twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പാടാൻ താല്പര്യമില്ലെങ്കിലും പൃഥ്വിരാജ് പാടുന്നു; കാരണം ഇതാണ്

    |

    ജന ഗണ മന എന്ന ഏറ്റവും പുതിയ പൃഥ്വിരാജ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരിൽ ഒരാളുടെ പ്രതികരണം അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ചിത്രത്തെ പറ്റി ആ യുവാവ് പറഞ്ഞ കമന്റ് ആയിരുന്നില്ല വൈറലാവാൻ കാരണം, ആ യുവാവിന്റെ ശബ്ദമായിരുന്നു.

    പൃഥ്വിരാജിന്റെ ശബ്ദത്തോട് വളരെയധികം സാമ്യം ഉണ്ടായിരുന്നതുകൊണ്ട് ആ യുവാവിന്റെ പ്രതികരണം വൈറലാവുകയും അതെ പറ്റി ട്രോളുകൾ ഇറങ്ങുകയും ചെയ്തു. പൃഥ്വിരാജിന്റെ ശബ്ദവും അദ്ദേഹത്തിന്റെ ശബ്ദത്തിലെ ഗാംഭീര്യവും ആരാധകർക്ക് അത്രത്തോളം പ്രിയങ്കരമാണ്.

    നടൻ സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പൃഥ്വി നല്ല ഒരു ഗായകൻ കൂടിയാണെന്ന് പണ്ടേ തെളിയിച്ചിട്ടുള്ളതാണ്. എന്നാൽ അതൊക്കെ സാങ്കേതികവിദ്യയുടെ മികവാണെന്നും തന്റെ യഥാർത്ഥ ശബ്ദം ഇങ്ങനെ അല്ലെന്നുമൊക്കെ താരം പല അഭിമുഖങ്ങളിലും പറയാറുമുണ്ട്. എങ്കിലും താരത്തിന്റെ ഗാനങ്ങൾക്ക് ഇന്നും ആരാധകർ ഏറെയാണ്.

    പാടാൻ താല്പര്യം ഇല്ല

    2009ല്‍ ദീപൻ സംവിധാനം ചെയ്ത പുതിയ മുഖം എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ആദ്യമായി പാടിയത്. ചിത്രത്തേക്കാളും അന്ന് തരംഗമായി മാറിയത് പ്രിത്വിരാജിന്റെ ആ ഗാനമായിരുന്നു.

    പിന്നീട് നിരവധി ചിത്രങ്ങളില്‍ അദ്ദേഹം ഗാനം ആലപിച്ചു. ഏറ്റവുമൊടുവില്‍ വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹൃദയത്തിലാണ് പൃഥ്വിരാജ് പാടിയത്.

    എന്നാല്‍ പാടാൻ വലിയ താല്പര്യം ഇല്ലാത്ത ആളാണ് താൻ എന്ന തരത്തിൽ ഉള്ള പ്രതികരണമായിരുന്നു അടുത്തിടെ താരം ഒരു അഭിമുഖത്തിൽ നൽകിയത്.

    ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ പാട്ടുകള്‍ അത്ര ഇഷ്ടമില്ല എന്ന് പൃഥ്വിരാജ് പറയുകയുണ്ടായി. തന്നോട് പാട്ട് പാടാന്‍ ആവശ്യപ്പെടുത്തുന്നവരെ നിരുത്സാഹപ്പെടുത്തുകയാണ് പതിവെന്നും പിന്നീട് അവര്‍ നിര്‍ബന്ധിക്കുമ്പോഴാണ് പാടാറുള്ളതെന്നും പൃഥ്വിരാജ് പറഞ്ഞു.

    അൽഫോൻസിൻ്റെ പടത്തിൽ പാടാൻ സാധ്യത

    'എന്റെ പടങ്ങളില്‍ പാടണമെന്ന് പറയുമ്പോള്‍ ഉഴപ്പാറാണ് പതിവ്.

    അല്‍ഫോണ്‍സ് എന്നെക്കൊണ്ടൊരു പാട്ട് പാടിക്കാന്‍ ശ്രമിക്കാന്‍ തുടങ്ങിയിട്ട് കുറെ നാളായി. മിക്കവാറും അത് പാടിക്കൊടുക്കേണ്ടി വരും.

    ബേസിക്കലി എന്റെ പാട്ട് ഇഷ്ടപ്പെടുന്ന ഒരാളല്ല ഞാന്‍. ആദ്യമായി പാടുമ്പോള്‍ പൃഥ്വിരാജ് പാടുന്നു എന്നൊരു കൗതുകം ഉണ്ടല്ലോ. അതിപ്പോള്‍ പോവുകേം ചെയ്തു. ഞാന്‍ പത്ത് പതിനഞ്ച് പാട്ട് പാടി.

    അതുകൊണ്ട് ഞാനിപ്പോ പാട്ട് പാടുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് വിശ്വസിക്കുന്നത്. പാട്ട് പാടിക്കാനായി എന്നെ സമീപിക്കുമ്പോള്‍ പ്രൊഫഷണല്‍ ഗായകരെക്കൊണ്ടു പാടിക്കുന്നതായിരിക്കും നല്ലത് എന്ന് ഞാന്‍ അവരോട് പറയാറുണ്ട്.

    പിന്നെ രാജുന്റെ സൗണ്ട് വേണമെന്നൊക്കെ പറഞ്ഞ് എന്നെ കണ്‍വിന്‍സ് ചെയ്യിക്കുന്നതാണ്,' പൃഥ്വിരാജ് പറഞ്ഞു.

    അടുത്തിടെ ഹൃദയത്തിൽ പൃഥ്വിരാജിനെ കൊണ്ട് ഒരു ഗാനം പാടിച്ചതിനുള്ള കാരണം വിനീത് വ്യക്തമാക്കിയിരുന്നു.

    ആ ഗാനം ആലപിക്കാൻ പൃഥ്വിരാജിനെ കഴിയൂ എന്നും ആ ഗാനത്തിന്റെ വരികൾ കണ്ടപ്പോൾ തന്നെ പൃഥ്വിരാജിനെ കൊണ്ട് പാടിക്കണം എന്ന് തീരുമാനിച്ചുവെന്നും താരം വ്യക്തമാക്കി.

    ജന ഗണ മനയുടെ രണ്ടാം ഭാഗത്തിനായി കാത്തിരുന്ന ആരാധകർ

    ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജന ഗണ മനയാണ് പൃഥ്വിരാജിന്റെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. പൃഥ്വിരാജിനൊപ്പം സുരാജ് വെഞ്ഞാറമൂടും മംമ്തയും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം ആരാധകർക്കിടയിൽ വലിയ ചർച്ചാവിഷയം ആവുകയാണ്.

    സമകാലിക രാഷ്ട്രീയ പ്രശ്നങ്ങളോട് ശക്തമായി പ്രതികരിക്കുന്ന ചിത്രം പ്രതീക്ഷിക്കാത്ത തരത്തിലുള്ള ട്വിസ്റ്റുകൾ കൊണ്ട് ആരാധകരെ ആകാംഷാഭരിതരാക്കുന്ന കാഴ്ചയാണ് തീയേറ്ററുകളിൽ കാണാൻ സാധിക്കുന്നത്.

    ചിത്രം കണ്ടിറങ്ങുന്നവരെല്ലാം സിനിമയുടെ രണ്ടാം ഭാഗത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ്. ചിത്രം സൂപർ ഹിറ്റ് ആക്കിയാൽ രണ്ടാം ഭാഗം ഉടൻ ഉണ്ടാവും എന്ന ഉറപ്പ് അണിയറ പ്രവർത്തകർ നൽകിയിരുന്നു.

    English summary
    This is the reason why Prithviraj sings even though he does not want to sing
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X