മോഹന്‍ലാലിന് കംപ്ലീറ്റ് ആക്ടറെന്ന പേര് വരാന്‍ കാരണമിതാണ്! തരിപ്പണമാക്കിയത് ഒരു നായക സങ്കല്‍പ്പമാണ്!

മേയ് 21 മലയാളികളെ സംബന്ധിച്ച് ആഘോഷത്തിന്റെ ദിവസമാണ്. കേരളത്തിന്റെ സ്വകാര്യ അഹങ്കാരം നടനവിസ്മയം മോഹന്‍ലാലിന്റെ പിറന്നാള്‍ ആണ് ഈ ദിവസം. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ മോഹന്‍ലാലിനുള്ള പിറന്നാള്‍ ആശംസകള്‍ കൊണ്ട് ഇന്റര്‍നെറ്റ് നിശ്ചലമായിരിക്കുകയാണ്. ദിവസങ്ങളായി ആരാധകര്‍ ഈ ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. ഫാന്‍സ് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ വിവിധ കാരുണ്യ പ്രവര്‍ത്തികളും വേറിട്ട് നില്‍ക്കുന്ന ആഘോഷങ്ങളും സംഘടിപ്പിച്ചിരിക്കുകയാണ്.

മലയാളത്തിലെ സൂപ്പര്‍സ്റ്റാറും ഇന്ത്യന്‍ സിനിമാലോകത്തിന് അഭിമാനമായി മാറിയ മോഹന്‍ലാലിന് കംപ്ലീറ്റ് ആക്ടര്‍ എന്ന പേരുമുണ്ട്. ഈ പേരിന് പിന്നിലെ കാരണമെന്താണെന്ന് ഒരുവിധം എല്ലാവര്‍ക്കും അറിയാം. മോഹന്‍ലാല്‍ എന്ന അഭിനേതാവ് തന്റെ ജോലി എത്രത്തോളം ഭംഗിയാക്കുന്നു എന്നതിന്റെ തെളിവാണിത്. താരം സ്വന്തം പേരില്‍ നേടി എടുത്തിരിക്കുന്ന റെക്കോര്‍ഡുകളാണ് ഇതിനൊരു കാരണമായത്.

 കംപ്ലീറ്റ് ആക്ടര്‍

കംപ്ലീറ്റ് ആക്ടര്‍

1980 ല്‍ വില്ലനായി അവതരിച്ച് നാല് പതിറ്റാണ്ടുകളോളമായി മലയാള സിനിമയില്‍ നായകനായി നിറഞ്ഞ് നില്‍ക്കുന്ന മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ്. സിനിമാലോകത്ത് നിന്നും ആശംസകളുമായി താരങ്ങളും സോഷ്യല്‍ മീഡിയ നിറയെ ആരാധകരുടെ സ്‌നേഹ വാഴ്ത്തുകളുമാണ്. തന്നെ ഏല്‍പ്പിക്കുന്ന കഥാപാത്രങ്ങള്‍ അതിപ്പോ നായകനായാലും വില്ലനായാലും കോമേഡിയന്‍ ആയാലും ഭംഗിയാക്കുന്നതാണ് മോഹന്‍ലാലിന്റെ രീതി. ക്ലാസ്, മാസ്, വില്ലത്തരം എല്ലാം ഈ കൈകളില്‍ ഭദ്രമാണ്. ബഹുമുഖ പ്രതിഭ എന്ന് ഒറ്റ വാക്കില്‍ വിളിക്കാം.

 സിനിമയ്ക്ക് വേണ്ടിയുള്ള സമര്‍പ്പണം

സിനിമയ്ക്ക് വേണ്ടിയുള്ള സമര്‍പ്പണം

സ്‌ക്രീനിന് മുന്നില്‍ അഭിനയിക്കുകയല്ല ജീവിക്കുകയാണ് മോഹന്‍ലാല്‍. ഭരതം എന്ന ചിത്രത്തിലെ പ്രകടനമാണ് ഉദ്ദാഹരണമായി പറയാനുള്ളത്. ഭരതത്തിലെ പ്രകടനം വിലയിരുത്തി 1991 ല്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മോഹന്‍ലാലിന് ലഭിച്ചിരുന്നു. ഇതിന് ശേഷം വാനപ്രസ്ഥം എന്ന സിനിമയായിരുന്നു മോഹന്‍ലാലിനെ ശ്രദ്ധേയനാക്കിയത്. ചിത്രത്തില്‍ കഥകളി അവതരിപ്പിച്ചാണ് മോഹന്‍ലാല്‍ ഞെട്ടിച്ചത്. ആര്‍ക്കും എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്ന കലാരൂപമല്ല കഥകളി എന്നുള്ളതാണ് ആരാധകരെയും അതിശയത്തിലാക്കിയത്. 1999 ല്‍ വീണ്ടും മികച്ച നടനുള്ളതും മികച്ച ഫീച്ചര്‍ ഫിലിം (നിര്‍മാതാവ്) നുള്ള ദേശീയ പുരസ്‌കാരവും മോഹന്‍ലാലിന് ലഭിച്ചു.

 മാസ് നായകന്‍

മാസ് നായകന്‍

മോഹന്‍ലാല്‍ ആരാധകരെ സമ്പാദിച്ചത് മാസ് നായകനായി എത്തിയതോടെയായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ സാഗര്‍ ഏലിയാസ് ജാക്കി മുതല്‍ ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പള്ളി വരെ നീളുകയാണ് ആ പട്ടിക. അതിനിടെ അനശ്വരമാക്കിയ മാസ് കഥാപാത്രങ്ങള്‍ ഒരുപാടാണ്. കീരിടത്തിലെ സേതുമാധവനായി പ്രേക്ഷകരെ കരയിച്ചപ്പോള്‍ നരസിംഹത്തിലെ ഇന്ദുചൂഡന്‍ കൈയടി വാങ്ങി കൂട്ടി. മംഗലശ്ശേരി നീലകണ്ഠനും കാര്‍ത്തികേയനുമെല്ലാം മോഹന്‍ലാലിനെ ഒരു ആരാധ്യ പുരുഷനാക്കി. ആറാം തമ്പൂരാനായി വന്ന് ഒരു നാടിന് മുഴുവന്‍ രാജാവായി മാറിയ മോഹന്‍ലാല്‍ ഇന്നും ആ സ്ഥാനത്ത് തുടരുകയാണ്.

 പുരസ്‌കാരങ്ങള്‍

പുരസ്‌കാരങ്ങള്‍

കീരിടത്തിലൂടെയാണ് ആദ്യമായി മോഹന്‍ലാലിന് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. ജൂറിയുടെ പ്രത്യേകത പരാമര്‍ശമായിരുന്നു. ഭരതത്തിലും വാനപ്രസ്ഥത്തിലും മികച്ച നടന്മാരായി, വാനപ്രസ്ഥത്തിലൂടെ മികച്ച ഫീച്ചര്‍ ഫിലിം (നിര്‍മാതാവ്), ജനതഗ്യാരേജ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പുലിമുരുകന്‍ എന്നീ മൂന്ന് സിനിമകളും വിലയിരുത്തി വീണ്ടും ദേശീയ പുരസ്‌കാരത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചിരുന്നു. ഒന്‍പത് തവണയാണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മോഹന്‍ലാലിന് ലഭിച്ചത്. അതില്‍ ആറ് തവണ മികച്ച നടനുള്ള അംഗീകാരം ലഭിച്ചു. നന്ദി അവാര്‍ഡ്‌സ്, ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അവാര്‍ഡ്‌സ്, സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് എന്നിങ്ങനെ മോഹന്‍ലാല്‍ വാരിക്കൂട്ടിയ പുരസ്‌കാരങ്ങള്‍ക്ക് കൈയും കണക്കുമില്ല.

Recommended Video

വ്യത്യസ്തമായ പിറന്നാൾ ആശംസയുമായി KSRTC | filmibeat Malayalam
  ബോക്‌സോഫീസ് രാജാവ്

ബോക്‌സോഫീസ് രാജാവ്

മലയാളത്തിന്റെ ബോക്‌സോഫീസ് രാജാവ് എന്ന പേരിന് അര്‍ഹന്‍ മോഹന്‍ലാല്‍ മാത്രമാണ്. കേരളത്തിലെ ആദ്യ നൂറ് കോടി ചിത്രം സമ്മാനിച്ചത് മോഹന്‍ലാലായിരുന്നു. പുലിമുരുകനിലൂടെ ആ റെക്കോര്‍ഡ് സൃഷ്ടിച്ച താരം നൂറ്റിയമ്പത് കോടിയും നേടിയിരുന്നു. ലൂസിഫറിലൂടെ മലയാളത്തിലെ ആദ് ഇരുന്നൂറ് കോടി ചിത്രവും താരരാജാവിന്റെ പട്ടികയിലേക്ക് എഴുതി ചേര്‍ത്തു. ഇതോടെ ബോക്‌സോഫീസ് രാജാവാണെന്ന പേര് മോഹന്‍ലാല്‍ അനായാസമായി തന്റെ പേരിലാക്കി. അടുത്തൊന്നും മറ്റൊരു താരത്തിനും എത്തി പിടിക്കാന്‍ കഴിയാത്ത ഉയരത്തിലാണ് മോഹന്‍ലാല്‍ എത്തിയിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X