രജനികാന്തിനെ അടിക്കേണ്ടി വരുന്നതിനാല്‍ ജയറാം ഒഴിവാക്കി!കമല്‍ഹാസനെ തല്ലിയപ്പോള്‍ അങ്ങനെയല്ലെന്ന് താരം
മമ്മൂട്ടി അടക്കം മലയാളത്തിലെ പല പ്രമുഖ താരങ്ങളും തമിഴിലെ സൂപ്പര്‍ താരം രജനികാന്തിനൊപ്പം അഭിനയിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് രജനികാന്ത് നായകനായി അഭിനയിച്ച മുത്തു എന്ന ചിത്രത്തെ കുറിച്ചുള്ള രസകരമായ വിവരങ്ങളാണ് പുറത്ത് വരുന്നത്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം തേന്മാവിന്‍ കൊമ്പത്തിന്റെ തമിഴ് റീമേക്ക് ആയിരുന്നു മുത്തു.
മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം ശോഭന തകര്‍ത്തഭിനയിച്ച സിനിമ തമിഴിലേക്ക് എത്തിയപ്പോള്‍ രജനികാന്ത് നായകനായി അഭിനയിച്ചപ്പോള്‍ നടി മീന ആയിരുന്നു ശോഭന അവതരിപ്പിച്ച കഥാപാത്രമായി എത്തിയത്. കെഎസ് രവികുമാര്‍ ആയിരുന്നു സംവിധാനം ചെയ്തത്. സിനിമയില്‍ ജയറാമിനും ഒരു വേഷം ഉണ്ടായിരുന്നെങ്കിലും അത് നടക്കാതെ പോവുകയായിരുന്നു.

ഇപ്പോള്‍ മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയന്‍ സെല്‍വന്‍ എന്ന ചിത്രത്തിലൂടെ ജയറാം തമിഴില്‍ വീണ്ടും അഭിനയിക്കുകയാണ്. 1995 ല്‍ മുത്തു ചിത്രീകരിക്കുന്ന സമയത്ത് സിനിമയിലേക്ക് ജയറാമിനെ വിളിച്ചിരുന്നു. എന്നാല്‍ സൂപ്പര്‍ താരത്തിനൊപ്പം അഭിനയിക്കുന്ന ആ വേഷം ചെയ്യാന്‍ ജയറാം വിസമ്മതിച്ചു. പിന്നീട് ശരത് ബാബു ആണ് ജയറാമിന് പകരം ആ റോള്‍ അവതരിപ്പിച്ചത്.
എന്നാല്‍ ആ വേഷം നിരസിച്ചതിന് കാരണം കൂടി ജയറാം വെളിപ്പെടുത്തിയിരുന്നു. രജനികാന്ത് നായകനായി അഭിനയിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആരാധകര്‍ സൂപ്പര്‍ താരത്തെ മാത്രമേ ശ്രദ്ധിക്കു. മാത്രമല്ല രജനികാന്തിനെ താന്‍ അടിക്കേണ്ടി വരുന്നൊരു രംഗം കൂടി ഉണ്ടായിരുന്നു. അത് ചെയ്യാന്‍ താന്‍ ഒരുക്കമല്ലായിരുന്നു. അതാണ് സിനിമ ഒഴിവാക്കാന്‍ കാരണം.

നേരത്തെ നല്‍കിയൊരു അഭിമുഖത്തിലായിരുന്നു ജയറാം ഇക്കാര്യം പറഞ്ഞത്. അന്ന് തനിക്ക് രജനികാന്തിനെ അത്ര അടുത്ത് അറിയില്ലായിരുന്നു. മാത്രമല്ല എന്റെ കഥാപാത്രം അദ്ദേഹത്തെ അടിച്ചിരുന്നെങ്കില്‍ രജനിയുടെ ആരാധകര്‍ എന്നെ വെറുതേ വിടുമായിരുന്നില്ല.
അതേ സമയം കെഎസ് രവികുമാര്‍ തന്നെ സംവിധാനം ചെയ്ത തെന്നാലി രാമന്‍ എന്ന ചിത്രത്തില്‍ കമല്‍ ഹാസനെ ജയറാം തല്ലുന്നൊരു രംഗം അഭിനയിച്ചിരുന്നു. അതിന് കാരണം താന്‍ കമല്‍ ഹാസനൊപ്പം മലയാളത്തില്‍ അഭിനയിച്ചിരുന്നു. ചാണക്യന്‍ എന്ന ചിത്രത്തിലായിരുന്നു അത്. അദ്ദേഹവുമായി വലിയൊരു അടുപ്പം അന്നേ ഉണ്ടായിരുന്നുവെന്നും ജയറാം പറയുന്നു.


Click it and Unblock the Notifications