»   » പുരസ്‌കാരം മുഴുവന്‍ പുതുമുഖങ്ങള്‍ വാങ്ങി, അതിനൊരു കാരണവുമുണ്ട്! ബിഗ് ബജറ്റ് സിനിമകള്‍ക്കൊരു പാഠവും!

പുരസ്‌കാരം മുഴുവന്‍ പുതുമുഖങ്ങള്‍ വാങ്ങി, അതിനൊരു കാരണവുമുണ്ട്! ബിഗ് ബജറ്റ് സിനിമകള്‍ക്കൊരു പാഠവും!

Written By:
Subscribe to Filmibeat Malayalam

പരീക്ഷണങ്ങളുമായി പുതുമുഖങ്ങള്‍ സിനിമയില്‍ അരങ്ങ് വാഴാന്‍ തുടങ്ങിയിരിക്കുകയാണ്. മാത്രമല്ല നല്ല സിനിമയെയും കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ സ്വീകരിക്കാന്‍ തുടങ്ങി എന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ വര്‍ഷം മികച്ച നടനായി വിനായകന്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പ്രേക്ഷകര്‍ കാത്തിരുന്ന ഉത്തരമായിരുന്നു അത്. ഇത്തവണയും അതുപോലെ അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് കിട്ടിയിരിക്കുന്നത്.

ആളൊരുക്കം എന്ന സിനിമയിലെ അഭിനയത്തിലൂടയായിരുന്നു ഇന്ദ്രന്‍സിനെ തേടി മികച്ച നടനുള്ള പുരസ്‌കാരം കിട്ടിയത്. മികച്ച നടന്മാരുടെ നോമിനേഷന്‍ പട്ടികയില്‍ അവസാനം വരെ ഫഹദ് ഫാസിലും ഉണ്ടായിരുന്നു. എന്നാല്‍ ഫഹദിനെയും മറ്റ് നടന്മാരെയും പിന്തള്ളി ഇന്ദ്രന്‍സ് മുന്നോട്ട് എത്തുകയായിരുന്നു. ഇത്തവണ 37 പുരസ്‌കാരങ്ങളില്‍ 28 ഉം പുതുമുഖങ്ങള്‍ സ്വന്തമാക്കി.. താരരാജാക്കന്മാരും ബിഗ് ബജറ്റ് ചിത്രങ്ങളും പിന്നോട്ട് പോവുന്നതിനും കാരണമുണ്ട്.

മികച്ച നടന്‍

2018 ലെ സംസ്ഥാന പുരസ്‌കാരത്തില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ഇന്ദ്രന്‍സായിരുന്നു. ആളൊരുക്കം എന്ന സിനിമയിലെ പപ്പുവാശനായി വന്നാണ് ഇന്ദ്രന്‍സ് പുരസ്‌കാരം സ്വന്തമാക്കിയത്. 36 വര്‍ഷം കൊണ്ട് 507 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത്തവണയായിരുന്നു ഇന്ദ്രന്‍സിനെ തേടി പുരസ്‌കാരം എത്തിയത്.

ഫഹദ് പിന്തള്ളപ്പെട്ടു

മികച്ച നടനുള്ള പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നിന്നിരുന്നത് ഫഹദ് ഫാസിലായിരുന്നു. ദിലീഷ് പോത്തന്റെ സംവിധാനത്തിലെത്തിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എ്ന്ന സിനിമയിലെ പ്രകടനത്തിലൂടെയായിരുന്നു ഫഹദ് മുന്നിട്ട് നിന്നിരുന്നത്. എന്നാല്‍ അന്തിമ പട്ടികയിലെത്തിയപ്പോള്‍ ഫഹദിനെ പിന്തള്ളി ഇന്ദ്രന്‍സ് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

പുതുമുഖങ്ങള്‍ക്കുള്ള സ്ഥാനം

കഴിഞ്ഞ വര്‍ഷം മലയാള സിനിമയിലേക്ക് നിരവധി പുതുമുഖങ്ങള്‍ എത്തിയിരുന്നു. ഇത്തവണ പ്രഖ്യാപിച്ച 37 പുരസ്‌കാരങ്ങളില്‍ 28 എണ്ണവും സ്വന്തമാക്കിയത് പുതുമുഖങ്ങളായിരുന്നു. എന്നാല്‍ മുന്‍നിര നായകന്മാരും ബിഗ് ബജറ്റ് സിനിമകളും പിന്നോട്ട് പോവുകയായിരുന്നു.

എന്താണ് കാരണം?

സിനിമയെ സ്‌നേഹിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. തങ്ങളുടെ സ്വപ്‌നം വ്യത്യസ്ത കഥയും പരീക്ഷണങ്ങളുമായി മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ പലര്‍ക്കും കഴിയുന്നു എന്നതിന്റെ ഉത്തരമാണ് പുരസ്‌കാര പട്ടികയിലേക്ക് എത്തിയതിന്റെ കാരണം.

ബിഗ് ബജറ്റൊന്നും വേണ്ട

മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെടാന്‍ ബിഗ് ബജറ്റുകളുടെ ആവശ്യമില്ല. നല്ല അഭിനയം, നല്ല തിരക്കഥ എന്നിവ മാത്രം മതിയെന്ന് താരങ്ങളും വിധികര്‍ത്താക്കളും മനസിലാക്കിയിരിക്കുന്നു. ഇതോടെ താരരാജാക്കന്മാരെ പിന്തള്ളി മുന്നിലേക്ക് എത്താന്‍ പുതുമുഖങ്ങള്‍ക്കും കഴിഞ്ഞിരിക്കുകയാണ്.

പ്രേക്ഷക വിധി

നവമാധ്യമങ്ങളുടെ വരവോട് കൂടി എല്ലാകാര്യത്തിലും വിധി പറയാന്‍ പ്രേക്ഷകരുമുണ്ട്. കമ്മട്ടിപാടത്തിലൂടെ വിനയാകന് കിട്ടിയപ്പോഴും ഇപ്പോള്‍ ഇന്ദ്രന്‍സിന് കിട്ടിയപ്പോഴും അര്‍ഹിച്ച അംഗീകാരം എന്ന് മാത്രമേ മലയാള സിനിമാ പ്രേമികള്‍ക്ക് പറയാന്‍ കഴിയു. കാലം മാറി..കാഴ്ചപാടുകളും മാറി തുടങ്ങിയിരിക്കുന്നു.

പുതുമുഖമാണ്

പുരസ്‌കാരം കിട്ടിയതിലെ സന്തോഷം പ്രകടമാക്കി കൊണ്ട് ഇന്ദ്രന്‍സ് പറഞ്ഞത് താനുമൊരു പുതുമുഖമാണെന്നാണ്. അതേ ഇന്ദ്രന്‍സും ഒരു പുതുമുഖമാണ്. പുതിയ വേഷങ്ങളിലൂടെ അദ്ദേഹം മലയാള സിനിമയുടെ അഭിമാനം തന്നെയാണ്.

താരരാജാക്കന്മാരും യുവനടന്മാരുമില്ല, മികച്ച നടന്‍ ഇന്ദ്രന്‍സ്! പ്രേക്ഷകര്‍ കാത്തിരുന്ന അതേ വിധി!!

ഞാന്‍ ഒരു തുടക്കക്കാരൻ മാത്രം-ഇന്ദ്രൻസ്, അവാർഡിനെ കുറിച്ച് താരങ്ങളുടെ പ്രതികരണം ഇങ്ങനെ..

English summary
This is the reason to sucuss of new commers in malayala cinema

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam