രംഭയ്ക്ക് വീട് പോലും വില്‍ക്കേണ്ട ഗതി വന്നു! തിരക്കുള്ള നടിയായിട്ടും രംഭ സിനിമ വിട്ടതിന്റെ കാരണമിത്
തൊണ്ണൂറുകളിലും രണ്ടായിരത്തിലുമൊക്കെ തെന്നിന്ത്യയിലാകെ ജനപ്രീതി നേടിയ നടിമാരില്‍ ഒരാളായിരുന്നു രംഭ. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ബംഗാളി, ഹിന്ദി, ഭോജ്പുരി തുടങ്ങി നിരവധി ഭാഷകളില്‍ അഭിനയിച്ച് പ്രശസ്തിയിലെത്താന്‍ നടിയ്ക്ക് സാധിച്ചിരുന്നു. ഇതിനകം നൂറിലധികം ചിത്രങ്ങളില്‍ രംഭ അഭിനയിച്ച് കഴിഞ്ഞു. എന്നാല്‍ സിനിമയില്‍ തിളങ്ങി നിന്ന നടി അഭിനയം വിട്ട് പോയതിനെ പറ്റി അധികമാര്‍ക്കും അറിയില്ല.
വീട് പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ് രംഭ സിനിമ ഉപേക്ഷിച്ചതെന്ന കഥകളാണ് ഇപ്പോള്‍ പുറത്ത് വനനിരിക്കുന്നത്. സര്‍ഗം എന്ന മലയാള ചിത്രത്തിലൂടെയാണ് രംഭ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 1992 ല്‍ 15 വയസ് ഉള്ളപ്പോഴായിരുന്നു നടിയുടെ അഭിനയത്തിലെ തുടക്കം. ആദ്യ സിനിമ ഹിറ്റായതോടെ സിനിമയില്‍ നിരവധി അവസരങ്ങള്‍ നടിയെ തേടിയെത്തി. അതേ വര്‍ഷം തന്നെ തെലുങ്ക് ചലച്ചിത്ര രംഗത്തേക്ക് കൂടി പ്രവേശിച്ചതോടെയാണ് രംഭ തെന്നിന്ത്യയിലാകെ അറിയപ്പെടുന്ന നിലയിലേക്ക് വളര്‍ന്നത്.

തെലുങ്കിന് ശേഷം 1993 ല്‍ ഉഴവന്‍ എന്ന ചിത്രത്തിലൂടെ രംഭ തമിഴിലും അഭിനയിച്ചു. സുന്ദര്‍ സിയുടെ സംവിധാനത്തില്‍ കാര്‍ത്തിക് നായകനായ ഉനുത്തൈ അല്ലട്ട എന്ന ചിത്രത്തിലൂടെയാണ് രംഭ ആദ്യമായി നായികയായി തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. അവിടുന്നങ്ങോട്ട് ചെറുതും വലുതുമായി അനേകം ചിത്രങ്ങളില്‍ അഭിനയിച്ച് പ്രശസ്തയായി.
ചുരുങ്ങിയ സമയത്തിനുള്ളില്‍ രജനികാന്ത്, കമല്‍ ഹാസന്‍, വിജയ്, അജിത്ത്, കാര്‍ത്തിക്, അര്‍ജുന്‍, പ്രശാന്ത് തുടങ്ങി നിരവധി മുന്‍നിര താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു. മമ്മൂട്ടി, ചിരഞ്ജീവി, നന്ദമുരി ബാലകൃഷ്ണ, വെങ്കിടേഷ്, മോഹന്‍ലാല്‍ തുടങ്ങിയ പ്രമുഖ തെന്നിന്ത്യന്‍ താരരാജാക്കന്മാര്‍ക്കൊപ്പവും രംഭ ജോഡിയായി.
സല്‍മാന്‍ ഖാനൊപ്പം ജുദ്വ, ബന്ധന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച് ബോളിവുഡിലും നടി പ്രശസ്തയായി. ഒരു ഘട്ടത്തില്‍ കോള്‍ഷീറ്റ് കൊടുക്കാന്‍ പോലും പറ്റാത്ത അത്രയും തിരക്കുള്ള നടിയായി രംഭ മാറി. എന്നാല്‍ തിളങ്ങി നിന്ന പല സെലിബ്രിറ്റികളും ഇട.്ക്ക് വഴുതി വീഴുന്നത് അറിയാത്ത പണി ഏറ്റെടുക്കുമ്പോഴാണ്. അതില്‍ പ്രധാനം സിനിമാ നിര്‍മ്മാണമാണ്.
ഒരു നിര്‍മ്മാതാവാകാന്‍ ആഗ്രഹിച്ച രംഭ ത്രീ റോസസ് എന്ന സിനിമ നിര്‍മ്മിച്ചു. രംഭയ്‌ക്കൊപ്പം നടിമാരായ ജ്യോതിക, ലൈല, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് നടി നിര്‍മ്മിച്ചത്. അതിനൊപ്പം നടി അഭിനയിക്കുകയും ചെയ്തു. എന്നാല്‍ ഈ സിനിമയ്ക്ക് വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല. ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെടുകയും ചെയ്തു.

സിനിമ റിലീസായതിന് ശേഷം നടി കൂടുതല്‍ കടക്കെണിയിലായി. കടം വീട്ടാന്‍ ചെന്നൈ മൗണ്ട് റോഡിലുള്ള വീട് വിറ്റു. ഇതിന് ശേഷം നടി തമിഴില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ആസിനിമകള്‍ക്കും വേണ്ടത്ര സ്വീകരണം ലഭിച്ചില്ല. ഇതിനൊപ്പം ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷകളില്‍ രംഭ അഭിനയിച്ചു.
അങ്ങനെ പരാജയപ്പെട്ട് നില്‍ക്കുന്ന സാഹചര്യത്തിലാണ് കനേഡിയന്‍ വ്യവസായിയായ ഇന്ദ്രകുമാര്‍ പത്മനാഥുമായിട്ടുള്ള നടിയുടെ വിവാഹം്. 2010 ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് 2 പെണ്‍മക്കള്‍ ജനിച്ചു. ഇതിനിടെ രംഭയും ഭര്‍ത്താവും തമ്മില്‍ പ്രശ്നമുണ്ടെന്നും ഇരുവരും വിവാഹമോചിതരാകാന്‍ പോകുകയാണെന്നും വിവരം പരന്നു. എന്നാല്‍ ഈ വിവരം രംഭ നിഷേധിച്ചു. പിന്നാലെ നടി ഒരു മകനും ജന്മം കൊടുത്തു.
ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം വിദേശത്തേക്ക് പോയ നടി ടൊറന്റോയില്‍ സെറ്റിലാവുകയായിരുന്നു. സിനിമയ്ക്ക് പുറമേ മിനിസ്‌ക്രീനിലും നിരവധി പരിപാടികളില്‍ വിധികര്‍ത്താവായി നടി പങ്കെടുത്തിരുന്നു. 2011ല്‍ മലയാളത്തില്‍ നിന്നും പുറത്തിറങ്ങിയ ഫിലിംസ്റ്റാര്‍ ആണ് രംഭയുടെ അവസാന ചിത്രം. മറ്റ് മേഖലകളില്‍ നിന്ന് മാറി നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ രംഭ ഇടയ്ക്കിടെ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്.


Click it and Unblock the Notifications