ തന്നെ നടത്തിയത്' എന്നുമാണ് മമ്മൂട്ടി പറഞ്ഞത്.

വളരെ നേരത്തെ നടക്കുന്ന വിവാഹവും ദാമ്പത്യ ജീവിതവും നിരവധി പാഠങ്ങൾ പഠിക്കാൻ മനുഷ്യനെ സഹായിക്കുമെന്നും സ്വന്തം ദാമ്പത്യ ജീവിതം തന്നെ ഉദാഹരണമായി എടുത്ത് മമ്മൂട്ടി വിശദീകരിക്കുകയും ചെയ്തിരുന്നു.

വിവാഹം ഇരുപത്തിയഞ്ചാം വയസിൽ

2011ലാണ് ദുൽഖർ സൽമാൻ ആർകിടെക്ടായ അമൽ സൂഫിയയെ വിവാഹം ചെയ്തത്. ദമ്പതികൾക്ക് ഇപ്പോൾ 5 വയസുള്ള മറിയം അമീറ സൽമാൻ എന്ന മകളുമുണ്ട്. പലയിടങ്ങളിൽ വെച്ച് ​ദുൽഖറും അമാലും കണ്ടുമുട്ടിയിരുന്നു.

ആ പരിചയം വെച്ചാണ് പിന്നീട് മമ്മൂട്ടിയും കുടുംബവും വിവാഹം എന്നതിലേക്ക് നീങ്ങിയത്. ഉത്തരേന്ത്യൻ മുസ്ലീം കുടുംബാം​ഗമായ അമാലിന്റെ കുടുംബം ചെന്നൈയിൽ സ്ഥിര താമസക്കാരാണ്.

ഭാര്യയാണ് തന്റെ ഏറ്റവും അടുത്ത സുഹൃത്തെന്ന് ദുൽഖർ എപ്പോഴും പറയാറുണ്ട്. മമ്മൂട്ടിയെപ്പോലെ തന്നെ ദുൽഖറും ഫാമിലി മാനാണ്.

മമ്മൂട്ടി വിവാഹത്തെ കുറിച്ച് പറഞ്ഞത്

'എത്ര കറങ്ങി നടന്നാലും ഒരു ചെറുപ്പക്കാരന്റെ ഉള്ളിൽ പുരുഷനാവാനുള്ള ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനുള്ള പാകപ്പെടൽ നടക്കുന്നുണ്ടാകും. ആൺകുട്ടികളെല്ലാം ഈ ട്രാൻസിഷൻ കൊതിക്കുന്നവരുമാണ്.'

'2012 ആരംഭിച്ചപ്പോൾ എന്റെ കരിയർ എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു. ജീവിതം എങ്ങോട്ടാണ് പോകുന്നത് എന്ന് പോലും അറിയില്ലായിരുന്നു. ഇപ്പോൾ ജീവിതത്തിന് മൊത്തത്തിൽ വ്യക്തത വന്നു. അങ്ങനെ നോക്കുമ്പോൾ 2012 എനിക്ക് ഏറെ പ്രിയപ്പെട്ട വർഷമാണ്.'

ദുൽഖർ സൽമാൻ വർഷങ്ങൾക്ക് മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിത്. ലെഫ്റ്റനന്റ് റാമിന്റെയും സീതാ മഹാലക്ഷ്മിയുടെയും പ്രണയം പറയുന്ന സീതാരാമമാണ് റിലീസിന് തയ്യാറെടുക്കുന്ന ദുൽഖറിന്റെ ഏറ്റവും പുതിയ സിനിമ.

Recommended Video

DULQUER SALMAAN DANCE: ദേവദൂതർ പാടി ഡാൻസ് കളിച്ച് ദുൽഖർ
ദുൽഖറും അമാലും

പ്രണയ സിനിമകളുടെ ഹിറ്റ് സംവിധായകൻ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മൃണാൽ താക്കൂർ ദുൽഖറിന്റെ നായികയായെത്തുന്ന സിനിമയുടെ പ്രമോഷൻ തിരക്കിലാണ് ദുൽഖറും സംഘവും ഇപ്പോൾ.

അഫ്രീൻ എന്ന പേരിൽ രശ്മിക മന്ദാനയും ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മേജര്‍ സെല്‍വൻ എന്ന കഥാപാത്രമായി ഗൗതം വാസുദേവ് മേനോനും എത്തുന്നു. സുമന്ത്, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

Read more about: dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X